എപ്പോഴും ഒന്നിച്ചല്ലേ! നിങ്ങള്‍ക്ക് പ്രണയിച്ചൂടേ! അമ്മ വരെ ചോദിച്ചു! അരവിന്ദാണ് ആദ്യം ഇഷ്ടം പറഞ്ഞതെന്ന് സ്‌നേഹ
ഗായകനായ അരവിന്ദ് വേണുഗോപാല്‍ അടുത്തിടെയായിരുന്നു വിവാഹിതനായത്. അഭിനേത്രിയും മോഡലുമായ സ്‌നേഹയൊണ് ജീവിതസഖി. വിവാഹ വിശേഷങ്ങളെല്ലാം ഇവര്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. മകന് വധു വരുന്ന സന്തോഷം തുടക്കം മുതലേ വേണുഗോപാലും പങ്കിടുന്നുണ്ടായിരുന്നു. മൂന്നര വര്‍ഷമായി അറിയാമായിരുന്നു. അച്ഛനൊപ്പം ഒരു ഷോയ്ക്ക് വേണ്ടി ബഹ്‌റിനിലേക്ക് പോയിരുന്നു. അന്നാണ് സ്‌നേഹയെ കാണുന്നത്.
സ്‌നേഹയുടെ അമ്മാവനും അച്ഛനും ബാച്ച്‌മേറ്റ്‌സായിരുന്നു. ഫേസ്ബുക്ക് ഫ്രണ്ട്‌സായിരുന്നു ഞങ്ങള്‍. ഇടയ്ക്ക് മെസേജൊക്കെ അയക്കാറുണ്ടായിരുന്നു. 2022 ലായിരുന്നു സ്‌നേഹ തിരുവനന്തപുരത്തേക്ക് വരുന്നത്. അതിന് ശേഷം ഇടയ്‌ക്കൊക്കെ കാണുമായിരുന്നു. ഞങ്ങളുടെ ഒരു ഫ്രണ്ടിന്റെ കല്യാണം ഒറീസയില്‍ വെച്ച് നടക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ മാത്രമേ കേരളത്തില്‍ നിന്ന് ഉണ്ടായിരുന്നുള്ളൂ. രണ്ടുമൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ചടങ്ങുകളായിരുന്നു. അവിടത്തെ കാണാവുന്ന സ്ഥലങ്ങളിലേക്കൊക്കെ ഞങ്ങള്‍ പോയിരുന്നു. ആ ട്രിപ്പായിരുന്നു ഞങ്ങളുടെ ബന്ധം വളരാന്‍ നിമിത്തമായത്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇരുവരും വിശേഷങ്ങള്‍ പങ്കുവെച്ചത്.

പിന്നീടൊരിക്കല്‍ എന്റെ വീടിന് മുന്നില്‍ വെച്ച് കാറില്‍ സ്‌നേഹയെ കണ്ടിരുന്നു. ചെറിയൊരു ബ്ലോക്കുണ്ടായിരുന്നു. സ്‌നേഹ വേഗത കുറച്ച് കാറോടിച്ചപ്പോള്‍ കുറേ വണ്ടികള്‍ പുറകില്‍ നിന്നും ഹോണടിക്കുകയായിരുന്നു. അന്നും മെസേജ് അയച്ചിരുന്നു. അതൊരു ഐസബ്രേക്കിംഗ് സെഷനായിരുന്നു. മാസ്‌ക്ക് വരെ ഇട്ടാണ് ഡ്രൈവ് ചെയ്തതെങ്കിലും അരവിന്ദിന് സ്‌നേഹയെ മനസിലായിരുന്നു. ആദ്യം കണ്ടപ്പോള്‍ മുതലേ അമ്മയക്ക് അരവിന്ദിനെ ഇഷ്ടമായിരുന്നു. നല്ല പയ്യനാണല്ലോ എന്ന് പറയുന്നുണ്ടായിരുന്നു. മലയാളികള്‍ അത്രയും സ്‌നേഹത്തോടെ കാണുന്ന ഫാമിലിയായതിനാല്‍ ആ ബഹുമാനം ഉണ്ടായിരുന്നു. ആദ്യം മുതലേ തന്നെ അരവിന്ദ് എന്നായിരുന്നു വിളിച്ചിരുന്നത്. സ്‌നേഹയുമായുള്ള ഇഷ്ടത്തെക്കുറിച്ച് വീട്ടുകാരോട് തുടക്കത്തിലേ പറഞ്ഞിരുന്നു അരവിന്ദ്. അതുകഴിഞ്ഞ് രണ്ട് വര്‍ഷത്തിന് ശേഷമായിരുന്നു വിവാഹം.
