സൗമ്യയുമായി പ്രണയത്തിലായത് ഒരു വാഹനാപകടം കാരണം! പ്രണയം വെളിപ്പെടുത്തി സംവിധായന്‍ അരുണ്‍ ഗോപി
മലയാള സിനിമയിലെ ന്യൂജനറേഷന്‍ സംവിധാകന്മാരില്‍ ഒരാളാണ് അരുണ്‍ ഗോപി. ദിലീപിനെ നായകനാക്കി രാമലീല എന്ന ചിത്രത്തിലൂടെയാണ് അരുണ്‍ സ്വതന്ത്ര സംവിധായകനാവുന്നത്. രാമലീലയുടെ വിജയത്തിന് പിന്നാലെ പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന സിനിമയും അരുണ്‍ ഗോപിയുടെ സംവിധാനത്തിലെത്തി. അടുത്തിടെയാണ് അരുണ്‍ വിവാഹിതനായത്.
ഇപ്പോഴിതാ തന്റെ സിനിമകളെ കുറിച്ചും ഭാര്യ സൗമ്യയെ പരിചയപ്പെട്ടതിനെ കുറിച്ചും തങ്ങളുടെ പ്രണയകഥയെ കുറിച്ചും മനസ് തുറന്നിരിക്കുകയാണ് സംവിധായകന്‍. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കി അഭിമുഖത്തിലായിരുന്നു പല കാര്യങ്ങളും അരുണ്‍ ഗോപി വെളിപ്പെടുത്തിയിരിക്കുന്നത്. ഈ വീഡിയോ മലയാള പ്രേക്ഷകര്‍ക്കിടയില്‍ തരംഗമാവുകയാണ്.

2012 ലാണ് സൗമ്യയെ നേരിട്ട് പരിചയപ്പെടുന്നത്. എല്ലാത്തിനും കാരണമായത് ഒരു വാഹനാപകടമാണ്. എന്റെ അടുത്ത സുഹൃത്തുണ്ട്. മനു, ഒരിക്കല്‍ എന്നെ കലൂരുള്ള ഫ്‌ളാറ്റില്‍ വിട്ട ശേഷം മനു തിരികെ പോവുമ്പോള്‍ സമീപത്ത് ഒരു അപകടം ഉണ്ടായി. അപകടത്തില്‍പ്പെട്ട സൈക്കിള്‍ യാത്രക്കാരനെ മനു അതുവഴി വന്ന കാറില്‍ ആശുപത്രിയിലെത്തിച്ചു. ആ കാറിലുണ്ടായിരുന്ന ജോണി അങ്കിളുമായി മനു പരിചയപ്പെട്ടു. ജോണിയങ്കിളിന്റെ മകള്‍ ഗീതുവും സൗമ്യയും അടുത്ത സുഹൃത്തുക്കളാണ്. സെന്റ് തെരേസായില്‍ അധ്യാപികയാണ് സൗമ്യ.

അങ്ങനെ ഇരിക്കെ സെന്റ് തെരേസാസ് കോളേജില്‍ ഒരു സിനിമയുമായി ബന്ധപ്പെട്ട പരിപാടിയ്ക്കായി ഗീതു മനുവിനെ വിളിച്ചു. മനു എന്നെ വിളിച്ചു. അങ്ങനെ കോളേജിലെത്തിയപ്പോള്‍ ഗീതുവിനൊപ്പെം സൗമ്യയുണ്ടായിരുന്നു. അന്നാണ് ആദ്യമായി കാണുന്നത്. പരിചയപ്പെട്ട് അധികം വൈകാതെ സൗഹൃത്തുക്കളായി എന്നാണ് അഭിമുഖത്തിനിടെ സൗമ്യ പറയുന്നത്. അധികം വൈകാതെ ഞങ്ങള്‍ ഇഷ്ടത്തിലുമായി. അങ്ങനെ ഔദ്യോഗികമായി ഒരു പ്രണയം തുറന്ന് പറച്ചിലോ ഒന്നും ഉണ്ടായിട്ടില്ല.

തുറന്ന മനസോടെ എല്ലാത്തിനെയും സമീപിക്കുന്ന ആളാണ് അരുണ്‍. അത് തന്നെയാണ് എനിക്കേറ്റവും ഇഷ്ടപ്പെട്ടതും. കല്യാണം കഴിഞ്ഞും അതങ്ങനെ തന്നെയാണ്. എനിക്ക് മതപരമായ കാര്യങ്ങളിലുള്ള വിശ്വാസത്തെ കുറിച്ച് അരുണിന് നന്നായി അറിയാം. അതെല്ലാം മനസിലാക്കി കൊണ്ടാണ് അദ്ദേഹം ഇഷ്ടമാണെന്ന് പറഞ്ഞത്. വീട്ടുകാരെ പറഞ്ഞ് മനസിലാക്കാന്‍ സമയമെടുത്തു. എല്ലാം ഭംഗിയായി തന്നെ വന്നു.

അവിടെയും ദൈവത്തിന്റെ അനുഗ്രഹമുണ്ടെന്ന് തോന്നു. കാരണം ഞങ്ങള്‍ അങ്ങനെ പരിചയപ്പെടേണ്ട ആളുകളേയല്ല. ഞാന്‍ എറണാകുളത്ത്. അരുണ്‍ തിരുവനന്തപുരത്ത്. എനിക്ക് സിനിമാ മേഖലയുമായി യാതൊരു പരിചയവുമില്ല. ഞാന്‍ അധ്യാപകയാണ്. അരുണിന്റെ ചേച്ചിമാരെല്ലാം ഇപ്പോഴും ചോദിക്കും. ഇതെങ്ങനെ നടന്നു എന്ന്. വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ.. എന്നും സൗമ്യ പറയുന്നു.


Click it and Unblock the Notifications











