സംവിധാനമോ അഭിനയമോ എളുപ്പമെന്ന് ചോദിച്ചപ്പോള്‍ പ്രണവ് നല്‍കിയ മറുപടി? സംവിധായകനാവുമോ? കാണൂ!

താരപുത്രന്റെ യാതൊരുവിധ ജാഡയുമില്ലാതെ വളരെ ലളിതമായി ജീവിക്കുന്നയാളാണ് അപ്പുവെന്ന പ്രണവ്. അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചതിനെക്കുറിച്ച് വാചാലരായി നിരവധി പേരെത്തിയിരുന്നു. തന്റെ ഭാഗം ചിത്രീകരിക്കാത്ത സമയങ്ങളിലും സെറ്റിലേക്കെത്തുകയും പ്രൊഡക്ഷന്‍ ടീമിനൊപ്പം അവരിലൊരാളായി നില്‍ക്കുകയും ചെയ്യുന്ന താരപുത്രനെയായിരുന്നു ആദിയിലെ സെറ്റില്‍ കണ്ടത്. ആദിയുടെ റിലീസിന് ശേഷം തീരുമാനിക്കാം അടുത്ത ചിത്രത്തെക്കുറിച്ചെന്നായിരുന്നു താരപുത്രന്‍ പറഞ്ഞത്. രണ്ടാമത്തെ സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയിലാണ് പ്രഖ്യാപനവുമായി അരുണ്‍ ഗോപി എത്തിയത്.

ഇരുപത്തിയൊന്നാം നൂറ്റാണ്ടുമായാണ് പ്രണവും അരുണ്‍ ഗോപിയും എത്തുന്നത്. ജനുവരി 25നാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്. ടോമിച്ചന്‍ മുളകുംപാടം നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെ സയ ഡേവിഡ് നായികയായി തുടക്കം കുറിക്കുകയാണ്. പ്രണവിന്റെ മാത്രമല്ല അരുണ്‍ ഗോപിയുടേയും രണ്ടാമത്തെ സിനിമയാണിത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ച് വരികയാണ് ഇപ്പോള്‍. പ്രണവിനൊപ്പമുള്ള അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് സംവിധായകനെത്തിയിരുന്നു. ദീപികയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു സംവിധായകന്‍ കാര്യങ്ങള്‍ വിശദീകരിച്ചത്.

നെഗറ്റീവ് പറയാറില്ല

നെഗറ്റീവ് പറയാറില്ല

പോസിറ്റീവായി ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്ന താരമാണ് പ്രണവ് മോഹന്‍ലാല്‍. ആരെക്കുറിച്ചും നെഗറ്റീവായി സംസാരിക്കാറില്ല, പ്രണവിനെക്കുറിച്ചും ആരും നെഗറ്റീവായി സംസാരിക്കുന്നത് കേട്ടിട്ടില്ലെന്നും അരുണ്‍ ഗോപി പറയുന്നു. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചാണ് അദ്ദേഹം കൂടുതല്‍ സംസാരിക്കാറുള്ളത്.എന്തിനേയും ശുഭാപ്തി വിശ്വാസത്തോടെയാണ് പ്രണവ് സമീപിക്കാറുള്ളത്.

സംവിധാനത്തെക്കുറിച്ചുള്ള നിലപാട്

സംവിധാനത്തെക്കുറിച്ചുള്ള നിലപാട്

ക്യാമറയ്ക്ക് പിന്നില്‍ നിന്നും മുന്നിലേക്കെത്തിയാണ് പ്രണവ്. പ്രണവിന് സംവിധാനമോഹമുണ്ടോയെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നു. എന്നാല്‍ സംവിധാനം കുഴപ്പം പിടിച്ച പണിയാണെന്നും തല്‍ക്കാലം താന്‍ ആ പണിക്കില്ലെന്നുമാണ് താരപുത്രന്‍ പറഞ്ഞതെന്ന് അദ്ദേഹം പറയുന്നു. നടനെന്ന നിലയില്‍ തന്റെ ജോലി ശരിയായോ ഇല്ലയോ എന്ന കാര്യത്തെക്കുറിച്ച് സംവിധായകനോട് ചോദിക്കാം. എന്നാല്‍ സംവിധായകനായാല്‍ ആരോട് ചോദിക്കുമെന്നുമായിരുന്നു പ്രണവ് ചോദിച്ചത്.

