ആരും മോഹിക്കുന്ന ജോലി വിട്ടിട്ടാണ് നിവിന്‍ പോളി വന്നത്; പഴയ ലുക്കിലുള്ള നിവിന്‍ തിരിച്ച് വരും, കുറിപ്പ് വൈറല്‍

മലര്‍വാടി ആര്‍ട്‌സ് ക്ലബ്ലിലൂടെ സിനിമയിലേക്ക് വന്ന കുറച്ച് പുതുമുഖ താരങ്ങള്‍ ഇന്ന് മലയാള സിനിമയിലെ സൂപ്പര്‍താരങ്ങളാണ്. ആദ്യ സിനിമയിലൂടെ ലഭിച്ച പിന്തുണ നിവിന്‍ പോളിയുടെ കരിയറില്‍ വലിയൊരു വഴിത്തിരിവായി മാറി. എന്നാല്‍ മഹാവീര്യര്‍ എന്ന പേരില്‍ പുറത്തിറങ്ങുന്ന നിവിന്റെ പുതിയ സിനിമയുടെ പോസ്റ്ററിന് വിമര്‍ശനങ്ങളാണ് ലഭിച്ചത്.

പലരും പരിഹാസിച്ച് തുടങ്ങിയതോടെ നിവിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമായി. എന്നാല്‍ സിനിമാസ്വദകരുടെ ഗ്രൂപ്പിലൂടെ വൈറലായ കുറിപ്പ് ഷെയര്‍ ചെയ്ത് നിവിനുള്ള പിന്തുണ അറിയിച്ചിരിക്കുകയാണ് സംവിധായകന്‍ അരുണ്‍ ഗോപി.

നിവിനെ കുറിച്ച് വൈറലായ കുറിപ്പിന്റെ പൂര്‍ണരൂപം

നിവിനെ കുറിച്ച് വൈറലായ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം..

ബിടെക് എടുത്തു സോഫ്റ്റ്വെയര്‍ എഞ്ചിനിയറായി ആരും മോഹിക്കുന്നൊരു കമ്പനിയില്‍ നല്ലൊരു പാക്കജില്‍ ജോലി ചെയ്യുക എന്ന സേഫ് സോണ്‍ വിട്ടു. കൈപ്പിടിച്ചു കയറ്റാന്‍ ഒരു ഗോഡ്ഫാദറോ പിന്തുണക്കാനൊരു പുല്‍നാമ്പോ ഇല്ലാത്ത മലയാള സിനിമാ ലോകത്തേക്ക് ഭാഗ്യം പരീക്ഷിക്കാനിറങ്ങി.

ഓഡിഷനുകളില്‍ കയറിയിറങ്ങി അവസാനം തന്റെ 'മെരിറ്റ്' കൊണ്ട് സിനിമയിലൊരു സ്ഥാനം നേടിയ മനുഷ്യനുണ്ട് ഈ ആലുവയില്‍.

സിനിമയില്‍ അരങ്ങേറി പന്ത്രണ്ടു വര്‍ഷമായി

സിനിമയില്‍ അരങ്ങേറി പന്ത്രണ്ടു വര്‍ഷങ്ങള്‍ കൊണ്ടയാള്‍ 'കൂട്ടുകാര്‍ക്ക് വേണ്ടി എന്തും ചെയ്യുന്ന മലര്‍വാടിയിലെ ചൂടന്‍ പ്രകാശനില്‍ നിന്നും, തട്ടമിട്ടു വന്ന ആയിഷയെ കണ്ടാല്‍ പിന്നെ ചുറ്റുമൊന്നും കാണാന്‍ കഴിയാത്ത വിധം അവളില്‍ അടിക്ട് ആയിപോയ വിനോദിലേക്കും, പുഞ്ചിരിക്കുന്ന സൗമ്യനായ ക്രൂരന്‍ രാഹുല്‍ വൈദ്യരിലേക്കും, ക്രിക്കറ്റ് പ്രാന്ത് മൂലം അച്ഛന്റെ മോഹങ്ങള്‍ തകര്‍ത്ത മകനായും, മകന്റെ ക്രിക്കറ്റ് പ്രാന്തിനു കൂടെ നില്കുന്ന അച്ഛനായ രമേശനിലേക്കും,

അധ്യാപകനായി ജോലി ചെയ്യവേ പോലീസ് ഉദ്യോഗം സ്വപ്നം കണ്ടു ടെസ്റ്റ് എഴുതി സബ് ഇന്‍സ്‌പെക്ടര്‍ പോസ്റ്റ് വാശിയോടെ നേടിയെടുത്ത ബിജുവിലേക്കും

