twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രണവിന്‍റെ ചാട്ടം കണ്ട് നെഞ്ചിടിച്ചുപോയി! സര്‍ഫിങ് സീനിനെക്കുറിച്ച് അരുണ്‍ ഗോപി പറഞ്ഞത്? കാണൂ!

    |

    താരപുത്രന്‍മാരില്‍ പ്രധാനികളിലൊരാളാണ് പ്രണവ് മോഹന്‍ലാല്‍. സര്‍ഫറായാണ് പ്രണവ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്കെത്തുന്നത്. സര്‍ഫിങ്ങ് പരിശീലകനായ അപ്പുവായാണ് താരമെത്തുന്നത്. സിനിമയുടെ ഭാഗമാണ് സര്‍ഫിങ്ങെന്നല്ലാതെ പ്രധാന കാര്യം ഇതല്ലെന്ന് അരുണ്‍ ഗോപി പറയുന്നു. സോഷ്യല്‍ മീഡിയയില്‍ എങ്ങും ഇരുപത്തിയൊന്നാം നൂറ്റാണ്ട് തരംഗമാണ്. പ്രണവിനൊപ്പമുള്ള അഭിനയത്തെക്കുറിച്ചും സിനിമയെക്കുറിച്ചുമൊക്കെ വാചാലരാവുകയാണ് അണിയറപ്രവര്‍ത്തകര്‍. യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് സംവിധായകനും താരങ്ങളും വിശേഷങ്ങള്‍ പങ്കുവെച്ചത്. നായികയായ സയ ഡേവിഡും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അഭിഷേകും പരിപാടിയില്‍ പങ്കെടുത്തിരുന്നു.

    താരപുത്രന്‍മാര്‍ ഒരുമിച്ചെത്തുമ്പോള്‍! പ്രണവിനൊപ്പം അഭിനയിച്ചതിനെക്കുറിച്ച് ഗോകുല്‍ സുരേഷ് പറഞ്ഞത്?താരപുത്രന്‍മാര്‍ ഒരുമിച്ചെത്തുമ്പോള്‍! പ്രണവിനൊപ്പം അഭിനയിച്ചതിനെക്കുറിച്ച് ഗോകുല്‍ സുരേഷ് പറഞ്ഞത്?

    സിനിമയുടെ ചിത്രീകരണത്തെക്കുറിച്ചും പ്രണവിന്‍രെ അഭിനയത്തെക്കുറിച്ചുമൊക്കെ കേള്‍ക്കാനായാണ് ആരാധകരും കാത്തിരിക്കുന്നത്. ചിത്രീകരണത്തിനിടയില്‍ താനൊരുപാട് പരിഭ്രമിച്ച നിമിഷങ്ങളുമുണ്ടായിട്ടുണ്ടെന്ന് അരുണ്‍ ഗോപി പറയുന്നു. അച്ഛന്റേതായിരുന്നു ഇരുപതാം നൂറ്റാണ്ട്, ഇരുപത്തിയൊന്നാം നൂറ്റാണ്ട് മകന്റേതായി മാറുമോയെന്നാണ് എല്ലാവരും ചോദിക്കുന്നത്. വലിയൊരു ഹിറ്റായി സിനിമ മാറണമെന്നാണ് ആഗ്രഹം. ഇരുപതാം നൂറ്റാണ്ടുമായി താരതമ്യം ചെയ്യേണ്ട സിനിമയല്ല. അതാണ് നോട്ട് എ ഡോണ്‍ സ്‌റ്റോറി എന്ന് പറഞ്ഞത്.

    പ്രണവിന്റെ പേര്

    പ്രണവിന്റെ പേര്

    ഇരുപതാം നൂറ്റാണ്ടിലെ നായകന്റെ പേരായിരുന്നു സാഗര്‍ ഏലിയാസ് ജാക്കി. ഈ സിനിമയില്‍ പ്രണവിന്റെ പേരിന് അധികം കനമൊന്നുമില്ല അപ്പുവെന്നാണ് പേര്. ഇതേ പേര് തന്നെയായിരുന്നു ആദിയില്‍. പല കഥാപാത്രങ്ങളും യഥാര്‍ത്ഥ പേരുമായാണ് ചിത്രത്തിലെത്തുന്നത്. നായികയായെത്തുന്ന സയയും അതേ പേരിലാണ് എത്തുന്നത്. എന്ത് ചായയോ, എന്ന് ചോദിക്കുന്ന അപ്പുവിനെയാണ് ട്രെയിലറില്‍ കണ്ടത്.

    അപ്പുവിന്റെ കൂടെ

    അപ്പുവിന്റെ കൂടെ

    അപ്പുവിന്റെ കൂടെയുള്ളയാളാണ് താനെന്ന് അഭിഷേക് പറയുന്നു. അപ്പു ബൈക്കില്‍ പോവുന്ന ചിത്രങ്ങള്‍ പുറത്തുവന്നപ്പോള്‍ മുതല്‍ ആരാണ് ആ താടിക്കാരനെന്ന് ചോദിച്ചിരുന്നു. അഭിരവ് ചെയ്യുന്ന കഥാപാത്രത്തിനും പ്രാധാന്യമുണ്ട്. മൂന്നുപേര്‍ക്കും നല്ല പ്രാധാന്യമുണ്ട്. തുടക്കത്തില്‍ ഇവര്‍ തമ്മില്‍ അത്ര കെമിസ്ട്രിയുണ്ടായിരുന്നില്ല. പിന്നീടാണ് നന്നായി അടുത്തുവെന്നും താരങ്ങള്‍ പറയുന്നു. മുഖത്തോട് മുഖം നോക്കി ഫൈറ്റാണെങ്കിലും സിനിമയ്ക്കപ്പുറത്ത് അടുത്ത സുഹൃത്തുക്കളായി മാറിയിരിക്കുകയാണ് ഇരുവരും.

