എന്റെയും ദിവ്യയുടെയും പ്രണയ വിവാഹമായിരുന്നു, ജോലി രാജി വെച്ച് സാഹസത്തിനിറങ്ങിയ കഥ പറഞ്ഞ് അരുണ്‍
സീരിയലുകളില്‍ നായകനായും വില്ലനായും ശ്രദ്ധേയമായ വേഷം അവതരിപ്പിച്ച് പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് അരുണ്‍ രാഘവന്‍. മഴവില്‍ മനോരമയിലെ സ്ത്രീപദം എന്ന സീരിയലും സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന പൂക്കാലം വരവായി എന്ന പരമ്പരയിലൂടെയും ശ്രദ്ധേയനായ അരുണ്‍ തന്റെ വീട്ടിലെ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ്. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലായിരുന്നു കുടുംബത്തെ കുറിച്ച് പറഞ്ഞത്.
'തൃശൂരാണ് സ്വദേശം. അച്ഛന്‍ രാഘവന് സ്റ്റുഡിയോ ബിസിനസ് ആയിരുന്നു. രണ്ട് സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. അമ്മ ശ്രീദേവി വീട്ടമ്മയും. എനിക്കൊരു സഹോദരനാണുള്ളത് അനൂപ്. ഇതാണ് കുടുംബം. ഇപ്പോള്‍ ഭാര്യയും മകനുമൊപ്പം കൊച്ചിയിലാണ് അരുണ്‍ താമസിക്കുന്നത്.

പഠനം കഴിഞ്ഞ് ഞാന്‍ ഏഴ് വര്‍ഷം മുംബൈയിലും ബാംഗ്ലൂരിലും ഐടി പ്രൊഫഷണലായി ജോലി നോക്കി. അഭിനയം വിദൂര സ്വപ്‌നങ്ങളില്‍ പോലുമില്ലായിരുന്നു. ആ സമയത്താണ് എന്റെ ഒരു ബന്ധു സീരിയലില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടോ എന്ന് ചോദിക്കുന്നത്. അങ്ങനെ വെറുതെ ഒരു രസത്തിന് ഓഡീഷന് പോയതാണ്. 'ഭാര്യ' സീരിയയിലെ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ അവസരങ്ങള്‍ വന്ന് തുടങ്ങി.
അങ്ങനെ ജോലി രാജി വച്ച് അഭിനയം പ്രൊഫഷനാക്കാന്‍ തീരുമാനിച്ചു. അന്ന് നല്ല ശമ്പളമുള്ള ജോലി രാജി വയ്ക്കാന്‍ പോയപ്പോള്‍ അടുപ്പമുള്ളവര്‍ എതിര്‍ത്തു. പക്ഷേ ഭാര്യ പൂര്‍ണ പിന്തുണ നല്‍കി. അങ്ങനെയാണ് അഭിനയ രംഗത്തേക്ക് പൂര്‍ണമായും എത്തുന്നത്. ഭാര്യ ദിവ്യ റെയില്‍വേ ഉദ്യോഗസ്ഥയാണ്. ഇപ്പോള്‍ കൊച്ചി ഡിഎംആര്‍സി യില്‍ ഡെപ്യൂട്ടേനില്‍ ജോലി ചെയ്യുന്നു.

മകന്‍ ധ്രുവ് എല്‍കെജിയില്‍ പഠിക്കുന്നു. ഞങ്ങള്‍ കൊച്ചിയില്‍ ഒരു വാടക ഫ്‌ളാറ്റിലാണ് ഇപ്പോള്‍ താമസിക്കുന്നത്. ഞങ്ങളുടെ പ്രണയ വിവാഹമായിരുന്നു. ദിവ്യ ജനിച്ച് വളര്‍ന്നത് മുംബൈയിലാണ്. എന്റെ അകന്ന ബന്ധു കൂടിയാണ്. ഞാന്‍ ബാംഗ്ലൂരുവില്‍ ജോലി ചെയ്യുന്ന സമയത്ത് ഒരു തവണ കണ്ടപ്പോള്‍ മൊട്ടിട്ട പ്രണയം വീട്ടുകാരുടെ ആശീര്‍വാദത്തോടെ വിവാഹത്തിലെത്തുകയായിരുന്നു.
കൊറോണ കാലം ആദ്യം തൃശൂര്‍ തറവാട്ടിലായിരുന്നു. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ കാലം വീട്ടില്‍ നിന്നത് ഇപ്പോഴാണ്. അവിടെ പറമ്പും കൃഷിയും വീട്ടുകാരുമായി സന്തോഷമായിരുന്നു. ഇപ്പോള്‍ ഭാര്യ ജോലിക്ക് കയറിയതോടെ വീണ്ടും കൊച്ചി ഫ്‌ളാറ്റിലേക്ക് വന്നു. ഇവിടെ ആകയൊരു വീര്‍പ്പ് മുട്ടലാണ്. വീണ്ടും ഷൂട്ടിങ് ആരംഭിക്കുന്നതിനായി കാത്തിരിക്കുകയാണ് ഞാന്‍'.


Click it and Unblock the Notifications