നിഷ്‌കളങ്കന്‍ കുട്ടനിലേക്കും, ഭൂലോക തരികിട ഉമേഷിലേക്കും, പിന്നെ അയാളെ അയാളാക്കി മാറ്റിയ ജോര്‍ജിലേക്കും, പണിയെടുക്കുന്നവന്റെ പടച്ചോനായ ദുബായില്‍ അപ്പന്റെ കടബാധ്യതകളുടെ ഭാരം തീര്‍ക്കാനായി വിയര്‍പ്പോഴുക്കുന്ന ജെറിയിലേക്കും, എം ഫിലും പി ജി യുമെടുത്തു കോളേജില്‍ അധ്യാപകനായി ജോലി ചെയ്യവേ പോലീസ് ഉദ്യോഗം സ്വപ്നം കണ്ടു ടെസ്റ്റ് എഴുതി സബ് ഇന്‍സ്‌പെക്ടര്‍ പോസ്റ്റ് വാശിയോടെ നേടിയെടുത്ത ബിജുവിലേക്കും.

'ഓ അയാള്‍ സേഫ് സോണ്‍ വിട്ടൊരു കളിയുമില്ല' എന്ന വിശേഷണം നിരൂപകര്‍ ചാര്‍ത്തിതരുന്നത് കണ്ടു നിറചിരിയോടെ നിന്നൊരാള്‍

മൂത്തോനിലേക്കും, തുറമുഖത്തിലേക്കും, മാറു മറക്കാത്ത കാലത്തെ സമരചരിത്രം പറഞ്ഞ സിനിമയില്‍ സഖാവായിട്ടും, പാവങ്ങളുടെ പോരാളിയായ കായംകുളം കൊച്ചുണ്ണിയായിട്ടും' അസാധ്യമായ പെര്‍ഫെക്ഷനോടെ അയാള്‍ കഥാപാത്രങ്ങളിലേക്ക് പരകായപ്രവേശം ചെയ്‌തെങ്കിലും, 'ഓ അയാള്‍ സേഫ് സോണ്‍ വിട്ടൊരു കളിയുമില്ല' എന്ന വിശേഷണം നിരൂപകര്‍ ചാര്‍ത്തിതരുന്നത് കണ്ടു നിറചിരിയോടെ നിന്നൊരാള്‍!

 അങ്ങേര് സ്‌ക്രീന്‍ പ്രെസന്‍സില്‍ ആരോടും കിട പിടിക്കുന്ന ആ പഴയ ലുക്കുള്ള നിവിന്‍ ആയി തിരിച്ചു വരട്ടെ

അയാളുടെ ആഗ്രഹത്തിനൊത്ത് വഴങ്ങി കൊടുക്കാത്ത ശരീരവുമായി ഇന്നയാള്‍ പ്രസ്സ് മീറ്റില്‍ 'എന്റെ പുതിയ പടം വിനയ് ഗോവിന്ദന്റെ താരം ആണ്. അത് ഞാന്‍ ഒരു ബ്രേക്കിന് ശേഷമാണ് ചെയ്യുന്നത്. കുറച്ചു നാള്‍ ഒന്ന് വര്‍ക്കൗട്ട് ചെയ്തു ശരീര ഭാരം കുറച്ച ശേഷം' എന്ന് പറയുന്നത് കേട്ടപ്പോള്‍ അതിയായ സന്തോഷം. അങ്ങേര് സ്‌ക്രീന്‍ പ്രെസന്‍സില്‍ ആരോടും കിട പിടിക്കുന്ന ആ പഴയ ലുക്കുള്ള നിവിന്‍ ആയി തിരിച്ചു വരട്ടെ.

Recommended Video

Nivin Pauly On Mammootty: എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം മമ്മൂട്ടി | *Interview
അവര്‍ക്കൊരു പ്രതീക്ഷയായി നിങ്ങളിവിടെ തന്നെ കാണണം

നിവിന്‍ ഭായ്, വ്യത്യസ്തങ്ങളായ നിരവധി സിനിമകളുമായി നിങ്ങള്‍ മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കേണ്ടത് ഒരു കാലഘട്ടത്തിന്റെ ആവശ്യമാണ്. കാരണം പതിനഞ്ച് വര്‍ഷത്തിന് മുന്‍പുള്ള നിങ്ങളെപ്പോലെ, സിനിമ ഫീല്‍ഡില്‍ പിന്തുണക്കാനും കൈ പിടിച്ചു കയറ്റാനും ആരുമില്ലെങ്കിലും സിനിമയെ സ്വപ്നം കണ്ടു അതിന്റെ പിറകെ അലയുന്ന പ്രതിഭയുള്ള ഒത്തിരി പേരുണ്ട്.

അവര്‍ക്കൊരു പ്രതീക്ഷയായി നിങ്ങളിവിടെ തന്നെ കാണണം. മഹാവീര്യറിനു എല്ലാ വിധ ആശംസകളും.. എന്നും പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്. കുറിപ്പ് എഴുതിയ ആള്‍ക്ക് കടപ്പാട് വെച്ചാണ് സംവിധായകന്‍ എഴുത്ത് പങ്കുവെച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X