സയേഷയും ആര്യയും ഹണിമൂണ്‍ നിർത്തുന്നില്ലേ? വിദേശത്ത് നിന്നുള്ള ചിത്രം കണ്ട് ആരാധകര്‍ ചോദിക്കുന്നു!

തെന്നിന്ത്യന്‍ സിനിമാലോകത്തെ ക്യൂട്ട് താരദമ്പതികളാണ് ആര്യയും സയേഷയും. ഒത്തിരി വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമൊടുവിലാണ് ആര്യ വിവാഹിതനാവുന്നത്. എങ്കൈ വീട്ടുമാപ്പിളെ എന്നൊരു റിയാലിറ്റി ഷോ നടത്തിയാണ് ആര്യ ജനമനസുകളില്‍ കയറിയത്. റിയാലിറ്റി ഷോ യിലൂടെ വധുവിനെ കണ്ടെത്തുകയായിരുന്നു താരത്തിന്റെ ലക്ഷ്യം. എന്നാല്‍ പരിപാടി വലിയ വിവാദമായതോടെ മത്സരാര്‍ത്ഥികളില്‍ ആരെയും വിവാഹം കഴിക്കാന്‍ ആര്യ തയ്യാറായില്ല.

ഇതോടെ വീണ്ടും താരത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ഇതിനിടെ നടി സയേഷ സൈഗാളും ആര്യയും തമ്മില്‍ പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ പ്രചരിച്ചു. വാര്‍ത്ത സത്യമാക്കി ഇരുവരും വിവാഹം കഴിക്കുകയായിരുന്നു. തുടക്കത്തില്‍ ഇരുവര്‍ക്കുമെതിരെ വിമര്‍ശനം ഉണ്ടെങ്കിലും താരദമ്പതികളെ ആരാധകര്‍ ഏറ്റെടുത്തു. ഇരുവരുമിപ്പോള്‍ അവധി ആഘോഷങ്ങളിലാണ്.

 ആര്യയും സയേഷയും

ഗജനികാന്ത് എന്ന സിനിമില്‍ നായിക-നായകന്മാരായി അഭിനയിച്ചതിന് പിന്നാലെയാണ് ആര്യയും സയേഷയും പ്രണയത്തിലാണെന്ന തരത്തില്‍ ഗോസിപ്പുകള്‍ പ്രചരിച്ചത്. കഴിഞ്ഞ വാലന്റ്റൈന്‍സ് ദിനത്തില്‍ തങ്ങള്‍ പ്രണയത്തിലാണെന്നും മാര്‍ച്ചില്‍ വിവാഹിതരാവുമെന്ന കാര്യവും പുറത്ത് വിട്ടു. അങ്ങനെ 2019 മാര്‍ച്ച് 9, 10 ദിവസങ്ങളിലായി ഹൈദരാബാദില്‍ വെച്ചായിരുന്നു താരവിവാഹം. പരമ്പരാഗത മുസ്ലീം ആചാരപ്രകാരമായിരുന്നു വിവാഹ ചടങ്ങുകള്‍.

ആര്യയും സയേഷയും

ബോളിവുഡ് താരങ്ങളായ സഞ്ജയ് ദത്ത, ആദിത്യ പഞ്ജോലി, സൂരജ് പഞ്ജോലി, അഞ്ജൂ മഹേന്ദ്രൂ, നടി സെറീന വഹാബ്, അല്ലു അര്‍ജുന്‍ തുടങ്ങി നിരവധി താരങ്ങളാണ് താരദമ്പതികളെ ആശീര്‍വദിക്കാന്‍ എത്തിയത്. വിവാഹം കഴിഞ്ഞ് ദിവസങ്ങളായിട്ടും ഇരുവരുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നിന്നിരുന്നു. ഇത് മാത്രമല്ല ഹണിമൂണ്‍ ആഘോഷങ്ങളുടെ ചിത്രവും സോഷ്യല്‍ മീഡിയ പേജിലൂടെ താരങ്ങള്‍ തന്നെ പുറത്ത് വിട്ടു. ഇപ്പോഴും തങ്ങള്‍ അവധി ആഘോഷത്തിലാണെന്ന് പറയുകയാണ് സയേഷ.

