തന്നെ പോപ്പുലറാക്കി, നെഞ്ചില്‍ കുടിയിരിക്കും ട്രോളന്മാര്‍ക്കും നന്ദി! അരുണ്‍ ഗോപി പറയുന്നതിങ്ങനെ..

അരുണ്‍ ഗോപിയുടെ സംവിധാനത്തിലെത്തുന്ന രണ്ടാമത്തെ സിനിമയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന സിനിമയാണെന്നുളളതാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകതകളിലൊന്ന്. അതിനാല്‍ മലയാളക്കര ഒന്നടങ്കം സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു. ഒടുവില്‍ അരുണ്‍ ഗോപി തിരക്കഥ ഒരുക്കി ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട് ജനുവരി 25 ന് റിലീസിനെത്തുകയാണ്.

റിലീസിന് മുന്നോടിയായി പല അഭിമുഖങ്ങളിലും അരുണ്‍ ഗോപി സിനിമയെ കുറിച്ചും പ്രണവിന്റെ അഭിനയത്തെ കുറിച്ചും പറഞ്ഞിരുന്നു. ഇതെല്ലാം ട്രോളന്മാര്‍ ആഘോഷമാക്കി മാറ്റിയിരുന്നു. ഇപ്പോള്‍ തന്നെ പോപ്പുലര്‍ ആക്കുന്ന ട്രോളന്മാര്‍ക്കും അല്ലാത്തവര്‍ക്കും നന്ദി പറഞ്ഞ് അരുണ്‍ ഗോപി എത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പിലൂടെയാണ് സംവിധായകന്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

arun-gopi

അരുണ്‍ ഗോപിയുടെ വാക്കുകളിലേക്ക്..

പ്രിയപെട്ടവരെ... നാളെ ഇരുപത്തിയൊന്നാം നൂറ്റാണ്ടു റിലീസാകുകയാണ് അവകാശവാദങ്ങള്‍ ഒന്നുമില്ല. ആരുടേയും തലയില്‍ അമിതഭാരം തരുന്നതുമില്ല. എന്റെ പരിമിതികളില്‍ നിന്നും ഒരുപാട് സ്‌നേഹത്തോടെ സൃഷ്ടിക്കാന്‍ ശ്രമിച്ച ഒരു സിനിമയാണ് ഇത്! ആരെയും നിരശാരാക്കില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു!! ഇനി എല്ലാം ദൈവത്തിന്റെയും പ്രേക്ഷകരുടെയും കൈയിലാണ്..!

ഒരുപാടു പേരോടു നന്ദി ഉണ്ട് വാക്കുകളില്‍ ഒതുക്കാന്‍ കഴിയാത്ത നന്ദി.. ഞാന്‍ പറയാത്ത കാര്യങ്ങള്‍ എന്റെ പേരിലാക്കി ട്രോള്‍ ചെയ്തു എന്നെ പോപ്പുലര്‍ ആക്കുന്ന എന്‍ നെഞ്ചില്‍ കുടിയിരിക്കും എന്റെ ട്രോളന്മാര്‍ക്കും നന്ദി..!! എല്ലാവരും തുറന്ന മനസ്സുമായി നാളെ ഈ ചിത്രം കാണണം..!! കൂടെ ഉണ്ടാകണം..!! പ്രാര്‍ത്ഥനയോടെ സ്‌നേഹത്തോടെ...

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X