twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഏതു നിമിഷവും പാളി പോകാവുന്ന വിഷയം! ബിജു മേനോന്‍ ചിത്രത്തെ കുറിച്ച് അരുണ്‍ ഗോപി പറയുന്നതിങ്ങനെ

    |

    ലാല്‍ ജോസ് സംവിധാനം ചെയ്ത 25-ാമത്തെ സിനിമ തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ഫാമിലി എന്റര്‍ടെയിനറായി ഒരുക്കിയ ചിത്രത്തില്‍ ബിജു മേനോന്‍ ആയിരുന്നു നായകന്‍. നവംബര്‍ എട്ടിന് തിയറ്ററുകളിലേക്ക് എത്തിയ സിനിമ പ്രേക്ഷക പ്രശംസ സ്വന്തമാക്കി പ്രദര്‍ശനം തുടരുകയാണ്. നാല്‍പത്തിയൊന്ന് എന്ന ചിത്രം കണ്ടതിനെ കുറിച്ച് സംവിധായകന്‍ അരുണ്‍ ഗോപി തുറന്ന് സംസാരിച്ചിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

    arun-gopy

    അരുണ്‍ ഗോപിയുടെ വാക്കുകളിലേക്ക്...

    41 കണ്ടു ഏറെ അഭിമാനത്തോടെ നിറഞ്ഞ സന്തോഷത്തോടെ പ്രഗീഷിന്റെ ആദ്യ സിനിമ, അതും എന്റെ ഏറ്റവും പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളായ ലാല്‍ ജോസിന്റെ (ലാലു ചേട്ടന്‍) എഴുത്തുകാരനായി. സിനിമ പറയുന്ന, കൈകാര്യം ചെയ്യുന്ന വിഷയം ഏതു നിമിഷവും പാളി പോകാവുന്ന ഒന്നാണ് പക്ഷെ തിരക്കഥയില്‍ സംവിധാനത്തില്‍ സംഗീതത്തില്‍ എഡിറ്റിംഗില്‍ ഛായാഗ്രഹണത്തില്‍ അഭിനയത്തില്‍ അങ്ങനെ എല്ലാ മേഖലയിലും അത്തരം പാളിച്ചകളില്‍ നിന്നും മാറി നടക്കാന്‍ എല്ലാര്‍ക്കും ഒരുപോലെ കഴിഞ്ഞു എന്നത് തന്നെയാണ് ഈ ചിത്രത്തിന്റെ വിജയം.

    മമ്മൂട്ടിയുടെ മാസ് അവതാരം! സംഘട്ടനം ഇനിയും അവസാനിക്കുന്നില്ല ഷൈലോക്ക് ഫസ്റ്റ് ലുക്ക് പുറത്ത് മമ്മൂട്ടിയുടെ മാസ് അവതാരം! സംഘട്ടനം ഇനിയും അവസാനിക്കുന്നില്ല ഷൈലോക്ക് ഫസ്റ്റ് ലുക്ക് പുറത്ത്

    പിജി പ്രഗീഷ് നാല്‍പത്തിയൊന്നിന്റെ ഫ്‌ളക്‌സ് ബോര്‍ഡുകളില്‍ പോസ്റ്ററില്‍ പിന്നെ വെള്ളിത്തിരയിലും തന്റെ പേര് കണ്ടപ്പോള്‍ തോന്നിയ അഭിമാനം സിനിമ കണ്ടു ഇറങ്ങിയപ്പോഴും അത് പോലെ അല്ലെങ്കില്‍ ഒരല്‍പം മുകളില്‍ നിലനിര്‍ത്താന്‍ സഹായിച്ചതിന് നിങ്ങളിലെ എഴുത്തുകാരന് എന്റെ നന്ദി.

    English summary
    Arun Gopy Talks About Lal Jose Movie 41
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X