ജീവിതം സിനിമ പോലെ ട്വിസ്റ്റ് ആവുമെന്ന് പറയുന്നത് ഇതാണ്, സംവിധായകന്‍ അരുണ്‍ഗോപിയുടെ ഭാഗ്യം ഇങ്ങനെ!!

ഒരു സിനിമ നിര്‍മ്മിച്ച് പ്രേക്ഷകരിലേക്കെത്തിക്കാനുള്ള ബുദ്ധിമുട്ട് അതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് മാത്രമായിരിക്കും അറിയുക. അത്തരത്തില്‍ ആദ്യമായി തന്റെ സ്വപ്‌നമായിരുന്ന സിനിമ നിര്‍മ്മിച്ച് തിയറ്ററുകളിലേക്ക് റിലീസിനെത്താന്‍ പോവുന്നതിനുള്ളില്‍ പ്രതിസന്ധിയിലായ വ്യക്തിയാണ് അരുണ്‍ ഗോപി.

അരുണ്‍ ഗോപി ആദ്യമായി സംവിധാനം ചെയ്ത ദിലീപ് ചിത്രം രാമലീലയായിരുന്നു റിലീസ് അടുത്ത് നിന്ന സമയത്ത് വിവാദങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കുമിടയില്‍ കുടുങ്ങി പോയത്. എന്നാല്‍ ചിത്രം പ്രതീക്ഷിച്ചതിലും ഹിറ്റാവുകയായിരുന്നു. ശേഷം അരുണിന് വിജയ തുടക്കമാവുകയായിരുന്നു. രാമലീലയ്ക്ക ശേഷം അരുണ്‍ മോഹന്‍ലാല്‍ ചിത്രം സംവിധാനം ചെയ്യാന്‍ പോവുകയാണെന്ന് പറഞ്ഞിരുന്നെങ്കിലും അതിന് മുമ്പ് അദ്ദേഹം നായനാവുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

അരുണിന്റെ സിനിമാ ജീവിതം

അരുണിന്റെ സിനിമാ ജീവിതം

പ്രതിസന്ധികള്‍ക്കും വിവാദങ്ങള്‍ക്കുമിടെ റിലീസ് ചെയ്ത ആദ്യ ചിത്രമായ രാമലീല നൂറുദിവസം പിന്നിടുന്നതിന്റെ സന്തോഷത്തിലാണ് സംവിധായകന്‍ അരുണ്‍ഗോപി. അതിനിടെയാണ് സിനിമാ ട്വിസ്റ്റുപോലെ അദ്ദേഹത്തിന്റെ സിനിമാ ജീവിതം മറ്റൊരു വഴിത്തിരിവിലേക്ക് എത്തുന്നത്.

 നായകനാവാനുള്ള നിയോഗം

നായകനാവാനുള്ള നിയോഗം


സംവിധാനം ചെയ്ത ആദ്യ ചിത്രത്തിന്റെ വിജയത്തിനു പിന്നാലെ നായകനാകാനുള്ള നിയോഗവും അരുണ്‍ഗോപിയെ തേടിയെത്തിയിരിക്കുന്നു. മാധ്യമപ്രവര്‍ത്തകനായ രതീഷ് രഘുനന്ദന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പ്രഥമ ചിത്രത്തിലാണ് അരുണ്‍ഗോപി നായകനാകുന്നത്.

ചിത്രീകരണം ആരംഭിക്കുന്നു

ചിത്രീകരണം ആരംഭിക്കുന്നു


പോക്കിരി സൈമണിനുശേഷം ശ്രീവരി ഫിലിംസിന്റെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാറാണ് ചിത്രം നിര്‍മിക്കുന്നത്. താരനിര്‍ണയം പുരോഗമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അടുത്തവര്‍ഷം പകുതിയോടെ ആരംഭിക്കും. രാമലീലയുടെ വിജയത്തോടെ തെന്നിന്ത്യന്‍ സിനിമയിലെ ഏത് നായകനും അദ്ദേഹത്തിനു പ്രാപ്യമാണെന്നിരിക്കേയാണ് അരുണ്‍ഗോപി സ്വന്തം സിനിമാ ജീവിതത്തില്‍ അപ്രതീക്ഷിത ട്വിസ്റ്റ് കൊണ്ടുവരുന്നത്.

നായകനാവാന്‍ മോഹമില്ലായിരുന്നു

നായകനാവാന്‍ മോഹമില്ലായിരുന്നു


രാമലീലക്കുശേഷം മോഹന്‍ലാലിനെ നായകനാക്കിയുള്ള ചിത്രത്തിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് നായകനായി അഭിനയിക്കാനുള്ള സാഹചര്യം തന്നെ തേടിയെത്തിയതെന്നു അരുണ്‍ഗോപി പറഞ്ഞു. വിദൂരസ്വപ്‌നങ്ങളില്‍പോലും തനിക്ക് നടനാകണമെന്നുള്ള മോഹം ഇല്ലായിരുന്നു.

ആരും ആഗ്രഹിക്കും ഈ വേഷം

ആരും ആഗ്രഹിക്കും ഈ വേഷം


രതീഷ് രഘുനന്ദന്‍ തന്നോടു സബ്ജക്ട് പറയുമ്പോള്‍തന്നെ ഈ സിനിമയിലെ കേന്ദ്രകഥാപാത്രം വല്ലാതെ ആകര്‍ഷിച്ചിരുന്നു. തുടര്‍ന്നു നടന്ന ചര്‍ച്ചകളിലാണ് ഈ കഥാപാത്രത്തെ താന്‍തന്നെ അവതരിപ്പിക്കാമെന്ന തീരുമാനത്തിലെത്തിയത്. ഏതൊരു നടനും ചെയ്യാനാഗ്രഹിക്കുന്ന കഥാപാത്രമാണിത്.

തിരക്കഥയാണ് സിനിമയുടെ കരുത്ത്

തിരക്കഥയാണ് സിനിമയുടെ കരുത്ത്


നായകന്റെ ശരീര സൗന്ദര്യമോ ഇമേജോ ഈ കഥാപാത്രത്തിന് ആവശ്യമില്ല. അതിലുപരി ഏതൊരു സംവിധായകനെയും മോഹിപ്പിക്കുന്ന ശക്തമായ തിരക്കഥയാണ് ചിത്രത്തിന്റെ കരുത്ത്. തിരക്കഥയിലെ സംഭവങ്ങളാണ് സിനിമയെ ആകര്‍ഷകമാകുന്നത്. മലയാളത്തില്‍ ഇതുവരെ പറഞ്ഞിട്ടില്ലാത്ത ഇന്റലിജന്റ് ത്രില്ലര്‍ ആയിരിക്കും ചിത്രമെന്നും അരുണ്‍ഗോപി കൂട്ടിച്ചേര്‍ത്തു.
നായകനായി അരുണ്‍ ഗോപി

മോഹന്‍ലാല്‍ നായകനാവുന്നു

മോഹന്‍ലാല്‍ നായകനാവുന്നു


അരുണ്‍ ഗോപിയുടെ രണ്ടാമത്തെ ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനായി അഭിനയിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. സംവിധായകനും നിർമാതാവും മോഹൻലാലിനെ കാണാൻ പോയതും മറ്റുമായി ഫോട്ടോസ് വൈറലായി മാറിയിരുന്നു. ശേഷം അരുണ്‍ തന്നെ അടുത്ത സിനിമയ്ക്ക് നിങ്ങളുടെ പ്രാര്‍ത്ഥനയും അനുഗ്രഹവും ഉണ്ടായിരിക്കണമെന്ന് പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X