twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'പടം റിലീസായപ്പോൾ‌ എനിക്ക് പകരം ബിജു മേനോന്റെ ശബ്ദം, ബാക്കി പണവും തന്നില്ല'; ഷോബി തിലകന്റെ അനുഭവം!

    |

    നടനായും ഡബ്ബിങ് ആർട്ടിസ്റ്റായും ശ്രദ്ധേയനായ വ്യക്തിയാണ് നടൻ തിലകന്റെ മകൻ കൂടിയായ ഷോബി തിലകൻ. കുഞ്ഞുമോൻ താഹ സംവിധാനം ചെയ്ത ഓമനത്തിങ്കൾക്കിടാവോ എന്ന ടെലിഫിലിമിൽ അഭിനയിച്ച് മലയാള ടെലിവിഷൻ രംഗത്തേക്ക് ചുവടുവച്ച ഷോബി തിലകൻ അതേ ടെലിഫിലിമിൽ തന്നെ ഡബ്ബിങും ചെയ്തു. പിന്നീട് വിജി തമ്പി സംവിധാനം ചെയ്ത നാറാണത്ത് തമ്പുരാൻ എന്ന ചിത്രത്തിൽ നടൻ ബാബുരാജിന് ശബ്ദം കൊടുത്തുകൊണ്ട് സിനിമാ ഡബ്ബിംഗ് രംഗത്തേക്ക് പ്രവേശിച്ചു.

    'വിവാഹമോചിതയെ ജീവിതത്തിലേക്ക് കൂട്ടി, കരിയർ കെട്ടിപടുക്കാൻ സഹായിച്ചു'; സിനിമാകഥയെ വെല്ലുന്ന രാജമൗലിയുടെ പ്രണയം'വിവാഹമോചിതയെ ജീവിതത്തിലേക്ക് കൂട്ടി, കരിയർ കെട്ടിപടുക്കാൻ സഹായിച്ചു'; സിനിമാകഥയെ വെല്ലുന്ന രാജമൗലിയുടെ പ്രണയം

    അച്ഛൻ തിലകനോടൊപ്പം നാടകത്തിൽ സഹസംവിധായകനായി ജോലി ചെയ്തിട്ടുള്ള ഷോബി അച്ഛന്റെ സംവിധാന മേൽ‌നോട്ടത്തിൽ അഞ്ച് വേദികളിൽ നാടകത്തിൽ വേഷങ്ങൾ ചെയ്തിട്ടുണ്ട്. മുന്നൂറിൽപ്പരം വേദികളിൽ മിമിക്രി അവതരിപ്പിച്ച ഷോബി തിലകൻ സംവിധായകനും തിരക്കഥാകൃത്തുമായ സ്വാതി ഭാസ്ക്കറിനോടൊപ്പം സാഗരചരിതം, സ്വത്ത് എന്നീ സീരിയലുകളിൽ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. ബോബൻ സാമുവലിനോടൊപ്പം പാവക്കൂത്ത്'എന്ന സീരിയലിനും സഹസംവിധായകനായി ഷോബി പ്രവർത്തിച്ചു.

    'വയസ് 56... എന്റെ അച്ഛനാണ്... ചുള്ളനാണ്'; ഷാരൂഖിന്റെ ഷേർട്ട്ലെസ് ചിത്രങ്ങൾ പങ്കുവെച്ച് മകൾ സുഹാന ഖാൻ!'വയസ് 56... എന്റെ അച്ഛനാണ്... ചുള്ളനാണ്'; ഷാരൂഖിന്റെ ഷേർട്ട്ലെസ് ചിത്രങ്ങൾ പങ്കുവെച്ച് മകൾ സുഹാന ഖാൻ!

    ബ്രഹ്മാണ്ഡ ചിത്രങ്ങൾക്ക് വേണ്ടി ഡബ്ബിങ്

    അഞ്ച് തമിഴ് സിനിമകൾക്ക് വേണ്ടിയും ഷോബി ഡബ്ബ് ചെയ്തിട്ടുണ്ട്. യാത്ര, ഗ്രേറ്റ് ഫാദർ, പുതിയ നിയമങ്ങൾ എന്നീ ചിത്രങ്ങളുടെ തമിഴ് പതിപ്പിൽ മമ്മൂട്ടിയ്ക്ക് വേണ്ടി ഡബ്ബ് ചെയ്തത് ഷോബി തിലകനാണ്. ബാഹുബലി പോലുള്ള സിനിമകൾക്കും ഷോബി തിലകൻ ഡബ്ബ് ചെയ്തിട്ടുണ്ട്. കൂടാതെ തിയേറ്ററുകൾ പ്രകമ്പനം കൊള്ളിച്ചുകൊണ്ടിരിക്കുന്ന രാജമൗലിയുടെ ഏറ്റവും പുതിയ സിനിമ ആർആർആറിൽ നായകന്മാരിൽ ഒരാളായ രാം ചരൺ തേജയ്ക്ക് മലയാളത്തിൽ ഡബ്ബ് ചെയ്തിരിക്കുന്നതും ഷോബി തിലകനാണ്. സിനിമയിൽ പ്രവർത്തിക്കുമ്പോൾ പ്രതിഫലം ലഭിക്കാതിരിക്കുന്നതും. തങ്ങൾ ചെയ്ത് വെച്ച കാര്യങ്ങൾ സിനിമ പുറത്തിറങ്ങുമ്പോൾ വെട്ടി കളയുന്നതുമെല്ലാം നിത്യസംഭവമാണ്. ഷോബി തിലകനും സിനിമാ മേഖലയിൽ നിന്നും ലഭിച്ചിട്ടുള്ള ഒരു മോശം അനുഭവത്തെ കുറിച്ച് ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ.