    പരിഭ്രമിച്ച നിമിഷം

    പരിഭ്രമിച്ച നിമിഷം

    പ്രണവിന്റെ ആക്ഷന്‍ രംഗങ്ങളില്‍ പലപ്പോഴും താന്‍ പരിഭ്രാന്തനായിരുന്നുവെന്ന് അരുണ്‍ ഗോപി പറയുന്നു. ഡ്യൂപ്പിനെ ഉപയോഗിക്കാമെന്ന് നിര്‍ദേശിച്ചിരുന്നുവെങ്കിലും അത് അദ്ദേഹത്തിന് സ്വീകാര്യമായിരുന്നില്ല. മാത്രമല്ല പീറ്റര്‍ ഹെയ്‌നും പലപ്പോഴും ഇത് പ്രണവ് ചെയ്‌തോളൂമെന്നായിരുന്നു പറഞ്ഞത്. ഇത് കേള്‍ക്കാനായി കാത്തിരിക്കുകയായിരിക്കും അപ്പു. ട്രെയിനിലെ ആക്ഷന്‍ രംഗത്തിന്റെ ചിത്രീകരണം നെഞ്ചിടിപ്പോടെയാണ് വീക്ഷിച്ചത്. കൃത്യസമയത്താണ് പ്രണവ് ഓരോന്നും ചെയ്യുന്നത് കണ്ട് നില്‍ക്കുന്നവരെ സംബന്ധിച്ച് അത്ര എളുപ്പമല്ലെന്നും അദ്ദേഹം പറയുന്നു.

    ഞെട്ടിച്ചുകളഞ്ഞു

    ഞെട്ടിച്ചുകളഞ്ഞു

    കടലില്‍ ഷൂട്ട് ചെയ്തുകൊണ്ടിരിക്കുന്നതിനിടയിലും പേടിപ്പെടുത്തിയ സംഭവമുണ്ടായിരുന്നു. ജെറ്റ്‌സ്‌കി ഓടിച്ച് വന്ന് അതില്‍നിന്ന് കടലിലേക്ക് എടുത്ത് ചാടണം, പ്രണവിന് കടലിലെ സാഹസികതയൊക്കെ ഒരുപാട് ഇഷ്ടടമാണ്, വളരെ സൂക്ഷ്മതയോടെയാണ് ബോട്ടില്‍ ക്യാമറ സെറ്റ് ചെയ്ത് വെച്ചിരുന്നു. പ്രണവിനോട് പറഞ്ഞത് പതുക്കെ ജെറ്റ്‌സ്‌കി ഓടിച്ചുവന്ന് പതുക്കെ ചാടാനായിരുന്നു നിര്‍ദേശിച്ചത്. എന്നാല്‍ പ്രണവ് ആവേശത്തോടെ വന്ന് ചാടിയപ്പോള്‍ കേബിളുള്‍പ്പടെ പൊട്ടി പ്രണവ് കടലിലേക്ക് താഴുകയായിരുന്നു. എല്ലാവരും അന്തം വിട്ട് നില്‍ക്കുമ്പോള്‍ പുള്ളി കൂളായി കയറിവരുകയായിരുന്നു.

    ഉത്സവം പോലെ ചിത്രീകരിച്ചു

    ഉത്സവം പോലെ ചിത്രീകരിച്ചു

    പ്രണവ് മോഹന്‍ലാലിനെക്കാണാനായി പലപ്പോഴും ജനങ്ങള്‍ ഇടിച്ചുകയറിയിരുന്നു. കാരവാനില്‍ നിന്നും പുറത്തേക്കിറങ്ങാന്‍ കഴിയാത്ത തരത്തിലുള്ള തിരക്കായിരുന്നു. അമ്പലത്തില്‍ നിന്നും തൊഴുത് ഇറങ്ങുന്നതിനിടയില്‍ അവിടെ അധികം ആളുകളുണ്ടായിരുന്നില്ല, എന്നാല്‍ കുറച്ച് കഴിഞ്ഞപ്പോള്‍ ഉത്സവത്തിനുള്ള ആളുകളായിരുന്നു അവിടെ.

    പ്രത്യേകിച്ച് അവകാശവാദങ്ങളൊന്നുമില്ല

    പ്രത്യേകിച്ച് അവകാശവാദങ്ങളൊന്നുമില്ല

    സിനിമയെക്കുറിച്ച് ഒരുപാട് അവകാശവാദങ്ങളൊന്നുമില്ല. ട്വിസ്റ്റും സസ്‌പെന്‍സുമൊക്കെയുണ്ടോയെന്ന് കണ്ട് തന്നെ അറിയണം. താനിവിടെ ഇരുന്ന് തള്ളുന്നതില്‍ കാര്യമില്ലേയെന്നും അദ്ദേഹം ചോദിക്കുന്നു. 25ാം തീയതി എല്ലാവര്‍ക്കും കാണാവുന്നതാണ്. പ്രണയവും ആക്ഷനും ഡ്രാമയുമൊക്കെയുള്ള സിനിമയാണ് ഇതെന്നും അദ്ദേഹം പറയുന്നു.

    English summary
    Arun Gopy about his experience with Pranav Mohanlal
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X