നിരവധി റിലേഷൻഷിപ്പുകളുണ്ടായി, എന്നെ അടുത്തറിയുന്നവർക്ക് ആ ആഗ്രഹമില്ല, മാതാപിതാക്കൾക്ക് പോലും; അരവിന്ദ് സ്വാമി
അഭൗമമായ സൗന്ദര്യത്താൽ അനുഗ്രഹീതനായ അഭിനേതാവാണ് അരവിന്ദ് സ്വാമി. ഒരു കാലത്ത് പെൺകുട്ടികൾക്ക് നടനോട് ഭ്രാന്തമായ ഒരു ക്രഷായിരുന്നു. തൊണ്ണൂറുകളിൽ അരവിന്ദ് സ്വാമി തരംഗമായിരുന്ന കാലത്ത് യുവനായികമാരെല്ലാം നടന്റെ നായികയാവാൻ കൊതിച്ചിരുന്നുവത്രെ. റോജയുടെ റിലീസിനുശേഷമാണ് അരവിന്ദ് സ്വാമി തെന്നിന്ത്യയിൽ തരംഗമാകുന്നത്. സിനിമയിലെ സീനുകളും പാട്ടുകളും ടിവിയിൽ വരുമ്പോൾ നിഷ്കളങ്കമായ ചിരിയുമായി എത്തുന്ന സുന്ദരനെ പെൺകുട്ടികളും സിനിമാപ്രേമികളും കണ്ണു പൂട്ടാതെ നോക്കിയിരിക്കുമായിരുന്നു.
അരവിന്ദ് സ്വാമിയെപ്പലെ സുന്ദരനായ കാമുകനേയും പങ്കാളിയേയുമായിരുന്നു അന്നത്തെ പെൺകുട്ടികൾ ആഗ്രഹിച്ചിരുന്നത്. ഇന്ത്യയിലൊട്ടാതെ ഇത്രയേറെ പെൺകുട്ടികൾ ആരാധികമാരായി ഉണ്ടായിട്ടും ഓർത്തിരിക്കാൻ മാത്രം മനോഹരമായ ഒരു പ്രപ്പോസലും തന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ലെന്ന് പറയുകയാണ് നടൻ.

വർഷങ്ങൾക്ക് മുമ്പ് ബിഹൈൻവുഡ്സ് ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് തന്റെ ലവ് ലൈഫിനെ കുറിച്ച് താരം മനസ് തുറന്നത്. ഇതുവരെ ലഭിച്ചതിൽ മറക്കാൻ പറ്റാത്ത പ്രപ്പോസൽ ഏതാണെന്ന് ചോദിച്ചപ്പോഴായിരുന്നു നടന്റെ പ്രതികരണം. അത്തരത്തിലുള്ള പ്രപ്പോസലുകൾ ഒന്നും ലഭിച്ചിട്ടില്ല. പക്ഷെ അതിശയിപ്പിക്കുന്ന തരത്തിലുള്ള റിലേഷൻഷിപ്പ്സ് ഉണ്ടായിട്ടുണ്ടെന്ന് നടൻ പറഞ്ഞു.
അരവിന്ദ് സ്വാമിയെപ്പോലെ ഒരു പയ്യനെ വരനായി വേണമെന്ന് പെൺകുട്ടികൾ ആഗ്രഹിക്കുന്നുവെന്ന് കേട്ടപ്പോൾ എന്ത് തോന്നിയെന്ന് ചോദിച്ചപ്പോൾ നടൻ നൽകിയ മറുപടി രസകരമായിരുന്നു. അവർക്ക് എന്നെ നന്നായി അറിയില്ല. അതുകൊണ്ടാണ് അങ്ങനെ പറയുന്നത്. എന്തൊക്കയോ സങ്കൽപ്പിച്ച് അങ്ങനെ പറയുന്നതാണ്. അല്ലാതെ അവർക്ക് ഞാൻ ആരാണെന്ന് ശരിക്കും അറിയില്ല.
എന്റെ മാതാപിതാക്കൾ പോലും അങ്ങനെ പറയും. അരവിന്ദ് സ്വാമിയെപ്പോലെ ഒരു പയ്യൻ മതിയെന്ന് അവർ പോലും ചിന്തിക്കില്ലെന്നും നടൻ പറയുന്നു. ഞാൻ എങ്ങനെയാണ് ഒരു മാസ് ആൾ ആകുന്നത്. ഞാൻ എന്റെ ജോലി ചെയ്യുന്നു. അത് അഭിനയമെന്ന ജോലിയാണ്. മറ്റുള്ളവർ അവരുടെ ജോലി ചെയ്യുന്നു. ഇതിൽ ഒരു മാസും പറയാനില്ല. മാസാകുന്ന രീതിയിൽ ഞാൻ എന്തെങ്കിലും ചെയ്തിട്ടാണ് നിങ്ങൾ ഇങ്ങനെ എന്നോട് പറയുന്നതെങ്കിൽ ഓക്കെ എന്നും പുഞ്ചിരിയോടെ നടൻ കൂട്ടിച്ചേർത്തു.
അമ്പത്തിയഞ്ചുകാരനായ താരം മാസ് ഹീറോ റോളുകളിൽ നിന്നും മാറി അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങൾക്കും വില്ലൻ കഥപാത്രങ്ങൾ ചെയ്യുന്നതിലുമാണ് ശ്രദ്ധ കൊടുത്തിരിക്കുന്നത്. മണിരത്നത്തിന്റെ ദളപതി എന്ന ചിത്രത്തിലൂടെയാണ് അരവിന്ദ് സ്വാമി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. അന്നൊരു ചെറിയ വേഷമായിരുന്നു.

