twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കരിവാരിത്തേച്ച് ആര്യയും പരീക്കുട്ടിയും! ബിഗ് ബോസിന് ശേഷം സംഭവിച്ചത്? വിവാദ പരമ്പരയാണോ ഇനി?

    |

    ബിഗ് ബോസ് സീസണ്‍ 2 അവസാനിച്ചപ്പോഴും വിവാദങ്ങള്‍ തുടരുകയാണ്. പുന:സംപ്രേഷണ എപ്പിസോഡ് കണ്ടതിന് പിന്നാലെയായാണ് വിശദീകരണങ്ങളുമായി താരങ്ങള്‍ എത്തിയത്. ദയ അശ്വതി, അലക്‌സാന്‍ഡ്ര, രജിത് കുമാര്‍ ഇവരൊക്കെ വീണ്ടും പരിപാടി കാണാന്‍ അവസരം ലഭിച്ചതിനെക്കുറിച്ചായിരുന്നു പറഞ്ഞത്. കഴിഞ്ഞ ദിവസം ആര്യ എപ്പിസോഡിനെക്കുറിച്ചുള്ള റിവ്യൂ പറഞ്ഞായിരുന്നു എത്തിയത്. അവിടെ നടന്ന കാര്യങ്ങളുടെ വിശദീകരണമായിരുന്നു താരം നല്‍കിയത്. ഒപ്പമുണ്ടായിരുന്നവരെക്കുറിച്ചും താരം തുറന്നുപറഞ്ഞിരുന്നു. പരീക്കുട്ടിയെക്കുറിച്ച് പറഞ്ഞതായിരുന്നു വിവാദമായി മാറിയത്.

    ആര്യയ്ക്ക് മറുപടിയുമായി പരീക്കുട്ടിയും എത്തിയിരുന്നു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ മാത്രമല്ല തനിക്ക് പറയാനുള്ള കാര്യങ്ങള്‍ വീഡിയോയിലൂടെയും അദ്ദേഹം പറഞ്ഞിരുന്നു. ബിഗ് ബോസ് അവസാനിപ്പിച്ച് നാളിത്രയായിട്ടും ഇപ്പോഴും വിശദീകരണവുമായി വരുന്നത് ശരിയല്ലെന്നും പരീക്കുട്ടി പറയുന്നു. ആ്‌ര്യയ്ക്ക് മാത്രമാണ് ഇത്രയും അഡിക്ഷനെന്നും അദ്ദേഹം പറയുന്നു. പരീക്കുട്ടി പറഞ്ഞ കാര്യങ്ങളിലൂടെ തുടര്‍ന്നുവായിക്കാം. സോഷ്യല്‍ മീഡിയയിലൂടെ പരീക്കുട്ടിയുടെ വീഡിയോയും വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

    പരീക്കുട്ടിയെക്കുറിച്ച് ആര്യ

    പരീക്കുട്ടിയെക്കുറിച്ച് ആര്യ

    ജനുവിനായി നിന്നവര്‍ക്ക് ഷോ ജയിക്കാന്‍ പറ്റില്ല. എലീന ഫേക്കാണ് എന്ന് ഞങ്ങളോട് പറഞ്ഞത് പരീക്കുട്ടിയാണ്. ഇന്നിപ്പോള്‍ കണ്ടില്ലേ, പരീക്കുട്ടി എലീനയെ കെട്ടിപ്പിടിച്ച് കാര്യങ്ങളൊക്കെ പറഞ്ഞത്. അതാണ് ഞാന്‍ അവനെക്കൊണ്ട് തന്നെ കാര്യങ്ങള്‍ പറയിപ്പിച്ചത്. അവന്റെ വായില്‍ നിന്ന തന്നെ കാര്യങ്ങള്‍ വന്നു. എലീനയെക്കുറിച്ച് നെഗറ്റീവ് ഫീലുണ്ടാക്കിയത് അവനാണ്, അവസാനം അവന്‍ തന്നെ അത് ക്ലിയര്‍ ചെയ്തു. അവസാനം അവന്‍ തന്നെ പറഞ്ഞും അവനാണ് ഫേക്കെന്ന്.

    അവന്റെ സട്രാറ്റജി പാളി

    അവന്റെ സട്രാറ്റജി പാളി

    പരീക്കുട്ടി സംശയത്തിലായിരുന്നു. അവന് ഏത് ഡയറക്ഷനില്‍ പോവണമെന്ന് കണ്‍ഫ്യൂഷനായിരുന്നു. അതായിരിക്കും അവന്റെ സ്ട്രാറ്റജി പാളിയതും പുറത്തേക്ക് പോവേണ്ടി വന്നതും. പരീക്കുട്ടിയും രാജിനി ചാണ്ടിയുമായുള്ള വഴക്കിനെക്കുറിച്ചും ആര്യ പറഞ്ഞിരുന്നു. അത് പറഞ്ഞ് തീര്‍ത്ത കാര്യമായിരുന്നു. വീണ്ടും അവന്‍ അതേക്കുറിച്ച് പറഞ്ഞപ്പോഴാണ് അതേ വേറെ ലെവലിലേക്ക് പോയതെന്നുമായിരുന്നു ആര്യ പറഞ്ഞത്.

