'ആ മെസേജ് അയച്ചതിന് അയാൾ എന്നെ ചോദ്യം ചെയ്തു, മകൾ എന്നെ മനസിലാക്കുന്ന വാശിപിടിക്കാത്ത കുഞ്ഞാണ്'
ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന കോമഡി പരിപാടിയിലൂടെയാണ് നടിയും അവതാരകയും സംരംഭകയുമെല്ലാമായ ആര്യ ഏറെ ശ്രദ്ധേയയായത്. പിഷാരടിയുടെ ഭാര്യയുടെ കഥാപാത്രത്തെയാണ് ആര്യ അവതരിപ്പിച്ചിരുന്നത്. ഡായി ബംഗ്ലാവ് സംപ്രേഷണം ചെയ്യുന്ന സമയത്ത് പലരും ആര്യ രമേഷ് പിഷാരടിയുടെ ഭാര്യയാണെന്ന് വരെ തെറ്റിദ്ധരിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങൾ ആര്യയ്ക്ക് പിന്നീട് നേരിടേണ്ടി വന്നിട്ടുമുണ്ട്.
ബഡായി ബംഗ്ലാവ് ചെയ്യാൻ തുടങ്ങിയശേഷമാണ് തന്റെ പേരിനൊപ്പം ആര്യ ബഡായിയെന്ന് കൂടി ചേർത്ത് തുടങ്ങിയത്. ബഡായി ബംഗ്ലാവിലൂടെ ആരാധകരെ സമ്പാദിച്ചശേഷം ആര്യയെ പിന്നീട് പ്രേക്ഷകർ കണ്ടത്. ഏഷ്യാനെറ്റിൽ തന്നെ സംപ്രേഷണം ചെയ്യുന്ന ഏറ്റവും ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ രണ്ടാം സീസണിലാണ്. ആ സീസണിലെ ഏറ്റവും ശക്തയായ മത്സരാർത്ഥിയായിരുന്നു ആര്യ.

പക്ഷെ ആ സീസൺ പകുതി പിന്നിട്ടപ്പോഴേക്കും അവസാനിപ്പിക്കേണ്ടി വന്നു. ഫേക്ക് ഗെയിം കളിക്കാതെ ഒറിജിനലായി തന്നെയാണ് ആര്യ ഹംസിനുള്ളിൽ നിന്നത്. അതുകൊണ്ട് തന്നെ ഷോ അവസാനിച്ചപ്പോൾ ആര്യയെ വെറുക്കുന്നവരുടെ എണ്ണമായിരുന്നു കൂടുതൽ. സോഷ്യൽമീഡിയയൊന്നും തുറക്കാൻ സാധിക്കാത്ത അവസ്ഥയായിരുന്നു.
വലിയൊരു ബ്രേക്കപ്പ് ആര്യയ്ക്ക് നേരിടേണ്ടി വന്നതും ബിഗ് ബോസ് കഴിഞ്ഞ് തിരികെ എത്തിയപ്പോഴാണ് ആര്യ പ്രണയിച്ചിരുന്ന വ്യക്തി യാതൊരു കാരണവും പറയാതെ ആര്യയെ ബിഗ് ബോസിനുശേഷം വേണ്ടെന്ന് വെച്ചു. അന്ന് ആ ബ്രേക്കപ്പ് ഉണ്ടായപ്പോൾ താൻ വലിയൊരു പാനിക്ക് അറ്റാക്ക് വരെ നേരിട്ടുവെന്നാണ് ആര്യ പിന്നീട് വെളിപ്പെടുത്തിയത്. അർച്ചനയുടെ സഹോദരൻ രോഹിത്തിനെയാണ് ആര്യ ആദ്യം വിവാഹം ചെയ്തത്.
ആ ബന്ധത്തിൽ ഒരു മകളും ആര്യയ്ക്കുണ്ട്. വിവാഹബന്ധം വേർപ്പെടുത്തിയെങ്കിലും ഭർത്താവുമായും കുടുംബവുമായും നല്ലൊരു ബന്ധം ഇപ്പോഴും ആര്യ കാത്തുസൂക്ഷിക്കുന്നുണ്ട്. തന്റെ തെറ്റുകൊണ്ടാണ് വിവാഹമോചനം നടന്നത് എന്നാണ് ആര്യ വെളിപ്പെടുത്തിയത്. അതിനുശേഷം നല്ലൊരു കുടുംബജീവിതത്തിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഒരു ബ്രേക്കപ്പ് ആര്യയ്ക്കുണ്ടായത്.