പിന്നീട് അതേ സംവിധായകന്റെ തന്നെ റോജ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറി. പിന്നീട് ബോംബെ, മിൻസാര കനവ് തുടങ്ങി തുടർച്ചയായി നിരവധി ഹിറ്റുകൾ റോജയ്ക്കുശേഷം അരവിന്ദിന് ലഭിച്ചു. അതോടെയാണ് നടൻ തെന്നിന്ത്യയിലെ വിലയേറിയ താരമായി മാറുന്നത്. ഒരു നായകന് ഉണ്ടായിരിക്കേണ്ട എല്ലാ ഗുണങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു.
വ്യവസായി വി. ഡി. സ്വാമിയുടെയും ഭരതനാട്യം നർത്തകി വസന്തയുടെയും മകനായി ഒരു തമിഴ് ബ്രാഹ്മണ അയ്യർ കുടുംബത്തിലാണ് അരവിന്ദ് സ്വാമി ജനിച്ചത്. സ്കൂൾ കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം അമേരിക്കയിൽ നിന്ന് ബിസിനസിൽ ബിരുദാനന്തര ബിരുദം നേടി. ഡോക്ടറാകണമെന്നായിരുന്നു നടന്റെ ആഗ്രഹം. കോളേജ് കാലത്ത് അദ്ദേഹം പോക്കറ്റ് മണിക്കായി മോഡലിങ് ചെയ്യുമായിരുന്നു.
അങ്ങനെയാണ് ഒരിക്കൽ മണിരത്നം അരവിന്ദിനെ ഒരു പരസ്യത്തിൽ കാണുകയും ഓഡീഷന് വിളിക്കുകയും ചെയ്യുന്നത്. 1994ൽ ആയിരുന്നു നടന്റെ വിവാഹം. ഗായത്രി രാമമൂർത്തിയായിരുന്നു ഭാര്യ. ദാമ്പത്യ ജീവിതത്തിലെ അസ്വാരസ്യങ്ങൾ മൂലം 2010ൽ ഇരുവരും വേർപിരിഞ്ഞു. പിന്നീട് 2012ൽ അപർണ മുഖർജിയെ നടൻ വിവാഹം ചെയ്തു. നടന് ഇന്ന് രണ്ട് മക്കളുണ്ട്. അവസാനം നടൻ അഭിനയിച്ച് റിലീസായ സിനിമ മെയ്യഴകനാണ്.


Click it and Unblock the Notifications











