twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിവാഹിതനായത് 23-ാം വയസിലാണ്! നമ്മുടെ നല്ല പ്രായത്തില്‍ മക്കളെ കെട്ടിച്ച് വിടാനാവുമെന്ന് അരുണ്‍ ഘോഷ്

    |

    പരിജാതം എന്ന സീരിയലിലെ ജെപി എന്ന കഥാപാത്രത്തിലൂടെ വലിയ പ്രേക്ഷക പിന്തുണ സ്വന്തമാക്കിയ താരമാണ് അരുണ്‍ ഘോഷ്. സീരിയലുകളില്‍ നായകനും വില്ലനുമൊക്കെ ആയതിനൊപ്പം ചില സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അതിലുമപ്പുറം സിനിമാ നിര്‍മാതാവ് കൂടിയാണ് അദ്ദേഹം. നേരത്തെ സിനിമ നിര്‍മ്മിച്ച് നഷ്ടം വന്നതിനെ കുറിച്ച് താരം വെളിപ്പെടുത്തിയിരുന്നു.

    ഒപ്പം 23-ാം വയസില്‍ വിവാഹം കഴിച്ചതിനെ കുറിച്ചും സീരിയല്‍ ഉപേക്ഷിച്ച് നിര്‍മാണത്തിലേക്ക് ഇറങ്ങി പരാജയമായതിനെ കുറിച്ചുമൊക്കെ നേരത്തെയും പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ലോക്ഡൗണിലെ തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുകയാണ്.

    അരുണ്‍ ഘോഷ് പറയുന്നു

    23 വയസില്‍ ഞാന്‍ കല്യാണം കഴിച്ചു. പ്രിയയും ഞാനും പ്രണയത്തിലായിരുന്നു. അധികം വൈകാതെ വിവാഹത്തിലെത്തുകയായിരുന്നു. ആ സമയത്ത് കൈയിലുള്ള പൈസ എല്ലാം മുടക്കി ഞാന്‍ സിനിമ നിര്‍മ്മിച്ചു. ആ സിനിമ വലിയ സാമ്പത്തിക നഷ്ടമായി. ആ സമയത്ത് ധൈര്യം തന്നത് അച്ഛനാണ്. വീടും പറമ്പും വിറ്റിട്ടാണെങ്കിലും നമുക്ക് കടം തീര്‍ക്കാം. നീ പേടിക്കണ്ട എന്ന അച്ഛന്റെ വാക്കുകള്‍ ആത്മവിശ്വാസം തന്നു. അക്കാലത്ത് സീരിയല്‍ അഭിനയമാണ് പിടിവള്ളിയായത്. പരിജാതം, സ്‌നേഹക്കൂട്, മാനസപുത്രി തുടങ്ങിയ സീരിയലുകള്‍ നിരവധി അവാര്‍ഡുകളും പ്രശസ്തിയും നേടി തന്നു.

    അരുണ്‍ ഘോഷ് പറയുന്നു

    7 വര്‍ഷം കൊണ്ട് ഞാന്‍ ബാധ്യതകള്‍ തീര്‍ത്തു. ആദ്യ ശ്രമത്തില്‍ കൈ പൊള്ളിയെങ്കിലും നഷ്ടമായത് തിരിച്ച് പിടിക്കണമെന്ന് വാശി ഉണ്ടായിരുന്നു. അങ്ങനെ വെള്ളിരിപ്രാവിന്റെ ചങ്ങാതി, റോമന്‍സ്, സെക്കന്‍ഡ് ക്ലാസ് യാത്ര, തുടങ്ഹിയ വിജയ ചിത്രങ്ങള്‍ നിര്‍മിച്ചു. നഷ്ടമായത് തിരിച്ച് പിടിച്ചു. 2010 ല്‍ സീരിയല്‍ അഭിനയം നിര്‍ത്തി. നിര്‍മാതാവിന്റെ റോളിലേക്ക് മാറി. സിനിമകളില്‍ ഇപ്പോഴും അഭിനയിക്കാറുണ്ട്. ആമ്പല്ലൂരില്‍ ചാന്ദ്‌വി-ശ്രീരാമ എന്നൊരു സിനിമാ തിയറ്ററും ഇപ്പോള്‍ നടത്തുന്നുണ്ട്.

    അരുണ്‍ ഘോഷ് പറയുന്നു

    ഭാര്യ പ്രിയ, മകള്‍ ശിവാനി ഇപ്പോള്‍ പ്ലസ് വണ്ണിലും വൈഗ ഏഴാം ക്ലാസില, വായിക്കുന്നു എന്ന ഗുണമുണ്ട്. കൊറോണ കാലത്ത് രണ്ട് മാസമായി വീട്ടില്‍ തന്നെയാണ്. സിനിമകള്‍ കാണുന്നു, വായിക്കുന്നു. . ഇപ്പോള്‍ അല്‍പം ഗാര്‍ഡനിങ്ങിനും സമയം കണ്ടെത്തുന്നു. പുതിയ സിനിമകളുടെ അന്വേഷണവും നടക്കുന്നു. ഇതൊക്കെയാണ് വിശേഷങ്ങള്‍.

     അരുണ്‍ ഘോഷ് പറയുന്നു

    ഇതുവരെ 25 സീരിയലുകളോളം ചെയ്തു. പരിജാതത്തിലെ ജെപി ഒക്കെ ഇപ്പോഴും ആളുകള്‍ ഓര്‍ത്തിരിക്കുന്നു എന്നതാണ് സന്തോഷം. ഒരുപാട് അംഗീകാരങ്ങള്‍ നേടി തന്ന വേഷമാണ് ജയപ്രകാശ് എന്ന ജെപി. അതേ പോലെ മിന്നുകെട്ടിലെ സതീഷ്. മാനസപുത്രിയിലെ ഗിരി ഒക്കെ എന്റെ പ്രിയപ്പെട്ട കഥാപാത്രങ്ങളാണ്. 2010 ല്‍ സീരിയല്‍ വിട്ടു. സ്വപ്നക്കൂട് ആണ് അവസാനം ചെയ്തത്. സമയ കുറവാണ് കാരണമാണ്. റോമന്‍സ്, ഉത്സാഹ കമ്മിറ്റി, ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര, ജോര്‍ജേട്ടന്‍സ് പൂരം, വികടകുമാരന്‍ എന്നീ സിനിമകള്‍ നിര്‍മ്മിച്ചു. മരുഭൂമിയിലെ ആന, പൊറിഞ്ചു മറിയം ജോസ് എന്നീ സിനിമകള്‍ വിതരണം ചെയ്തു. ഒരു വര്‍ഷം ഒരു സിനിമ എന്നതാണ് രീതി.

    Read more about: actor
    English summary
    Arun Ghosh About His Marriage And Career
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X