ആര്യയുടെ സുഹൃത്തിനെ പ്രണയിച്ച് തുടങ്ങിയപ്പോഴാണ് തന്നെ മുൻ കാമുകൻ വേണ്ടെന്ന് വെച്ചതെന്നാണ് ആര്യ പലപ്പോഴായി പറഞ്ഞിട്ടുള്ളത്. അവർ ഇുപ്പോൾ വിവാഹിതരായി കുടുംബജീവിതം നയിക്കുകയാണെന്നും ആര്യ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ തന്റെ മുൻ കാമുകനൊപ്പം പോയ സുഹൃത്തിനെ കുറിച്ചും മകൾ ഖുശിയെ കുറിച്ചും ആര്യ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങളെല്ലാം ആര്യ തുറന്ന് സംസാരിച്ചത്. 'ഞാൻ ചെയ്ത തെറ്റുകൾ ഒരിക്കലും മറ്റുള്ളവരുടെമേൽ ഞാൻ ചാർത്താറില്ല. അത് ഞാൻ തന്നെ ഏറ്റെടുക്കും. കർമയിൽ വലിയ വിശ്വാസമാണ് എനിക്കുള്ളത്. എന്റെ മകൾ ഖുശി വളരെ സൈലന്റാണ്. പക്ഷെ എല്ലാ കാര്യങ്ങളും നന്നായി ഒബ്സർവ് ചെയ്യും. എന്റെ ഡിവോഴ്സ്, സിംഗിൾ പാരന്റിങ് എല്ലാം അവൾ ഒബ്സർവ് ചെയ്യുന്നുണ്ട്.'
'അതുപോലെ അണ്ടർസ്റ്റാന്റിങുമാണ്. അമ്മയ്ക്കൊപ്പം ആയിരിക്കണം എപ്പോഴുമെന്ന് വാശിപിടിക്കാറില്ല. ഞാനും എന്റെ അനിയത്തിയും കുടുംബവും സുഹൃത്തുക്കളും എല്ലാം ചേർന്നാണ് അവളെ വളർത്തുന്നത്. അവളോട് ഒന്നും ഞാൻ മറച്ചുവെക്കാറില്ല. ഫാദർ ഫിഗർ, മദർ ഫിഗർ എന്നീ രീതിയിൽ അവൾക്ക് ഒരുപാട് എക്സാമ്പിൾസ് ചുറ്റുമുണ്ട്.'
'അവരിൽ നിന്നെല്ലാമാണ് അവൾ മനസിലാക്കുന്നതെന്നാണ്', മകളെ കുറിച്ച് സംസാരിച്ച് ആര്യ പറഞ്ഞത്. പിന്നീട് തന്റെ മുൻ കാമുകനൊപ്പം പോയ സുഹൃത്തിനെ കുറിച്ചാണ് ആര്യ സംസാരിച്ചത്. 'എന്റെ സുഹൃത്തായിരുന്ന പെൺകുട്ടിയും എന്റെ എക്സും ഒരുമിച്ചാണെന്ന് എനിക്ക് മനസിലായി തുടങ്ങിയപ്പോൾ അക്കാര്യം എനിക്ക് മനസിലായിയെന്ന് നേരിട്ട് പറയാത്ത തരത്തിൽ ഞാൻ ആ പെൺകുട്ടിക്ക് ഒരു മെസേജ് അയച്ചിരുന്നു.'
'പക്ഷെ അവൾ അതിന് മറുപടി തന്നില്ല. അതിന് പകരം അങ്ങനൊരു മെസേജ് അയച്ചതിന് എന്റെ എക്സ് എന്നെ ചോദ്യം ചെയ്യുകയാണ് ചെയ്തത്. അവർ ഒരുമിച്ച് മുന്നോട്ട് പോകാൻ തീരുമാനിച്ചശേഷം ഒരിക്കൽ പോലും ഞാൻ ആ പെൺകുട്ടിയെ കണ്ടിട്ടില്ല. കാണാൻ സാധ്യതയുള്ള സാഹചര്യങ്ങൾ ആ പെൺകുട്ടി ഒഴിവാക്കുമെന്നാണ്', ആര്യ പറഞ്ഞത്.


Click it and Unblock the Notifications