ആര്യയും സയേഷയും

ആര്യയ്‌ക്കൊപ്പം നില്‍ക്കുന്ന ഏറ്റവും പുതിയ ചിത്രവുമായിട്ടാണ് നടി എത്തിയിരിക്കുന്നത്. സമ്മര്‍ ഹോളിഡേ എന്റെ പ്രിയപ്പെട്ടവനൊപ്പം ആഘോഷിക്കുകയാണെന്നാണ് നടി പറയുന്നത്. സ്‌പെനയില്‍ നിന്നുമുള്ള ചിത്രമായിരുന്നു പുറത്ത് വന്നത്. ഇവിടെ നിന്നും സൈക്കിളിംഗ് നടത്തുന്ന ആര്യയുടെ ചിത്രങ്ങളും നടി പങ്കുവെച്ചിരുന്നു. ഭര്‍ത്താവിന്റെ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ അഭിമാനമുള്ള ഭാര്യയാണെന്ന് സൂചിപ്പിച്ച് കൊണ്ടാണ് സയേഷ തന്നെ ചിത്രങ്ങള്‍ പങ്കുവെച്ചത്. ഇതിനൊപ്പം താരദമ്പതികളോട് രസകരമായ പല കാര്യങ്ങളുമാണ് ആരാധകര്‍ കമന്റിലൂടെ പറയുന്നത്.

ആര്യയും സയേഷയും

പ്രണയ വിവാഹമെന്ന് എല്ലാവരും കരുതിയെങ്കിലും ആര്യയുടെയും സയേഷയുടെയും പ്രണയ വിവാഹമല്ലെന്ന് സയേഷയുടെ അമ്മ ഷഹീന്‍ ബാനു വെളിപ്പെടുത്തിയിരുന്നു. ആര്യയുടെ വീട്ടുകാര്‍ ആലോചനയുമായി വന്നതാണെന്നും തങ്ങളുടെ കുടുംബം അത് സമ്മതിച്ചതാണെന്നും ഷഹീന്‍ പറഞ്ഞു. സിനിമയില്‍ മോഡേണ്‍ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ടെങ്കിലും ജീവിതത്തില്‍ പാരമ്പര്യ മൂല്യങ്ങള്‍ പിന്തുടരുന്ന പെണ്‍കുട്ടിയാണ് സയേഷ. ആര്യ എല്ലാ കാര്യങ്ങളും ലാഘവത്തോടെ കാണുന്ന വ്യക്തിയാണെന്നാണ് പൊതുധാരണ. എന്നാല്‍ അദ്ദേഹം ജീവിതത്തെ വളരെ ഗൗരവത്തോടെ കാണുന്ന വ്യക്തിയാണെന്നും ഷഹീന്‍ സൂചിപ്പിച്ചു.

 ആര്യയും സയേഷയും

വിവാഹശേഷം സയേഷ സിനിമ ഉപേക്ഷിക്കുമോ എന്ന് ആരാധകര്‍ക്ക് കണ്‍ഫ്യൂഷന്‍ ഉണ്ടായിരുന്നു. എന്നാല്‍ ഹണിമൂണ്‍ തിരക്കുകള്‍ കഴിഞ്ഞതിന് പിന്നാലെ ഇരുവരും ഏറ്റെടുത്ത സിനിമകളുടെ തിരക്കുകളിലേക്ക് മടങ്ങി പോയി. സൂര്യയെ നായകനാക്കി കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന കാപ്പാന്‍ എന്ന ചിത്രത്തിലാണ് അവസാനമായി ഇരുവരും ഒന്നിച്ചത്. സെപ്റ്റംബര്‍ ഇരുപതിന് തിയറ്ററുകളിലേക്ക് എത്തുന്ന സിനിമയില്‍ മോഹന്‍ലാലും പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X