    മരകരമഞ്ഞിന് ഡബ്ബ് ചെയ്തപ്പോൾ

    മരകമഞ്ഞ് സിനിമയിൽ ഡബ്ബ് ചെയ്തപ്പോഴുള്ള അനുഭവമാണ് ഷോബി പങ്കുവെച്ചിരിക്കുന്നത്. 'സിനിമയിൽ സന്തോഷ് ശിവനായിരുന്നു നായകൻ. ഞാനായിരുന്നു സന്തോഷ് ശിവന് വേണ്ടി ഫുൾ പടം ഡബ്ബ് ചെയ്തത്. പടം ഡബ്ബ് ചെയ്ത് ക്ലൈമാക്‌സ് ആയപ്പോൾ ലെനിൻ സാർ വന്നിട്ട് ഷോബീ ഞാൻ ഹാർഡ് ഡിസ്‌ക് എടുത്തില്ല മറന്നുപോയി. ഒരു കാര്യം ചെയ്യാം എനിക്ക് കുറച്ച് വർക്ക് കൂടെയുണ്ട്. അത് കഴിഞ്ഞിട്ട് ക്ലൈമാക്‌സ് നമുക്ക് പിന്നീട് ചെയ്യാം എന്ന് പറഞ്ഞു. ടോക്കൺ പോലെ എനിക്ക് കുറച്ച് കാശും തന്നു. പിന്നെ ഒരു വിവരവും ഉണ്ടായില്ല. പിന്നെ നോക്കിയപ്പോൾ പടം റിലീസ് ആയി. തിയേറ്ററിൽ പോയി പടം കണ്ടില്ല. പക്ഷെ പിന്നീട് കണ്ടപ്പോൾ സന്തോഷ് ശിവന് വേണ്ടി അതിൽ ഡബ്ബ് ചെയ്തിരിക്കുന്നത് ബിജു മേനോനാണ്. കാരണം എനിക്ക് അറിയില്ല... ചിലപ്പോൾ പുള്ളിക്ക് എന്റെ വോയിസ് ഇഷ്ടപ്പെട്ട് കാണില്ല. എവിടെയും എന്തെങ്കിലും പ്രശ്‌നം ഉണ്ടായിരിക്കും.'

    ആർആർആർ പുതിയ സന്തോഷം

    'അതുകൊണ്ട് ബിജു മേനോനെ കൊണ്ട് ചെയ്യിച്ചതായിരിക്കും എന്ന് വിചാരിച്ച് ഞാനത് കളഞ്ഞു. ബാക്കി പൈസയും എനിക്ക് തന്നിട്ടില്ല. അതും ഞാൻ വിട്ടു. പക്ഷെ പിന്നീട് ഒരു ദിവസം ടിവിയിൽ ഈ പടം വന്നപ്പോൾ ഞാൻ കണ്ടു. അപ്പോഴാണ് മനസിലായത് സിനിമയിൽ ചില സ്ഥലത്ത് എന്റെ വോയിസാണ്. സന്തോഷ് ശിവന്റെ ചില സീനിൽ എന്റെ വോയിസ്.... ചില സീനിൽ ബിജു മേനോന്റെ വോയിസ്. മിക്‌സ് ചെയ്ത് വെച്ചിരിക്കുകയാണ്. സംഭവം കണ്ടപ്പോൾ അത്ഭുതപ്പെട്ടു. കാരണം എന്താണെന്ന് എനിക്ക് മനസിലായില്ല. പിന്നീട് അതേ കുറിച്ച് ചോദിക്കാനും പോയിട്ടില്ല. ഒരു കഥാപാത്രം എപ്പോഴും സിനിമയുടെ സംവിധായകന്റെ കാഴ്ചപ്പാടാണ്. അദ്ദേഹമാണ് ഇതിന്റെ അവസാന വാക്ക്' ഷോബി പറഞ്ഞു. 2011ൽ പുറത്തിറങ്ങിയ മകരമഞ്ഞിൽ‌ കാർത്തിക നായരായിരുന്നു നായിക. വേണ്ടത്ര വിജയം നേടാൻ സാധിക്കാതെ പോയ ഒരു സിനിമ കൂടിയാണ് മകരമഞ്ഞ്.

    Read more about: thilakan
    English summary
    artist Shobi Thilakan open up about Makaramanju movie dubbing time worst experience
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X