    പരീക്കുട്ടിയുടെ മറുപടി

    പരീക്കുട്ടിയുടെ മറുപടി

    ബിഗ് ബോസ് ഷോ നിര്‍ത്തി മത്സരാര്‍ത്ഥികളും വീട്ടില്‍ പോയി, ബിഗ് ബോസും പോയി. ഇപ്പോ ചിലരൊക്കെ ഇതിന്റെ വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്. ആര്യയൊക്കെ ഇതിനായി ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. ജനങ്ങള്‍ ഇത് മൊത്തെ കണ്ടതാണ്. ബഡായി അടിക്കാന്‍ വന്ന ആര്യയ്ക്കും ആദ്യം പാളിപ്പോയിരുന്നു. ബിഗ് ബോസിന്റെ സ്ട്രാറ്റജി പാളി ബിഗ് ബോസ് തന്നെ പരിപാടി നിര്‍ത്തിക്കഴിഞ്ഞു. രാത്രി ഇന്‍സ്റ്റഗ്രാമില്‍ കയറി വല്ല നല്ല കാര്യങ്ങളും പറയുന്നതിന് പകരം ഞാന്‍ നല്ല ആളായിരുന്നു, ഞാന്‍ ജനുവിനായിരുന്നുവെന്ന് പറഞ്ഞിട്ട് കാര്യമില്ല.

    വളരെ മോശമായിരുന്നു

    വളരെ മോശമായിരുന്നു

    മലയാളികളില്‍ 80 ശതമാനം പേരും ആര്യയ്ക്ക് പൊങ്കാല ഇട്ടിട്ടുണ്ട്. ബഡായി ബംഗ്ലാവില്‍ മികച്ചതായിരുന്നുവെങ്കില്‍ ബിഗ് ബോസില്‍ ആര്യ അങ്ങനെയല്ലായിരുന്നുവെന്നും പരീക്കുട്ടി പറയുന്നു. ബിഗ് ബോസില്‍ ആര്യയുടെ പ്രകടനം വളരെ മോശമായിരുന്നു. എന്നെങ്കിലും നേരില്‍ കാണുവാണെങ്കില്‍ താന്‍ ഇതേക്കുറിച്ച് പറയുമെന്നും പരീക്കുട്ടി പറയുന്നു. ഇവിടെ ജനുവിനായിട്ട് നിന്നിട്ട് കാര്യമില്ലെന്ന് പറഞ്ഞ് അവന്‍ ഫേക്കാണ്, അവനെ നോമിനേറ്റ് ചെയ്യാമെന്ന് പറഞ്ഞായിരുന്നു ആര്യയുടെ പ്രകടനം.

    തെറി വിളിച്ച് മടുത്തു

    തെറി വിളിച്ച് മടുത്തു

    ഞാന്‍ ബിഗ് ബോസില്‍ പോയി, അവിടെ ഒറിജിനലി ഞാന്‍ എന്താണെന്ന് കാണിക്കണമെന്നുണ്ടോ, അങ്ങനെ വല്ല എഗ്രിമെന്റും ഉണ്ടോയെന്നും പരീക്കുട്ടി ചോദിക്കുന്നുണ്ട്. ആര്യയ്ക്ക് എന്ത് കാര്യമുണ്ട് രാത്രിയില്‍ ഇന്‍സ്റ്റഗ്രാമില്‍ ഇതേക്കുറിച്ച് പറയാന്‍, ആര്യയോടും കൂടിയാണ് പറയുന്നത്. ആള്‍ക്കാര്‍ മുഴുവനും തെറി വിളിച്ച് മടുത്തതാണ് നിങ്ങളുടെ കാര്യത്തില്‍. ഒന്ന് വെറുപ്പിക്കാതിരിക്കണമെന്നാണ് ആര്യയോട് പറയാനുള്ളത്. 25 ദിവസം ബാക്കിയുള്ളപ്പോള്‍ ബിഗ് ബോസിന്റെ സ്ട്രാറ്റജി തന്നെ പാളിപ്പോയി.