 പ്രണവിന്റെ സംഭാവനകള്‍

പ്രണവിന്റെ സംഭാവനകള്‍

സംവിധായകന്റെ താരമാണ് പ്രണവ് മോഹന്‍ലാല്‍. കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി അങ്ങേയറ്റ പരിശ്രമങ്ങള്‍ താരം നടത്താറുണ്ട്. സംവിധായകന്റെ നിര്‍ദേശത്തിനനുസരിച്ച് മാത്രമല്ല തന്റേതായ സംഭാവനകള്‍ നല്‍കിയും പ്രണവ് ഞെട്ടിക്കാറുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ പറയാതെ തന്നെ അത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യാറുണ്ട്. അത്തരത്തിലുള്ള ഇംപ്രോവൈസേഷനുകളും സംഭാവനയുമൊക്കെ പ്രണവില്‍ നിന്നുണ്ടായിരുന്നുവെന്നും സംവിധായകന്‍ പറയുന്നു.

ആക്ഷന്‍ ഓറിയന്റഡ് സിനിമയല്ല

ആക്ഷന്‍ ഓറിയന്റഡ് സിനിമയല്ല

സര്‍ഫര്‍ രംഗങ്ങളുണ്ടെങ്കിലും ആക്ഷന്‍ ഓറിയന്റഡ് ചിത്രമല്ല ഇരുപത്തിയൊന്നാം നൂറ്റാണ്ടെന്ന് അരുണ്‍ ഗോപി പറയുന്നു. ആദിയില്‍ ആക്ഷനായിരുന്നു പ്രാധാന്യം. ഇമോഷലി കണക്ടഡായ ആക്ഷനാണ് ഈ സിനിമയിലുള്ളത്. പീറ്റര്‍ ഹെയ്‌നാണ് സിനിമയ്ക്ക് ആക്ഷനൊരുക്കുന്നത്. സിനിമയെക്കുറിച്ച് ആലോചിച്ചപ്പോള്‍ത്തന്നെ അദ്ദേഹത്തിന്റെ മുഖം മനസ്സിലേക്കെത്തിയിരുന്നതായും അരുണ്‍ ഗോപി പറയുന്നു.

 മോഹന്‍ലാല്‍ വിളിക്കാറുണ്ട്

മോഹന്‍ലാല്‍ വിളിക്കാറുണ്ട്

സിനിമയുടെ ചിത്രീകരണത്തിനിടയില്‍ മോഹന്‍ലാല്‍ വിളിച്ചിരുന്നു. സാധാരണ പോലെ തന്നെയാണ് അദ്ദേഹത്തോട് സംസാരിക്കാറുള്ളത്. സിനിമയെക്കുറിച്ചൊന്നും അദ്ദേഹം ചോദിക്കാറില്ല. സംവിധായകനില്‍ വിശ്വസിക്കുന്ന താരമാണ് അദ്ദേഹം. അദ്ദേഹം അഭിനയിക്കുന്ന സിനിമയില്‍ അത് പ്രകടമാണ്. മകന്റെ കാര്യത്തിലും അതേ നിലപാട് തന്നെയാണ് അദ്ദേഹം സ്വീകരിച്ചത്. സിനിമയുടെ ചിത്രീകരണത്തിനിടയില്‍ അദ്ദേഹം സെറ്റിലേക്ക് വന്നിരുന്നില്ല. സുചുച്ചേച്ചി വിളിച്ച് കാര്യങ്ങളൊക്കെ അന്വേഷിച്ചിരുന്നു.

സര്‍ഫിങ്ങ് മികവ്

സര്‍ഫിങ്ങ് മികവ്

നേരത്തെ പാര്‍ക്കൗറായിരുന്നു പ്രണവിന് ആകര്‍ഷിച്ചിരുന്നതെങ്കില്‍ ഇത്തവണ സര്‍ഫിങ്ങുമായാണ് പ്രണവ് എത്തുന്നത്. ബാലി ദ്വീപില്‍ പോയാണ് താരപുത്രന്‍ സര്‍ഫിങ് പരിശീലിച്ചത്. സിനിമയിലെ രംഗങ്ങള്‍ക്കായി അണിയറപ്രവര്‍ത്തകരും ഇപ്പോള്‍ ബാലിയിലേക്ക് പോയിരിക്കുകയാണ്. സാഹസികതയുടെ കാര്യത്തില്‍ അതീവതല്‍പ്പരനായ പ്രണവ് ഇത്തവണയും പൊളിച്ചടുക്കുമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. ആദിയുമായി യാതൊരുവിധ ബന്ധവുമില്ലാത്ത സിനിമയായിരിക്കും ഇതെന്ന് സംവിധായകന്‍ ഉറപ്പ് തന്നിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X