For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ബഡായി ബംഗ്ലാവിലേക്ക് വിളിച്ചില്ല! പ്രമോ കണ്ടപ്പോഴാണ് അറിഞ്ഞത്! വെളിപ്പെടുത്തലുമായി ആര്യ!

  |
  ആര്യയുടെ വെളിപ്പെടുത്തൽ ഇങ്ങനെ | filmibeat Malayalam

  ബഡായി ബംഗ്ലാവ് സീസണ്‍ 2 വന്നപ്പോള്‍ എല്ലാവരും ശ്രദ്ധിച്ചത് പിഷാരടി-ആര്യ കോംപോയുടെ അഭാവത്തെക്കുറിച്ചായിരുന്നു.പിഷുവും ആര്യയുമില്ലാതെ എന്ത് ബംഗ്ലാവെന്നാണ് എല്ലാവരും ചോദിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് രൂക്ഷവിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയത്. മിഥുന്‍ രമേഷും ഭാര്യ ലക്ഷ്മിയുമായിരുന്നു ഇവര്‍ക്ക് പകരമായെത്തിയത്. കെട്ടിലും മട്ടിലും പുതുമയുമായെത്തുമ്പോള്‍ പഴയ ആളുകളെക്കൂടി നിലനിര്‍ത്തണമെന്നായിരുന്നു പ്രേക്ഷകര്‍ പറഞ്ഞത്. സേവ് പിഷാരടി ആന്‍റ് ആര്യ ക്യാംപയിനുകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. ഇവരില്ലാത്തതിനാല്‍ പരിപാടി കാണുന്നില്ലെന്നും ബോറടി ബംഗ്ലാവായി മാറിയ പരിപാടി അടുത്ത് തന്നെ അവസാനിപ്പിക്കേണ്ടി വരുമെന്ന തരത്തിലുമുള്ള അഭിപ്രായമായിരുന്നു പ്രേക്ഷകരുടേത്.

  മോഹന്‍ലാലിനെ കാണാന്‍ ശോഭനയെത്തി! മരക്കാര്‍ ലൊക്കേഷനിലെ വരവിന്റെ പിന്നില്‍? കാണൂ!

  മറ്റൊരു ചാനലിലെ പരിപാടിയില്‍ പങ്കെടുക്കുന്നതിന്റെ തിരക്കിലായതിനാലാണ് ആര്യ ബംഗ്ലാവില്‍ നിന്നും മാറിയതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. പഞ്ചവര്‍ണ്ണതത്തയ്ക്ക് ശേഷം അടുത്ത സിനിമയൊരുക്കുന്നതിന്റെ തിരക്കിലാണ് പിഷാരടിയെന്നും അതിനാലാവാം അദ്ദേഹം പരിപാടിയില്‍ നിന്നും പിന്‍വാങ്ങിയതെന്നുമൊക്കെയായിരുന്നു വാദങ്ങള്‍. ഇപ്പോഴിതാ ഈ വിഷയത്തെക്കുറിച്ച് പ്രതികരണവുമായി ആര്യ എത്തിയിരിക്കുന്നത്. യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം കാര്യങ്ങള്‍ വിശദീകരിച്ചത്.

  ആര്യയും പിഷാരടിയുമില്ലാതെ

  ആര്യയും പിഷുവുമില്ലാതെ എന്ത് ബംഗ്ലാവെന്നായിരുന്നു ആരാധകരുടെ ചോദ്യം. ഈ പരിപാടി ക്ലിക്കായി മാറിയതിന് ശേഷമാണ് തങ്ങളും ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയതെന്ന് ആര്യ പറയുന്നു. ഉണ്ടായിരുന്ന സമയത്തെല്ലാം റേറ്റിങ്ങില്‍ ഈ പരിപാടി മുന്നിലുണ്ടായിരുന്നു. ഇടയ്ക്ക് വെച്ച് പരിപാടി നിര്‍ത്തിയപ്പോള്‍ തിരിച്ചുവരുമെന്ന തരത്തിലുള്ള വിവരമൊന്നും തനിക്ക് ലഭിച്ചിരുന്നില്ലെന്ന് ആര്യ പറയുന്നു. തന്‍രെ കാര്യത്തെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും യാതൊരുവിധ വിവരവും തനിക്ക് ഇതേക്കുറിച്ച് ലഭിച്ചിരുന്നില്ല.

