പ്രണവ് മോഹന്‍ലാലിന്റെ പ്രശ്‌നം ഇതാണ്! കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും നല്ല മനുഷ്യനാണെന്ന് അരുണ്‍ ഗോപി

മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ മകന്‍ എന്ന ലേബലിലാണ് പ്രണവ് സിനിമയിലേക്ക് എത്തുന്നത്. ബാലതാരമായി സിനിമയിലേക്ക് അരങ്ങേറ്റം നടത്തിയ പ്രണവ് ആദ്യമായി അഭിനയിച്ച പുനര്‍ജനി എന്ന സിനിമയിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം കിട്ടിയിരുന്നു. മോഹന്‍ലാലിനൊപ്പം ഒന്നാമന്‍ എന്ന ചിത്രത്തിലും പ്രത്യക്ഷപ്പെട്ട താരപുത്രന്‍ പിന്നെ വേറൊരു ലോകത്തായിരുന്നു.

യാത്രകളും വായനയും ഇഷ്ടപ്പെടുന്ന പ്രണവിന് സിനിമയോട് അത്ര താല്‍പര്യം ഇല്ലായിരുന്നു. എന്നാല്‍ അച്ഛനെ പോലെ തന്നെ പ്രണവും സിനിമയിലേക്ക് എത്തി കാണാനായിരുന്നു ആരാധകരുടെയും താല്‍പര്യം. ഒടുവില്‍ ജിത്തു ജോസഫ് സംവിധാനം ചെയ്ത ആദി എന്ന ചിത്രത്തിലൂടെ നായകനായി പ്രണവ് മലയാളത്തിലേക്ക് എത്തി. അസാധ്യ മെയ്‌വഴക്കത്തോടെയുള്ള പ്രണവിന്റെ ആക്ഷനായിരുന്നു ആദി ഹിറ്റാക്കിയത്. രണ്ടാമതായി അരുണ്‍ ഗോപിയുടെ സംവിധാനത്തിലെത്തിയ സിനിമയിലായിരുന്നു പ്രണവ് അഭിനയിച്ചത്. ഇപ്പോഴിതാ പ്രണവിനെ കുറിച്ച് അരുണ്‍ ഗോപി പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായിരിക്കുകയാണ്.

 അരുണ്‍ ഗോപിയുടെ വാക്കുകള്‍

അരുണ്‍ ഗോപിയുടെ വാക്കുകള്‍

അധികം വൈകാതെ പ്രണവ് മോഹന്‍ലാല്‍ മലയാള സിനിമയില്‍ മികച്ചൊരു നിലയിലെത്തുമെന്നാണ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അരുണ്‍ ഗോപി പറയുന്നത്. പ്രണവ് മോഹന്‍ലാലിനെ എനിക്ക് വളരെ ഇഷ്ടമാണ്. ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും നല്ല മനുഷ്യനാണ്. അയാള്‍ ഒരു താരമാണ്. മലയാള സിനിമയില്‍ നല്ലൊരു പൊസിഷനില്‍ എല്ലാ രീതിയിലും മികച്ച ഒരാളായി അയാള്‍ ഉണ്ടാകും. വ്യക്തിപരമായി പ്രണവിനോട് എനിക്ക് ഒരുപാട് ആരാധനയുണ്ട്. അയാളില്‍ നിന്ന് നമുക്ക് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്.

