എന്റെ മച്ചാന്‍ സിബിനാണ്, മകളും സഹോദരിയുമൊക്കെ മാലാഖമാരും! ഇന്‍ഡസ്ട്രിയില്‍ പ്രൊജക്ടൊന്നുമില്ല; ആര്യ

നടി, അവതാരക എന്നീ നിലകളില്‍ ശ്രദ്ധേയായ ആര്യ ബഡായ് ഇടയ്ക്ക് സൈബര്‍ ആക്രമണത്തിന് ഇരയാക്കപ്പെട്ടിരുന്നു. ബിഗ് ബോസ് മലയാളത്തില്‍ മത്സരിച്ചതിന് ശേഷമാണ് ആര്യ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ക്ക് ഇരയായത്. അതുവരെ ടെലിവിഷന്‍ ഷോ കളില്‍ സജീവമായിരുന്നെങ്കിലും പല അവസരങ്ങളും നഷ്ടമായി.

ഇതോടെ സ്വന്തമായി ഒരു ബിസിനസ് നടത്താനാണ് ആര്യ തീരുമാനിച്ചത്. അങ്ങനെ കാഞ്ചീവരം എന്ന പേരില്‍ സാരികള്‍ക്ക് വേണ്ടി ആര്യ ഒരു ബ്രാന്‍ഡുണ്ടാക്കി. ഇന്ന് കേരളത്തിലെ ഏറ്റവും വലിയ വസ്ത്രവ്യാപരമായി മാറുകയാണിത്. പുതിയ ഷോറൂം വരുന്നതിനെ കുറിച്ചും അതിന്റെ ഉദ്ഘാടനത്തെ പറ്റിയുമാണ് ആര്യ പറഞ്ഞത്.

arya

ബിസിനസ് കൊണ്ട് പോകുന്നു എന്നതിനപ്പുറം മറ്റ് പ്രൊജക്ടുകളൊന്നും തനിക്കില്ലെന്നാണ് ആര്യ വെളിപ്പെടുത്തിയിരിക്കുന്നത്. കഴിവ് ഉണ്ടെന്ന് കരുതി അവസരങ്ങള്‍ കിട്ടണമെന്ന് യാതൊരു നിര്‍ബന്ധവുമില്ലെന്നാണ് അഹാം എന്‍ ജോയ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ പുതിയ അഭിമുഖത്തിലൂടെ നടി തുറന്ന് പറഞ്ഞത്. മച്ചാന്റെ മാലാഖ എന്ന സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയതായിരുന്നു ആര്യ.

'ഇന്‍ഡസ്ട്രിയില്‍ വലിയ പ്രൊജക്ട് ഒന്നും എനിക്കില്ല. അവസാനം അഭിനയിച്ചത് ഐഡിറ്റിന്റി എന്ന സിനിമയാണ്. അതിന് മുന്‍പാണ് മച്ചാന്റെ മാലാഖ എന്നതില്‍ അഭിനയിച്ചത്. അതൂടി റിലീസ് ചെയ്താല്‍ പിന്നെ എനിക്ക് വേറെ പ്രൊജക്ട് ഒന്നുമില്ല. ഞാനിനി ഫ്രീയാണ്. ആ സമയത്ത് ബിസിനസും കൊണ്ട് പോവുകയാണ്. ബിസിനസില്‍ അത്യാവശ്യം എനര്‍ജിയും സമയവും കൊടുക്കണം. ഒപ്പം വീടും കൊണ്ട് പോകണം.

റിയല്‍ ലൈഫിലെ മച്ചാന്‍ ആരാണെന്ന് ചോദിച്ചാല്‍ ഒരുപാട് പേരുണ്ട്. നമ്മളോട് വളരെ ക്ലോസ് ആയി നില്‍ക്കുന്ന മച്ചാന്മാരും മാലാഖമാരുമുണ്ട്. കുറേ വര്‍ഷങ്ങളായി ഏകദേശം പത്ത് വര്‍ഷത്തിന് മുകളിലായി അടുത്ത സൗഹൃദമുള്ള പെണ്‍സുഹൃത്തുക്കളുടെ വലിയൊരു ഗ്യാങ്ങ് എനിക്കുണ്ട്. എന്റെ സ്വന്തം സഹോദരിയും മകളുമൊക്കെ മാലാഖമാരാണ്.

arya-sibin

ബോയ്‌സ് സൈഡില്‍ പറയാനാണെങ്കിലും ഒത്തിരി പേരുണ്ട്. പെട്ടെന്ന് പേര് എടുത്ത് പറയാനാണെങ്കില്‍ അത് സിബിനാണ്. അവന്‍ ഞാനുമായി ഏറ്റവും ക്ലോസ് ആയിട്ടുള്ള ബോയ്ഫ്രണ്ട് ആണ്. അതുപോലെ വരുണ്‍ ഉണ്ട്. അങ്ങനെ റിയല്‍ ലൈഫില്‍ മച്ചാന്മാരും മാലാഖമാരുമായി അടുത്ത് നില്‍ക്കുന്ന ഒത്തിരി പേരുണ്ടെന്നാണ് ആര്യ പറയുന്നത്.

സിനിമയില്‍ ഞാനായി ഗ്യാപ്പ് എടുക്കുന്നതല്ല. നമുക്കായി അവസരങ്ങള്‍ വരേണ്ടേ? നമ്മള്‍ ആര്‍ട്ടിസ്റ്റ് ആണെന്നും സിനിമയില്‍ അഭിനയിക്കുമെന്നും എല്ലാവര്‍ക്കും അറിയാം. ഏതെങ്കിലുമൊക്കെ സിനിമയില്‍ നമ്മളെ കാസ്റ്റ് ചെയ്താല്‍ മാത്രമേ അത് ചെയ്യാന്‍ പറ്റുകയുള്ളു. പിന്നെ നമ്മളെ അറിയുന്ന സുഹൃത്തുക്കളോട് എന്തെങ്കിലുമൊക്കെ ഉണ്ടെങ്കില്‍ വിളിക്കണേ എന്ന് പറയും. പക്ഷേ വിളിക്കണോ വേണ്ടയോ എന്നത് അവരുടെ ചോയിസാണ്. കഴിവിനെക്കാളും ഭാഗ്യം വേണമെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. കഴിവുണ്ടെങ്കിലും ഭാഗ്യം ഉണ്ടെങ്കിലേ അതിജീവിക്കാന്‍ സാധിക്കുകയുള്ളു...' എന്നും ആര്യ കൂട്ടിച്ചേര്‍ക്കുന്നു...

Read more about: arya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X