  പ്രമോ കണ്ടപ്പോഴാണ്

  സീസണ്‍ 2 വരുന്നതിനെക്കുറിച്ച് പ്രമോ കണ്ടപ്പോഴാണ് മനസ്സിലായത്. താനും അതിനായി കാത്തിരിക്കുകയാണ്. അമ്മായിയും മുകേഷേട്ടനും മനോജേട്ടനുമൊക്കെ പരിപാടിയിലുണ്ട്. നിര്‍ഭാഗ്യവശാല്‍ താനതിന്റെ ഭാഗമല്ലെന്നും രണ്ടാം ഭാഗത്തിനായി താനും കാത്തിരിക്കുകയാണ്. കോണ്‍സെപ്റ്റില്‍ വ്യാത്യസമുണ്ടോയെന്ന കാര്യത്തെക്കുറിച്ച് അറിയില്ല. മിഥുന്‍ ചേട്ടനും ലക്ഷ്മിയുമാണ് പുതിയതായി എത്തിയിട്ടുള്ളത്. അവരുടെ ഫാമിലി തന്നെ ഭയങ്കര ഹിറ്റാണ്. മിഥുന്‍ ചേട്ടന് ഒത്തിരി ഫാന്‍സുണ്ട്, അദ്ദേഹത്തെ നേരത്തെ തന്നെ സ്വീകരിച്ചതാണ് എല്ലാവരും.

  ചാനലിന്റെ തീരുമാനം

  ഈ പരിപാടിയില്‍ ആരൊക്കെ വേണമെന്നുള്ളത് അവരുടെ തീരുമാനമാണ്. വ്യക്തിപരമായ തീരുമാനമല്ല, ഇതേക്കുറിച്ച് തീരുമാനമെടുക്കുന്നത് ചാനലാണ്, ചാനലിന്റെ സ്വന്തം പരിപാടിയാണ്. ആരൊക്കെ വേണമെന്നുള്ളത് അവരുടെ തീരുമാനമാണ്. ബഡായി ബംഗ്ലാവ് 2 പുതുമുഖങ്ങളെ വെച്ച് തുടങ്ങണമെന്നുള്ളത് അവരുടെ തീരുമാനമാണ്. നന്നായി വരുമെന്നാണ് താന്‍ കരുതുന്നതെന്നും ആര്യ പറയുന്നു.

  പുതുമുഖമായാണ് എത്തിയത്

  ബഡായി ബംഗ്ലാവിലൂടെയാണ് തന്നെയും ആള്‍ക്കാര്‍ തിരിച്ചറിഞ്ഞ് തുടങ്ങിയത്. താനും ഒരു പുതുമുഖമായാണ് തുടങ്ങിയത്. കോമഡിയുമായി ബന്ധപ്പെട്ട് യാതൊരുവിധ മുന്‍പരിചയവും തനിക്കുണ്ടായിരുന്നില്ലെന്നും താരം പറയുന്നു. ആര്യയേയും പിഷാരടിയേയും പോലെ ആവാന്‍ ആര്‍ക്കുമാവില്ല, അങ്ങനെയൊരു താരതമ്യത്തിന് തന്നെ ശ്രമിക്കരുതെന്നാണ് പറയാനുള്ളത്. തങ്ങളുടേതായ കെമിസ്ട്രിയും അത് വേറെ ലെവലാണ്. ഫ്രഷ് മൈന്റോട് കൂടി ഈ പരിപാടി കാണൂയെന്നും ആര്യ പറയുന്നു.

  അവരും തിളങ്ങും

  ഫ്രഷ് മൈന്റോട് കൂടി പരിപാടി കണ്ടാല്‍ തീരാവുന്നതേയുള്ളൂ. അങ്ങനെയാവുമ്പോള്‍ ഒരുപാട് എന്‍ജോയ് ചെയ്യാനാവും. അധികം വൈകാതെ തന്നെ അവരും പരിപാടിയില്‍ തിളങ്ങുമെന്നും ആര്യ പറയുന്നു. നമുക്കാര്‍ക്കും മാറാന്‍ ഇഷ്ടമല്ലെങ്കില്‍ക്കൂടിയും ഗ്രാജ്വലി നമ്മളതിനോട് പൊരുത്തപ്പെടും. സിനിമാല നിര്‍ത്തിയതിന് ശേഷമാണ് ബഡായി ബംഗ്ലാവ് എത്തിയത്. 1000 എപ്പിസോഡ് പൂര്‍ത്തിയാക്കിയ സിനിമാലയേക്കാളും ബഡായി ബംഗ്ലാവ് ഹിറ്റാവുമെന്ന് അന്നാരും കരുതിയിരുന്നില്ല. തുടക്കത്തിലെ വിമര്‍ശനങ്ങളെയെല്ലാം മറന്ന് ജനങ്ങള്‍ ഈ പരിപാടി ഏറ്റെടുത്ത് തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

  തുടക്കം മുതലേ ഹിറ്റല്ല

  ബഡായി ബംഗ്ലാവ് തുടങ്ങിയപ്പോള്‍ മുതല്‍ത്തന്നെ ആര്യ-പിഷാരടി കോമ്പിനേഷന്‍ ഹിറ്റൊന്നുമായിരുന്നില്ല. വര്‍ഷങ്ങള്‍ കഴിയുന്നതിനിടയിലാണ് അത് വിജയിച്ചത്. അത് പോലെ തന്നെ മിഥുന്‍-ലക്ഷ്മി കോംപോയേയും പ്രേക്ഷകര്‍ സ്വീകരിക്കും. സമയമെടുക്കും അതിനെന്നും ആര്യ പറയുന്നു. പ്രൊഡക്ഷന്‍ ടീം സെയിമാണ്. സ്‌ക്രിപ്റ്റും പഴയ ടീം തന്നെയാണ്. പഴയ ബംഗ്ലാവിലെ ചിലരില്ലാതായതിന്റെ കാര്യത്തെക്കുറിച്ച് അറിയില്ലെന്നും ആര്യ പറയുന്നു.