ആഴ്ചയിലൊരിക്കല്‍ ഒന്നിച്ച് ഫുഡ് കഴിക്കാന്‍ പോവുമായിരുന്നു ഞങ്ങള്‍. അങ്ങനെയൊരു അവസരത്തിലായിരുന്നു അരവിന്ദ് സ്‌നേഹയോട് ഇഷ്ടം പറയുന്നത്. ആള്‍ ഭയങ്കര റൊമാന്റിക്കാണ്. നല്ല കെയറിംഗുമാണ്. തുടക്കം മുതലേ ഞാന്‍ ഈ പാട്ട് പാടിത്തരാമോയെന്ന് ചോദിച്ചാല്‍ പാടിത്തരും. ഏത് പാട്ട് ചോദിച്ചാലും സന്തോഷത്തോടെ പാടും. കാതല്‍ സുഡുഗുഡു, കായാമ്പൂവിന്‍ കണ്ണില്‍ തുടങ്ങിയ പാട്ടുകളാണ് സ്‌നേഹയ്ക്ക് ഇഷ്ടം എന്നായിരുന്നു അരവിന്ദ് പറഞ്ഞത്. എന്റെ വീട്ടുകാരോട് പ്രണയം പറഞ്ഞപ്പോള്‍ അറിയാവുന്ന കുട്ടിയായതിനാല്‍ അവര്‍ സന്തോഷത്തിലായിരുന്നു. നിങ്ങളിത്ര അറിയാവുന്നവരല്ലേ, നിങ്ങള്‍ക്ക് കല്യാണം കഴിച്ചൂടേയെന്ന് അമ്മ ചോദിച്ചിരുന്നു. അതാണ് ഞങ്ങള്‍ ചെയ്യുന്നതെന്ന് പറഞ്ഞപ്പോള്‍ അമ്മയും അച്ഛനും ഹാപ്പിയായിരുന്നു.
കല്യാണം പ്രൈവറ്റാക്കുകയെന്നത് ഞങ്ങളുടെ തീരുമാനമായിരുന്നു. ആഗ്രഹിച്ചത് പോലെ തന്നെയാണ് എല്ലാം ചെയ്തത്. റിസപക്ഷന്‍ ഗ്രാന്റായിരുന്നു എല്ലാവരെയും ക്ഷണിച്ചിരുന്നു. കൃത്യമായ പ്ലാനിംഗുകളോടെയായിരുന്നു കല്യാണം നടത്തിയത്. അതിനാല്‍ത്തന്നെ പെര്‍ഫെക്റ്റായിരുന്നു. വൃത്തിയായിട്ട് ചെയ്യണമെന്നുണ്ടായിരുന്നു. വരുന്നവര്‍ മോശം പറയരുതെന്നുണ്ടായിരുന്നു. അരവിന്ദിന് എന്നെ കല്യാണം കഴിച്ചാല്‍ മതി എന്നേയുണ്ടായിരുന്നുള്ളൂ. കല്യാണത്തിന് വേണ്ടി സ്വന്തമായി പാട്ടെഴുതി, കംപോസ് ചെയ്ത് പാടി ഞെട്ടിച്ചിരുന്നു അരവിന്ദ്. ഞാന്‍ നിനക്കായി ഒരു പാട്ടുണ്ടാക്കാമെന്ന് പറഞ്ഞിരുന്നു. എനിക്കൊരു പാട്ട് വേണമെന്നെയുണ്ടായിരുന്നുള്ളൂ. പക്ഷേ, അരവിന്ദ് ശരിക്കും ഞെട്ടിച്ചിരുന്നു.


Click it and Unblock the Notifications