 പ്രണവിന് മലയാളം അറിയില്ല

പ്രണവിന് മലയാളം അറിയില്ല

മലയാളം അത്ര കംഫര്‍ട്ട് അല്ലാത്തതിന്റെ പ്രശ്‌നം പ്രണവിലുണ്ട്. ഇംഗ്ലീഷാണ് അയാളുടെ കംഫര്‍ട്ടബിള്‍ ലാംഗ്വേജ്, മലയാളത്തിന്റെ സോള്‍ അദ്ദേഹത്തിനറിയില്ല. അദ്ദേഹം പറയുന്ന ഡയലോഗിനകത്ത് എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് പ്രണവിന് അറിയുന്നില്ല. നിലവില്‍ പ്രണവിന് എന്തെങ്കിലും പ്രശ്‌നമുണ്ടെന്ന് പറയുന്നുണ്ടെങ്കില്‍ മലയാളം അറിയാത്തത് കൊണ്ടുള്ളതാണ്. അത് റിക്കവര്‍ ചെയ്ത് അയാള്‍ എത്തുക തന്നെ ചെയ്യും. അതിന് ശേഷം നോക്കിക്കോളു.. പ്രണവ് എന്താണെന്ന്. ഞാനായിട്ട് ഒന്നും പറയുന്നില്ല. അത് കാലം തെളിയിക്കേണ്ട കാര്യമാണെന്നും അരുണ്‍ ഗോപി പറയുന്നു.

 പ്രണവിന്റെ സിനിമ

പ്രണവിന്റെ സിനിമ

ആദിയ്ക്ക് ശേഷം രണ്ടാമതൊരു സിനിമ പ്രണവിന്റേതായി വരുമോ എന്ന് കാത്തിരുന്ന ആരാധകര്‍ക്കായി ഈ വര്‍ഷം ജനുവരിയില്‍ ഒരു സിനിമ റിലീസിനെത്തിയിരുന്നു. അരുണ്‍ ഗോപി തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത ഇരുപത്തിയൊന്നാം നൂറ്റാണ്ടാണ് പ്രണവിന്റെ ഏറ്റവും പുതിയ ചിത്രം. വലിയ പ്രതീക്ഷയോടെ വന്നതാണെങ്കിലും ചിത്രത്തിന് മിശ്ര പ്രതികരണമാണ് ലഭിച്ചത്. ബോക്‌സോഫീസില്‍ കാര്യമായ പ്രകടനം നടത്താന്‍ സിനിമയ്ക്ക് കഴിയാതെ പോയി.

 വീണ്ടും പുരസ്‌കാരം

വീണ്ടും പുരസ്‌കാരം

പുനര്‍ജനി എന്ന സിനിമയിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രണവിന് കിട്ടിയെങ്കില്‍ നായകനായി അരങ്ങേറ്റം കുറിച്ച ചിത്രത്തിനും മറ്റൊരു പുരസ്‌കാരം ലഭിച്ചിരിക്കുകയാണ്.മികച്ച നവാഗത പ്രതിഭയ്ക്കുള്ള 42-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡാണ് പ്രണവിന് ആദിയിലൂടെ ലഭിച്ചിരിക്കുന്നത്. ഒപ്പം മികച്ച നടനായി മോഹന്‍ലാലിനും പുരസ്‌കാരം ലഭിച്ചു. ഒരു വീട്ടിലേക്ക് ഒന്നിച്ച് രണ്ട് പുരസ്‌കാരങ്ങള്‍ വന്നതിന്റെ സന്തോഷത്തിലാണ് ആരാധകരും.

 പ്രണവിന്റെ അടുത്ത സിനിമ

പ്രണവിന്റെ അടുത്ത സിനിമ

നിലവില്‍ മോഹന്‍ലാലിനൊപ്പം മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലും പ്രണവ് അഭിനയിച്ചിരുന്നു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കുഞ്ഞാലി മരക്കാരുടെ ചെറുപ്പക്കാലമാണ് പ്രണവ് അവതരിപ്പിക്കുന്നത്.
ചിത്രീകരണം പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുകയാണ്. പ്രണവ് നായകനാവുന്ന മറ്റൊരു സിനിമ കൂടി വരുന്നതായി റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു. നിരവധി സംവിധായകര്‍ പ്രണവിനെ സമീപിച്ചിരിക്കുകയാണെന്നും താരപുത്രന്‍ ഏത് സിനിമയാണ് തിരഞ്ഞെടുത്തത് എന്ന കാര്യത്തെ കുറിച്ച് വ്യക്തതയില്ല. പ്രണവിന്റെ പുതിയ സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X