ദിലീപേട്ടന്‍ എപ്പോള്‍ കണ്ടാലും വിളിക്കുന്നത്, മീശമാധവനിലെയും സ്പീഡ് ട്രാക്കിലെയും അനുഭവം പറഞ്ഞ് അരുണ്‍

By Midhun Raj

ഒളിമ്പ്യന്‍ ആന്തോണി ആദത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ താരമാണ് അരുണ്‍ കുമാര്‍. മോഹന്‍ലാല്‍ ചിത്രത്തിലെ സ്‌കേറ്റിംഗ് ചെയ്യുന്ന കുട്ടിയായി ശ്രദ്ധേയ പ്രകടനമാണ് അരുണ്‍ കാഴ്ചവെച്ചത്. ഒളിമ്പ്യന് ശേഷവും നിരവധി ചിത്രങ്ങള്‍ അരുണിനെ തേടിയെത്തി. മീശമാധവന്‍, പ്രിയം, സ്പീഡ് ട്രാക്ക്, സൈക്കിള്‍ ഉള്‍പ്പെടെയുളള സിനിമകളിലെ നടന്‌റെ കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. ധമാക്ക എന്ന ചിത്രത്തിലൂടെയാണ് നായകനടനായും അരുണ്‍ തുടക്കം കുറിച്ചത്.

നടി ലാവണ്യ ത്രിപതിയുടെ ഗ്ലാമറസ് ഫോട്ടോ വൈറല്‍, കാണാം

കൂടാതെ സഹനടനായുളള വേഷങ്ങളിലും താരം എത്തുന്നുണ്ട്. അതേസമയം മീശമാധവനിലും സ്പീഡ് ട്രാക്കിലും ദിലീപിനൊപ്പം പ്രവര്‍ത്തിച്ച അനുഭവം പങ്കുവെക്കുകയാണ് അരുണ്‍. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ മനസുതുറന്നത്.

ഫാമിലിയോ സുഹൃത്തുക്കളോ ആരും

ഫാമിലിയോ സുഹൃത്തുക്കളോ ആരും സിനിമയില്‍ ഇല്ലായിരുന്നു എന്ന് അരുണ്‍ പറയുന്നു. 'സ്‌കേറ്റിംഗ് പഠിച്ചിട്ടുളളതുകൊണ്ടാണ് ഒളിമ്പ്യന്‍ അന്തോണി ആദത്തില്‍ അവസരം ലഭിച്ചത്. അന്ന് എന്റെ ഒരു അഭിമുഖം ഭദ്രന്‍ സാര്‍ ചെന്നൈയില്‍ വെച്ച് കാണുകയുണ്ടായി. അത് കണ്ടിട്ടാണ് വിളിച്ചത്. ഒളിമ്പ്യന്‍ അന്തോണി ആദത്തിലേക്ക് കാസ്റ്റ് ചെയ്തു'.

പിന്നെ രണ്ട് മൂന്ന് കൊല്ലം കഴിഞ്ഞാണ്

'പിന്നെ രണ്ട് മൂന്ന് കൊല്ലം കഴിഞ്ഞാണ് വീണ്ടും കോള്‍ വരുന്നത്. നിനക്ക് അഭിനയിക്കാന്‍ അറിയുമോ' എന്ന് ഭദ്രന്‍ സാര്‍ ചോദിച്ചു. 'അറിയില്ലെന്ന് ഞാന്‍' പറഞ്ഞു. 'കുഴപ്പമില്ല ഞാന്‍ അഭിനയിപ്പിച്ചോളാം' എന്ന് ഭദ്രന്‍ സാര്‍ പറഞ്ഞു. 'മീശമാധവനില്‍ ദിലീപേട്ടന്റെ കുട്ടിക്കാലം ചെയ്തു. പിന്നെ സ്പീഡ് ട്രാക്കില് അനിയന്‌റെ വേഷവും. നല്ലൊരു സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞ അനുഭവമാണ് മീശമാധവനില്‍ അഭിനയിച്ചപ്പോള്‍ ലഭിച്ചത്'.

പ്രേക്ഷകര്‍ ഇപ്പോഴും ഓര്‍ത്തിരിക്കുന്ന

'പ്രേക്ഷകര്‍ ഇപ്പോഴും ഓര്‍ത്തിരിക്കുന്ന സിനിമയാണ് മീശമാധവന്‍. അന്നത്തെ വലിയ ഹിറ്റാണ്. അങ്ങനെയൊരു സിനിമയില്‍ നല്ലൊരു ക്യാരക്ടര്‍ കിട്ടുക എന്നത് ഭാഗ്യമാണ്. അതും പടം തുടങ്ങുമ്പോള്‍ തന്നെ മാധവന്‍ എങ്ങനെ കളളന്‍ മാധവനായതെന്നാണ് കാണിക്കുന്നത്. മീശമാധവന് ശേഷം ദിലീപേട്ടനൊപ്പം കല്യാണരാമനിലും ചെറിയൊരു വേഷം ചെയ്തു, അതിലും സ്‌കേറ്റിംഗ് ചെയ്യുന്നത് തന്നെയാണ്'.

Recommended Video

ദിലീപിനും കാവ്യയ്ക്കുമൊപ്പം കുറുമ്പ് കാണിച്ച് മഹാലക്ഷ്മി; വൈറൽ വിഡിയോ.
പിന്നെ സ്പീഡ് ട്രാക്കില് അഭിനയിച്ചു

'പിന്നെ സ്പീഡ് ട്രാക്കില് അഭിനയിച്ചു. അതിലും നല്ലൊരു ക്യാരക്ടറായിരുന്നു. അതില് സ്‌പോര്‍ട്‌സ് ആയതുകൊണ്ടായിരിക്കാം എന്നെ കാസ്റ്റ് ചെയ്തത്. ഒരു ബാസ്‌ക്കറ്റ് ബോള്‍ പ്ലെയറായിട്ടുളള ക്യാരക്ടര്‍. താന്‍ ബാസ്‌ക്കറ്റ് ബോള്‍ പ്ലെയറല്ല, എന്നാല്‍ ക്യാരക്ടറിന് വേണ്ടി അത് പഠിച്ചു. സംവിധായകന്‍ കഥാപാത്രത്തെ കുറിച്ച് നേരത്തെ പറഞ്ഞുതന്നിരുന്നു, സ്പീഡ് ട്രാക്കിലെ വേഷവും മനസില്‍ നില്‍ക്കുന്നൊരു ക്യാരക്ടറാണ്. എല്ലാവരും നല്ല അഭിപ്രായങ്ങള്‍ പറഞ്ഞ കഥാപാത്രം. പല സ്ഥലത്തും ചെല്ലുമ്പോള്‍ മിക്കവരും പറയുന്ന സിനിമകളില്‍ ഒന്നാണത്. ദിലീപേട്ടന്‍ എപ്പോള്‍ കണ്ടാലും വിളിക്കുക അനിയാ എന്നാണ്. അനിയന്‍ ചേട്ടന്‍ എന്നുളള ഒരു ഇത് തന്നെയാണ് ഇപ്പോഴും', അരുണ്‍ പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X