നടന്‍ ദീപന്‍ മുരളി അച്ഛനാവുന്നു! ബേബി ഷവറില്‍ തിളങ്ങി മായ! സന്തോഷം പങ്കുവെച്ച് ആര്യയും! കാണൂ!

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറിയ താരമാണ് ദീപന്‍ മുരളി. വൈവിധ്യമാര്‍ന്ന പരമ്പരകളുമായാണ് ഈ താരം എത്തിയത്. അഭിനയം മാത്രമല്ല അവതരണവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചായിരുന്നു താരം മുന്നേറിയത്. മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ് ബോസ് മലയാളം പതിപ്പില്‍ മത്സരിക്കാനായി ദീപനും എത്തിയിരുന്നു. ബിഗ് ബോസിലേക്ക് എത്തിയതിന് ശേഷമാണ് കൂടുതല്‍ ആളുകള്‍ താരത്തെ അറിഞ്ഞു തുടങ്ങിയത്. അകാലത്തില്‍ പൊലിഞ്ഞുപോയ അമ്മയെക്കുറിച്ചുള്ള പോസ്റ്റുകളുമായി നേരത്തെ താരമെത്തിയിരുന്നു. അമ്മയുടെ അദൃശ്യ സാന്നിധ്യം ഇപ്പോഴും തനിക്കൊപ്പമുണ്ടെന്നും താരം പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ മികച്ച സ്വീകാര്യതയും പിന്തുണയുമാണ് ഈ താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

വിവാഹം കഴിഞ്ഞ് അധിക നാളുകള്‍ പിന്നിടുന്നതിനിടയിലായിരുന്നു ദീപന്‍ ബിഗ് ബോസിലേക്ക് എത്തിയത്. ഭാര്യയെ മിസ്സ് ചെയ്യുന്നുണ്ടെന്ന് ഇടയ്ക്ക് താരം പറഞ്ഞിരുന്നു. മത്സരാര്‍ത്ഥികളുമായി അടുത്ത സൗഹൃദമായിരുന്നു ദീപനുണ്ടായിരുന്നത്. അപ്രതീക്ഷിത ട്വിസ്റ്റുകളും ടാസ്‌ക്കുകളുമായി പരിപാടി മുന്നേറുന്നതിനിടയില്‍ അപ്രതീക്ഷിതമായി ദീപനും കാലിടറുകയായിരുന്നു. ആരാധകരെ ഞെട്ടിപ്പിച്ചൊരു സംഭവം കൂടിയായിരുന്നു ദീപന്‍ മുരളിയുടെ എലിമിനേഷന്‍. ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയതിന് ശേഷമാണ് വിശേഷങ്ങള്‍ പങ്കുവെച്ച് ദീപനെത്തിയത്. സീത സീരിയലില്‍ ഗിരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു ദീപന്‍ ബിഗ് ബോസിലേക്ക് എത്തിയത്.

arya, Deepan Murali

കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തുന്നതിന്റെ സന്തോഷത്തിലാണ് ദീപന്‍ ഇപ്പോള്‍. മായയുടെ ബേബി ഷവര്‍ ചടങ്ങിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. കുടുംബത്തിലെത്തുന്ന കുഞ്ഞതിഥിയെ വരവേല്‍ക്കുന്നതിന് മുന്നോടിയായുള്ള ചടങ്ങുകള്‍ കഴിഞ്ഞ ദിവസമായിരുന്നു നടത്തിയത്. ആന്റിയാവുന്നതിന്‍രെ സന്തോഷം പങ്കുവെച്ചെത്തിയ ആര്യയാണ് ബേബി ഷവറിനിടയിലെ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുള്ളത്. ആര്യയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് കാണാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X