  പിഷാരടിയും ഇല്ല

  പിഷാരടിയും ഇല്ലെന്നുള്ള കാര്യത്തെക്കുറിച്ച് തനിക്കറിയാം, അത് പുള്ളിയുടെ വ്യക്തിപരമായ കാര്യമാണ്. എന്തുകൊണ്ട് താനില്ലെന്ന കാര്യത്തെക്കുറിച്ച് അറിയില്ല. തന്റെ ജീവിതത്തിലെ തന്നെ ടേണിങ്ങ് പോയിന്റായിരുന്നു ബംഗ്ലാവ്. പല കാര്യങ്ങളും പഠിച്ചത് ആ ഫ്‌ളോറില്‍ നിന്നായിരുന്നു. ആ ടീമിന്റെ കൂടെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് വലിയൊരു ഭാഗ്യമാണ്. ജീവിതത്തില്‍ എന്നും താന്‍ ഓര്‍ത്തിരിക്കുന്ന അനുഭവങ്ങളാണ്.

  തിരിച്ചുവിളിച്ചാല്‍

  വീട്ടിലേക്ക് വരുന്ന സുഖം വേറൊന്നിലും കിട്ടില്ല. ബഡായി ബംഗ്ലാവില്‍ നിന്നും വിളിച്ചാല്‍ താനോടി പോവുമെന്നും താരം പറയുന്നു, ഇടയ്ക്ക് താന്‍ വേറെ രാജ്യമൊക്കെ സന്ദര്‍ശിക്കും എന്നാലു വീട്ടിലേക്ക് തിരിച്ചെത്താന്‍ തയ്യാറാണെന്നും താരം പറയുന്നു. എന്നെ ഞാനാക്കിയത് ബഡായി ബംഗ്ലാവാണെന്നും തറവാട്ടിലേക്ക് തിരിച്ചുപോവുന്ന സുഖമാണ് അതെന്നും താരം പറയുന്നു. നമ്മുടെ ഇമേഷനല്ല അവര്‍ക്ക് തോന്നുന്നത്. തീരുമാനമെന്ന് പറയുന്നത് ചാനലിന്റെയാണ്. പുതുമുഖങ്ങളെ പരീക്ഷിക്കാനായിട്ടായിരിക്കും ഇപ്പോള്‍ അവര്‍ക്ക് തോന്നിയത്.

  ബഡായി ബംഗ്ലാവ്

  ഞായറാഴ്ച ദിവസം തങ്ങള്‍ കാത്തിരിക്കുന്നത് ഈ പരിപാടി കാണാനാണെന്നാണ് പലരും പറയാറുള്ളത്. ഹോട്ട് സ്റ്റാര്‍ ഡൗണ്‍ലോഡ് ചെയ്തത് ഇത് കാണാന്‍ വേണ്ടിയാണെന്നും പലരും പറഞ്ഞിട്ടുണ്ട്. വെറും ആര്യയെ ബഡായി ആര്യയാക്കിയത് ബഡായി ബംഗ്ലാവാണെന്നും താരം പറയുന്നു. പലര്‍ക്കും അത് ഡെയ്‌ലി ഡോസ് മരുന്നാണ്. അത്തരമൊരു പരിപാടിയുടെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.

  പിന്തുണ നല്‍കണം

  വേറെ ആള്‍ക്കാര്‍ വന്നാലും പോയാലും ബഡായി ബംഗ്ലാവിലെ ആര്യയെന്ന് പറയുമ്പോള്‍ നിങ്ങളുടെ മനസ്സിലേക്ക് തന്റെ മുഖമേ എത്തൂവെന്നറിയാമെന്നും അക്കാര്യത്തില്‍ തനിക്ക് സന്തോഷമുണ്ടെന്നും താരം പറയുന്നു. നിരവധി പേരാണ് ഈ പരിപാടിക്കായി ഉറക്കമിളച്ച് കഷ്ടപ്പെടുന്നത്. പിഷാരടിയേയും ആര്യയേയും വെച്ചല്ല ഈ പരിപാടി. ഇതിന്‍രെ സ്‌ക്രിപ്റ്റിങ്ങൊക്കെ വലിയ എഫേര്‍ട്ടാണ്, 5 വര്‍ഷം എല്ലാം കണ്ട ആളെന്ന നിലയ്ക്കാണ് ഇങ്ങനെ പറയുന്നതെന്നും ആര്യ വ്യക്തമാക്കുന്നു.എല്ലാവരും ഈ ഷോ കാണണമെന്നും അവര്‍ക്ക് പിന്തുണ നല്‍കണമെന്നും താരം പറയുന്നു.

  English summary
  Arya about Badayi Bungalow season 2

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more