അ​ദ്ദേഹത്തിന് ഇന്നൊരു കുഞ്ഞുണ്ട്, ഭാര്യ എന്റെ മകളോട് സംസാരിക്കാറുണ്ട്; മുൻ ഭർത്താവിനെക്കുറിച്ച് ആര്യ

വേർപിരിയലിനെക്കുറിച്ച് മനസ് തുറന്ന് നടി ആര്യ ബഡായി. രോഹിത് സുശീലൻ എന്നാണ് ആര്യയുടെ മുൻ ഭർത്താവിന്റെ പേര്. ഒരുമിച്ച് മുന്നോട്ട് പോകാൻ പറ്റാതായതോടെ പരസ്പരം ആലോചിച്ച് പിരിയുകയായിരുന്നെന്ന് ആര്യ നേരത്തെ പറഞ്ഞിട്ടുണ്ട്. ബന്ധം പിരിഞ്ഞെങ്കിലും ഇപ്പോഴും പരസ്പര ബഹുമാനമുണ്ടെന്നും മകളുടെ കാര്യങ്ങളിൽ രണ്ട് പേരും ഉത്തരൃവാദിത്വം കാണിക്കുന്നുണ്ടെന്നും ആര്യ വ്യക്തമാക്കി. മകൾ രണ്ട് പേരെയും മനസിലാക്കുന്നെന്നും ആര്യ പറയുന്നു. മൂവി വേൾഡ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.

വളരെ മനസിലാക്കുന്ന കുട്ടിയാണ് മകൾ. അച്ഛനും അമ്മയും ഡിവോഴ്സ്ഡ് ആണ്, പക്ഷെ അമ്മയും അച്ഛനും ജീവിതത്തിലുണ്ട്, എന്ത് ആവശ്യമുണ്ടെങ്കിലും അവർ രണ്ട് പേരും ഒന്നിച്ചുണ്ടാകും എന്ന് മനസിലാക്കുന്നു. ഞങ്ങളുടെ വേർപിരിയൽ മകളോട് വിശദീകരിക്കേണ്ടി വന്നിട്ടില്ല. അവൾ നോക്കുമ്പോൾ അമ്മ അമ്മയുടെ സ്പേസിൽ വളരെ ഹാപ്പിയാണ്. അച്ഛൻ അച്ഛന്റെ സ്പേസിൽ ഹാപ്പിയാണ്. അവരെന്നും വീഡിയോ കോളിൽ‌ സംസാരിക്കുന്ന ആൾക്കാരാണ്. അദ്ദേഹത്തിനിപ്പോൾ ഒരു കുഞ്ഞുണ്ട്. വിവാഹിതനാണ്. ഇപ്പോൾ അവനുമായാണ് വീഡിയോ കോളിൽ വരാറ്. അവളുടെ ബേബി ബ്രദറാണല്ലോ. ഒരു വയസ് പോലും ആയിട്ടില്ല.

Arya Badai

പിരിഞ്ഞാലും പരസ്പര ബഹുമാനം വേണമെന്ന് ബോധപൂർവം രണ്ട് പേരുമെടുത്ത തീരുമാനമാണ്. തുടക്കം മുതലേ അദ്ദേഹവും വീട്ടുകാരും എന്നെപ്പറ്റിയോ എന്റെ വീട്ടുകാരെ പറ്റിയോ ഒരിക്കലും കുഞ്ഞിന്റെ മുന്നിൽ വെച്ച് മോശമായി സംസാരിച്ചിട്ടില്ല. തിരിച്ച് ഞാനും അങ്ങനെ സംസാരിച്ചിട്ടില്ല. അച്ഛനും അമ്മയും തമ്മിൽ ഒത്ത് പോകുന്നില്ലെന്നും ഒരു കൂരയ്ക്കുള്ളിൽ കഴിയാൻ പറ്റാത്ത സാഹചര്യമാണെന്നേ അവൾക്കറിയൂയെന്നും ആര്യ വ്യക്തമാക്കി.

അവളുടെ പപ്പ ഇന്ന് ഒരു ഹാപ്പി സ്പേസിലാണെന്ന് അവൾക്കറിയാം. പപ്പയുടെ കല്യാണം കഴിഞ്ഞു, ഭാര്യയും കുഞ്ഞുമുണ്ടെന്ന് മനസിലാക്കുന്നു. അ​ദ്ദേഹത്തിന്റെ ഭാര്യ എന്റെ മോളോട് സംസാരിക്കാറുണ്ട്. എല്ലാവരും ഹാപ്പിയാണ്. കുഞ്ഞ് ആരെയും വിഷമിച്ച് കാണുന്നില്ലെന്ന് ആര്യ പറയുന്നു. റോയ രോഹിത്ത് എന്നാണ് ആര്യയുടെ മകളുടെ പേര്. തന്റെ ഭാ​ഗത്ത് നിന്നുണ്ടായ ചില തെറ്റുകളും വിവാഹ ബന്ധം പിരിയാൻ കാരണമാണെന്ന് നേരത്തെ ആര്യ തുറന്ന് പറഞ്ഞിരുന്നു.

Arya Badai

വേണമെങ്കിൽ എനിക്ക് അഡ്ജസ്റ്റ് ചെയ്ത് പോകാമായിരുന്നു. പക്ഷെ ഞാൻ വാശി കാണിച്ചു. അതാണ് എനിക്ക് പറ്റിയ വലിയ തെറ്റ്. വേണമെങ്കിൽ എന്തെങ്കിലുമാകട്ടെ, കുഞ്ഞിന് വേണ്ടി എന്ന് പറഞ്ഞ് വിട്ടുവീഴ്ച ചെയ്യാമായിരുന്നു. അങ്ങനെയാരു തീരുമാനം എടുത്തിരുന്നെങ്കിൽ ഇന്നും ഒരുമിച്ചുണ്ടായേനെ എന്നാണ് ആര്യ പറഞ്ഞത്.

2021 ലാണ് രോഹിത് സുശീലൻ രണ്ടാമത് വിവാഹിതനായത്. അർപ്പിത എന്നാണ് ഭാര്യയുടെ പേര്. ബഡായി ബം​ഗ്ലാവിലൂടെയാണ് ആര്യ ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയങ്കരിയാകുന്നത്. പിന്നീട് ബി​ഗ് ബോസിലും നടി മത്സരാർത്ഥിയായെത്തി. ബി​ഗ് ബോസിന് ശേഷം കടുത്ത സൈബറാക്രമണങ്ങൾ ആര്യക്ക് നേരിടേണ്ടി വന്നു. ഇന്ന് ടെലിവിഷൻ രം​ഗത്ത് ആര്യ സജീവമല്ല. സിനിമകളിൽ നടി സാന്നിധ്യം അറിയിക്കുന്നു.

Read more about: arya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X