    ഫേക്കായിരുന്നു

    ഫേക്കായിരുന്നു

    ആള്‍ക്കാര്‍ ഒന്നാമതേ ഭ്രാന്ത് പിടിച്ച് നടക്കുകയാണ്. അതിനിടയിലാണ് റീടെലികാസ്റ്റ് കണ്ട് വിശദീകരിക്കുന്നത് മഹാബോറാണ്. സീനിയര്‍ ആര്‍ടിസ്റ്റല്ലേ എന്ന് കരുതി ഇച്ചിരി ബഹുമാനമൊക്കെ തന്നിരുന്നു. ബിഗ് ബോസില്‍ എങ്ങനെ നില്‍ക്കണമെന്ന് നമ്മളാണ് തീരുമാനിക്കുന്നത്. ആര്യ അവിടെ എന്തൊക്കെ കാണിച്ചുവെന്ന് ആര്യയ്ക്ക് തന്നെ അറിയില്ല. ജനുവിനായി നിന്നിട്ട് കാര്യമില്ലെങ്കില്‍ പിന്നെ ഫേക്കായല്ലേ നില്‍ക്കാന്‍ പറ്റൂ. ഫേക്കായാണ് നിന്നത് അത്യാവശ്യമൊക്കെ, എന്നാല്‍ സ്‌നേഹം കാണിക്കേണ്ടവരോട് അത് കാണിച്ചിട്ടുമുണ്ട്. അത് എവിടേയും തുറന്നുപറയും.

    മാമാടെ വീടല്ല

    മാമാടെ വീടല്ല

    അല്ലാതെ കറക്റ്റ് ആത്മാര്‍ത്ഥമായി നില്‍ക്കാന്‍ ബിഗ് ബോസ് എന്‍രെ മാമാടെ വീടൊന്നുമല്ല. വെരഉതെ ബഡായി അടിക്കാതെ ആര്യ, ഇന്‍സ്റ്റഗ്രാമിലും വന്ന് വെറുപ്പിക്കരുത്. ബിഗ് ബോസിലൊന്നും കാണാത്ത ഒരു പെരുമ്പാവൂരുകാരനുണ്ട്. ജനുവിനായിട്ട് നില്‍ക്കാനും പാടില്ല, ഫേക്കായി നിന്നവരെ കാണാനും പാടില്ല, ഇതെന്ത് ജന്മമാണ്. കണ്ണില്‍ ഇന്‍ഫെക്ഷന്‍ വന്നോണ്ടാണ് പുറത്തേക്ക് പോരേണ്ടി വന്നത്. അവിടെ നിന്നിരുന്നുവെങ്കില്‍ അത് ശരിയാവില്ലായിരുന്നു. പിന്നെ വോട്ടും കുറവായിരുന്നു. ബിഗ് ബോസില്‍ നിന്നും ഇറങ്ങിയതിന് ശേഷം നല്ല പിന്തുണയാണ് കിട്ടിയത്.

     ആട്ടാതിരുന്നത്

    ആട്ടാതിരുന്നത്

    സീനിയറായിട്ടുള്ള ആര്‍ടിസ്റ്റാണല്ലോയെന്ന് കരുതിയാണ് നിങ്ങളെയൊക്കെ അവിടെ ആട്ടാതിരുന്നത്. അല്ലെങ്കില്‍ ആട്ടിയേനെ. അവിടെ കിടന്ന് ലഹള ഉണ്ടാക്കാന്‍ താല്‍പര്യമില്ല. അവിടെ നിന്ന് വന്നത് നന്നായെന്നാണ് തോന്നിയത്. നാട്ടുകാരും അതാണ് പറഞ്ഞത്. മൂന്നാല് പേരാണ് അവിടെ നിന്നും തെറി കേള്‍ക്കാതെ പുറത്തുവന്നത്. ലാലേട്ടനെ കാണാനും പരിചയപ്പെടാനും കഴിഞ്ഞു. അതാണ് വലിയ ഭാഗ്യം. അവിടെ പിടിച്ചുനിന്നവരില്‍ ഏറ്റവും ഫേക്കായിട്ടുള്ള ആളാണ് ആര്യ.

    ജീവിതത്തിലെ എലീന

    ജീവിതത്തിലെ എലീന

    എലീന ഫേക്കാണെന്ന് തോന്നി അതാണ് പറഞ്ഞത്. ബിഗ് ബോസിലെ കാര്യമാണ് പറഞ്ഞത്. ജീവിതത്തിലെ കാര്യമല്ല. ജീവിതത്തിലെ എലീന പടിക്കലിനോട് ബഹുമാനമാണ്. അവള്‍ നൈസായിട്ടാണ് അവിടെ നിന്നത്. ആര്യയ്ക്ക് കിട്ടിയ തെറി വെച്ച് നോക്കുമ്പോള്‍ എലീനയ്ക്ക് ഒന്നും കിട്ടിയിട്ടില്ല. എലീനയുമായി സൗഹൃദത്തിലാവാന്‍ ശ്രമിച്ചിരുന്നുവെങ്കിലും കഴിഞ്ഞിരുന്നില്ല. ഇനിയും മണ്ടത്തരങ്ങള്‍ പറഞ്ഞ് വെറുപ്പിക്കല്ലേയെന്നും പരീക്കുട്ടി പറയുന്നു.

    English summary
    Arya and Pareekutty's debate after Big Boss
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X