ചേർത്തു നിർത്തിയ ചേട്ടൻ! അനിൽ മുരളിയുമായുള്ള ആത്മബന്ധത്തെ കുറിച്ച് അരുൺ ഗോപി

നടൻ അനിൽ മുരളിയുടെ വിയോഗം വിശ്വസിക്കാനാവാതെ മലയാള സിനിമ ലോകം. കരൾ രോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വില്ലന്‍ വേഷങ്ങളിലൂടെ തിളങ്ങിയ താരമാണ് അനില്‍ മുരളി. സ്വഭാവ നടനായും വേഷമിട്ടിട്ടുണ്ട്. മലയാളത്തിൽ മാത്രമല്ല , തമിഴ്, തെലുങ്കിലും 200 ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

anil murali-arun gopy

Recommended Video

Famous Malayalam Film Actor Anil Murali passed away

അനിൽ മുരളിയുടെ വിയോഗം വിശ്വസിക്കാനാവാതെ സംവിധായകൻ അരുൺ ഗോപി. ആദരാഞ്ജലി അർപ്പിച്ചു കൊണ്ടായിരുന്നു അരുൺ ഗോപിയുടെ വികാര നിർഭരമായ വാക്ക്. അരുൺ ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ...പരിഭവങ്ങളില്ലാത്ത അനിലേട്ടൻ...!! നിങ്ങൾക്കായി കാത്തുവെച്ച വേഷം ഇനി ആർക്കു നല്കാൻ!! ഒരു അനിയനെ പോലെ ചേർത്തു നിർത്തിയ ചേട്ടൻ... ആദരാഞ്ജലികൾ അനിലേട്ടാ...!!. അടുത്ത സുഹൃത്തുക്കളായിരുന്നു ഇരുവരും. അനിൽ മുരളിയ്ക്ക് ആദരാഞ്ജലികൾ നേർന്ന് മലയാള സിനിമലോകം രംഗത്തെത്തിയിട്ടുണ്ട്.

ടെലിവിഷനിലൂടെ അഭിനയ ജീവിതം ആരംഭിച്ച അനില്‍ 1993ല്‍ വിനയന്‍ സംവിധാനം ചെയ്ത കന്യാകുമാരിയില്‍ ഒരു കവിത എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. 1994ല്‍ ലെനിന്‍ രാജേന്ദ്രന്റെ ദൈവത്തിന്റെ വികൃതികളില്‍ വേഷമിട്ടു. കലാഭവന്‍ മണി നായകനായ വാല്‍ക്കണ്ണാടി എന്ന ചിത്രത്തിലെ വില്ലന്‍ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു.ലയണ്‍, ബാബാ കല്യാണി, പുത്തന്‍ പണം, ഡബിള്‍ ബാരല്‍, പോക്കിരി രാജാ, റണ്‍ ബേബി റണ്‍, അയാളും ഞാനും തമ്മില്‍, കെഎല്‍ 10 പത്ത്, ഇയ്യോബിന്റെ പുസ്തകം, ജോസഫ്. തമിഴില്‍ 6 മെലുഗു വതിഗള്‍, നിമിര്‍ന്തു നില്‍ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു.ടൊവിനോ തോമസ് ചിത്രമായ ഫോറൻസിക്കാണ് അനിൽ മുരളി ഏറ്റവും ഒടുവിലായി അഭിനയിച്ച മലയാള ചിത്രം.

സൂപ്പർ താര ചിത്രങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു ഇനിൽ മുരളി. പോലീസ്, രാഷ്ട്രീയ പ്രവർത്തകൻ തുടങ്ങിയ കഥാപാത്രങ്ങളിലാണ് താരം അധികവും എത്താറുള്ളത്. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ഈ കഥാപാത്രങ്ങൾക്ക് ലഭിച്ചിരുന്നത്. ഇതാണ് താരത്തിന് മറ്റുഭാഷകളിലേക്ക് അവസരമൊരുക്കിയത്. കനിതനിലെ ക്രൂരനായ പൊലീസ് കഥാപാത്രം അനിലിന് തമിഴ് സിനിമയില്‍ കൂടുതല്‍ സ്വീകാര്യത നല്‍കിയിരുന്നു.ലോക് ഡൗണിന് തൊട്ടുമുമ്പ് വന്ന വാള്‍ട്ടറിലാണ് തമിഴില്‍ അഭിനയിച്ചത്

അരുൺ ഗോപി ഫേസ്ബുക്ക് പോസ്റ്റ്

More from Filmibeat

Read more about: arun gopy anil murali
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X