ആര്യയും വീണയും അടിച്ചുപിരിഞ്ഞത് എന്തിന്? ചര്‍ച്ചകള്‍ക്ക് മറുപടി നല്‍കി ആര്യ; എന്നോട് ചോദിക്ക് ഞാന്‍ പറയാം!
മലയാളികള്‍ക്ക് സുപരിചിതയാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. പിന്നീട് സിനിമകളിലൊക്കെ അഭിനയിച്ച് കയ്യടി നേടുകയായിരുന്നു. ബിഗ് ബോസ് മത്സരാര്‍ത്ഥിയായും ആര്യ എത്തിയിട്ടുണ്ട്. അഭിനേത്രി, അവതാരക എന്നത് പോലെ തന്നെ സംരംഭക എന്ന നിലയിലും സ്വന്തമായൊരു ഇടം കണ്ടെത്തിയിട്ടുണ്ട് ആര്യ. വസ്ത്ര വ്യാപാര രംഗത്താണ് ആര്യ മികവ് തെളിയിച്ചിരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ആര്യ. തന്റെ ജീവിതത്തിലെ രസകരമായ നിമിഷങ്ങളും മറ്റും ആര്യ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ബിഗ് ബോസിന്റെ സമയത്ത് സോഷ്യല്‍ മീഡിയയില്‍ നിന്നും കടുത്ത ആക്രമണം ആര്യയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ പിന്നീട് തന്നെ വിമര്‍ശിച്ചവരെക്കൊണ്ട് പോലും കയ്യടിപ്പിക്കാനും ആര്യയ്ക്ക് സാധിച്ചിട്ടുണ്ട്.

ഇപ്പോഴിതാ തന്നെക്കുറിച്ചുള്ള സോഷ്യല്‍ മീഡിയ ചര്‍ച്ചകളോട് പ്രതികരിക്കുകയാണ് ആര്യ. ബിഗ് ബോസില്‍ ആര്യയ്്‌ക്കൊപ്പമുണ്ടായിരുന്ന വീണയുമായുള്ള സൗഹൃദം ആര്യ അവസാനിപ്പിച്ചതിനെക്കുറിച്ചായിരുന്നു സോഷ്യല്‍ മീഡിയ ചര്‍ച്ച. ഇതിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചു കൊണ്ടായിരുന്നു ആര്യയുടെ പ്രതികരണം.
വീണ നായരും ആര്യയും ബിഗ് ബോസ് 2വിന്റെ സമയത്ത് ബെസ്റ്റ് ഫ്രണ്ട്‌സ് ആയിരുന്നു. പിരിഞ്ഞതിന്റെ കാരണം അറിയുമോ? എന്നായിരുന്നു ഒരാളുടെ പോസ്റ്റ്. പിന്നാലെ മറുപടിയുമായി മറ്റുള്ളവര്‍ എത്തി. അവരുടെ പിണക്കത്തെക്കുറിച്ച് അറിയില്ല. വീണയുമായി വളരെ അടുപ്പത്തിലായിരുന്നു ആര്യ. വിവാഹ ബന്ധം പിരിഞ്ഞ ശേഷവും വീണയുടെ മുന്‍ഭര്‍ത്താവുമായും സൗഹൃദമുണ്ടായിരുന്നു. ഇനി അരോയ പങ്കാളി രശ്മി വരുണും ആയിട്ട് കൂടിയേ ബ്രേക്ക് ആകാന്‍ ബാക്കി ഉള്ളൂ എന്ന് തോന്നുന്നു ആര്യ. അവളില്‍ നിന്നും എനിക്ക് എപ്പോഴും സിനിക്കല്‍ വൈബ് ആണ് കിട്ടിയിട്ടുള്ളത് എന്നായിരുന്നു ഒരാളുടെ കമന്റ്.
ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചു കൊണ്ട് ആര്യ പ്രതികരിക്കുകയായിരുന്നു. ഓ മൈ ഗോഡ്. ലോകത്തിന് ചെയ്യാനും ചര്‍ച്ച ചെയ്യാനും ഒരുപാട് നല്ല കാര്യങ്ങള്‍ ഉണ്ടെന്നാണ് ഞാന്‍ കരുതിയിരുന്നതെന്നായിരുന്നു ആര്യ പറഞ്ഞത്. പിന്നാലെ തന്നെക്കുറിച്ചുള്ള കമന്റിന് ആര്യ മറുപടി നല്‍കുകയും ചെയ്യുന്നുണ്ട്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു ആര്യയുടെ പ്രതികരണം.

''അത് മിസ് ഓര്‍ മിസ്റ്റര്‍ സാന്റ ( ദൈവത്തിന് അറിയാം എന്തെന്ന്) സിനിക്കല്‍ വൈബിനെക്കുറിച്ച് സംസാരിക്കാം. എന്നില്‍ നിന്നു തന്നെ ഉച്ചത്തില്‍ കേട്ടോളൂ. ചതിയും വിശ്വാസ വഞ്ചനയും ഞാന്‍ നല്‍കുന്ന സ്‌നേഹത്തോടുള്ള അനാദരവും കൈകാര്യം ചെയ്യുമ്പോള്‍ ഞാന്‍ ഏറ്റവും മോശം വ്യക്തിയാകും. ആ അര്‍ത്ഥത്തില്‍ എന്നെക്കുറിച്ച് നിങ്ങള്‍ പറഞ്ഞ സിനിക്കല്‍ വൈബ് ശരിയാണ്. എന്തെങ്കിലും സംശയമുണ്ടെങ്കില്‍ എന്നെ ബന്ധപ്പെടാന്‍ ശ്രമിക്കുക. ഇന്റര്‍നെറ്റില്‍ ഒരു പാനല്‍ ഇരുന്ന് ചര്‍ച്ച ചെയ്യുന്നത് എന്റെ വ്യക്തിജീവിതം ആയതിനാല്‍ എനിക്ക് സഹായിക്കാന്‍ സാധിക്കും. നന്ദി'' എന്നായിരുന്നു ആര്യയുടെ മറുപടി.


Click it and Unblock the Notifications











