സ്റ്റാര്‍ഡം എനിക്കിഷ്ടപ്പെട്ടില്ല, സിനിമയില്‍ നിന്ന് ബ്രേക്കെടുത്ത കാരണം വെളിപ്പെടുത്തി അരവിന്ദ് സ്വാമി
റോജ, ബോംബെ എന്നീ ചിത്രങ്ങളിലൂടെ തമിഴ് സിനിമാ ലോകത്തിന്റെ നായക സങ്കല്‍പത്തെ തന്നെ മാറ്റിയെഴുതിയ നടനാണ് അരവിന്ദ് സ്വാമി. എന്നാല്‍ പെട്ടന്ന് സിനിമാ ലോകത്ത് നിന്നും സ്വാമി അപ്രത്യക്ഷനായി. പിന്നെ തിരിച്ചെത്തിയത് വില്ലന്‍ വേഷങ്ങളിലൂടെയാണ്.
എന്തിനായിരുന്നു പ്രശസ്തിയുടെ ഉയരത്തില്‍ നില്‍ക്കുമ്പോള്‍ ബ്രേക്കെടുത്തത് എന്ന് ചോദിച്ചപ്പോള്‍ സ്റ്റാര്‍ഡം എനിക്കിഷ്ടപ്പെട്ടില്ല എന്നായിരുന്നു അരവിന്ദ് സ്വാമിയുടെ പ്രതികരണം. ഒരു നടനാകണം എന്ന് മാത്രമാണ് ഞാന്‍ ആഗ്രഹിച്ചത്. സ്റ്റാര്‍ഡം സംഭവിച്ചതാണ്. അതെനിക്കിഷ്ടപ്പെട്ടില്ല- അരവിന്ദ് സ്വാമി പറയുന്നു

സിനിമയിലെത്തിയത്
ആഗ്രഹിച്ച് സിനിമയില്‍ എത്തിയ ആളല്ല ഞാന്‍. കോളേജില്‍ മോഡലിങ് ചെയ്യുന്നുണ്ടായിരുന്നു. അത് കണ്ട് മണിരത്‌നം ദളപതിയിലേക്ക് ക്ഷണിച്ചു. അങ്ങനെ സിനിമയിലെത്തി

മണിരത്‌നത്തിനൊപ്പം
ദളപതി പൂര്‍ത്തിയാകുമ്പോഴേക്കും എനിക്ക് എന്തെല്ലാം ചെയ്യാന്‍ പറ്റും എന്തെല്ലാം ചെയ്യാന്‍ പറ്റില്ല എന്നൊക്കെ മണിരത്‌നത്തിന് അറിയാമായിരുന്നു. ഞാനും അദ്ദേഹത്തിനൊപ്പം കംഫര്‍ട്ടബിളാണ്. അങ്ങനെയാണ് റോജയും ബോംബെയുമൊക്കെ സംഭവിച്ചത്.

സ്റ്റാര്‍ഡം സംഭവിച്ചു
അഭിനയം ആസ്വദിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരിക്കലും ഞാന്‍ സ്റ്റാര്‍ഡത്തിന് വേണ്ടി തയ്യാറെടുത്തിരുന്നില്ല. പെട്ടന്ന് അത് സംഭവിച്ചപ്പോള്‍ എന്റെ സ്വാതന്ത്രം നഷ്ടപ്പെട്ടു. സ്റ്റാര്‍ഡം എന്നെ പലതും നിയന്ത്രിക്കുന്നത് പോലെ തോന്നി.

ബ്രേക്കെടുക്കാന്‍ തീരുമാനിച്ചു
എന്റെ സ്വകാര്യതയെ പോലും സ്റ്റാര്‍ഡം ബാധിച്ചപ്പോഴാണ് റോജയ്ക്ക് ശേഷം സിനിമയില്‍ നിന്ന് ബ്രേക്കെടുത്തത്. യു എസില്‍ പോയി പഠനം പൂര്‍ത്തിയാക്കി. അതിന് ശേഷം ബിസിനസിലേക്ക് തിരിഞ്ഞു.

മടങ്ങിവരവ്
വീണ്ടുമൊരു മടങ്ങി വരവ് ആഗ്രഹിച്ചിരുന്നില്ല. കടല്‍ എന്ന ചിത്രത്തിലേക്ക് മണിരത്‌നം തിരിച്ചു വിളിച്ചപ്പോള്‍ മനസ്സിലൊരു പ്ലാന്‍ ഉണ്ടായിരുന്നു. കടല്‍ വിജയിച്ചില്ലെങ്കില്‍ ഇനി സിനിമയില്ല എന്ന്. പക്ഷെ കടല്‍ വിജയിച്ചു- അരവിന്ദ് സ്വാമി പറഞ്ഞു


Click it and Unblock the Notifications











