ഇന്നത്തെ കാലത്തും ഇങ്ങനൊരു ബന്ധമോ?, ഇതിൽ ഖുഷിക്ക് പരാതിയില്ല, കാത്തിരുന്ന കൂടിക്കാഴ്ചയെ കുറിച്ച് ആര്യ!

മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതമായ രണ്ട് മുഖമാണ് നടിമാരായ അർച്ചന സുശീലന്റെയും ആര്യ ബഡായിയുടേയും. വർഷങ്ങൾ എത്ര കടന്നുപോയാലും അർച്ചന മലയാളികൾക്ക് ​ഗ്ലോറിയും ആര്യ രമേഷ് പിഷാരടിയുടെ ഭാര്യയുമാണ്. എന്റെ മാനസപുത്രി സീരിയലാണ് അർച്ചനയുടെ മിനിസ്ക്രീൻ ജീവിതത്തിൽ വലിയ ടേണിങ് പോയിന്റായത്. ആര്യയ്ക്ക് കരിയർ ബ്രേക്കായത് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ബഡായി ബം​ഗ്ലാവെന്ന പരിപാടിയുമാണ്. രണ്ടുപേരും മുൻ ബി​ഗ് ബോസ് മത്സരാർത്ഥികളും കൂടിയാണ്.

എന്നാൽ ഇതൊന്നുമല്ല ഇതിനേക്കാൾ ശക്തമായൊരു ബന്ധം ആര്യയും അർച്ചനയും തമ്മിലുണ്ട്. ആ ബന്ധത്തെ കുറിച്ച് പക്ഷെ പല പ്രേക്ഷകർക്കും അറിയില്ല. അർച്ചനയുടെ സഹോദരൻ രോഹിത്ത് സുശീലനായിരുന്നു ആര്യയുടെ ആദ്യ ഭർത്താവ്. ആ ബന്ധത്തിൽ ആര്യയ്ക്ക് പിറന്ന മകളാണ് റോയയെന്ന് വിളിപ്പേരുള്ള ഖുഷി.

Arya Badai Archana Suseelan

അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് ആര്യയും രോഹിത്തും വേർപിരിഞ്ഞത്. ശേഷം കുഞ്ഞിന്റെ സംരക്ഷണം ആര്യയ്ക്കായി. എന്നാൽ ഇടയ്ക്കിടെ അച്ഛനും അദ്ദേഹത്തിന്റെ കുടുംബത്തിനുമൊപ്പം സമയം ചിലവഴിക്കാൻ മകളെ ആര്യ അയക്കാറുണ്ട്. മകളുടെ പിതാവെന്ന രീതിയിൽ ഇപ്പോഴും രോഹിത്തുമായി ആര്യയ്ക്ക് സൗഹൃദമുണ്ട്.

ആര്യയും രോഹിത്തും വേർപിരിഞ്ഞുവെങ്കിലും രോഹിത്തിന്റെ സഹോദരി അർച്ചന അടക്കമുള്ളവരുമായി ആര്യയ്ക്ക് നല്ല ബന്ധമാണ്. പൊതുവെ വിവാഹമോചനം നടന്ന് കഴിഞ്ഞാൽ ഭർത്താവിന്റെ വീട്ടുകാരുമായി അടക്കം അകലം പാലിക്കുകയാണ് പൊതുവെ സ്ത്രീകൾ ചെയ്യാറുള്ളത്. മക്കളേയും ഭർത്താവിന്റെ കുടുംബത്തിൽ നിന്നും അകറ്റി നിർത്തും.

എന്നാൽ ആര്യ അതൊന്നും ചെയ്തിട്ടില്ലെന്ന് മാത്രമല്ല ഒരിക്കൽ പോലും ഭർത്താവിനെയോ അ​ദ്ദേഹത്തിന്റെ കുടുംബത്തെ ഇകഴ്ത്തി സംസാരിച്ചിട്ടുമില്ല. അതുകൊണ്ടൊക്കെയാകും ഇപ്പോഴും ഭ​ർത്താവിന്റെ സഹോ​ദരിയുമായി അടക്കം ആര്യയ്ക്ക് നല്ല ബന്ധം നിലനിർത്താൻ കഴിയുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിൽ ഏറെയായി അർച്ചന അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ്. 2021ൽ പ്രവീണിനെ വിവാഹം ചെയ്തശേഷം കാലിഫോർണിയയിൽ സെറ്റിൽഡാണ് അർച്ചന.

ഏറെ നാളത്തെ പ്രണയത്തിനുശേഷം കൊവിഡ് കാലത്ത് കാലിഫോർണിയയിൽ വെച്ച് ലളിതമായ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. കഴിഞ്ഞ ഡിസംബറിൽ ഇരുവർക്കും കുഞ്ഞ് പിറക്കുകയും ചെയ്തു. എന്നാൽ കുഞ്ഞ് പിറന്നശേഷം ഇതുവരെയും അർച്ചന ഇന്ത്യയിലേക്ക് വന്നിരുന്നില്ല. അതുകൊണ്ട് തന്നെ ആര്യയും കുഞ്ഞിനെ കണ്ടിരുന്നില്ല.

Arya Badai Archana Suseelan

ഇപ്പോഴിതാ വളരെ നാളുകൾക്കുശേഷം ഇന്ത്യയിൽ തിരികെ എത്തിയ അർച്ചന ഭർത്താവിനും മകനുമൊപ്പം ആര്യയേയും മകളേയും കാണാനെത്തി. അതിന്റെ സന്തോഷം സോഷ്യൽമീഡിയ പോസ്റ്റിലൂടെ ആര്യയും പങ്കുവെച്ചു. ഒടുവിൽ ഏറെ നാളായി കാത്തിരുന്ന ഒരു മീറ്റ് നടന്നു. എൻ്റെ ബട്ടർബോളിനെ നോക്കൂ... ക്യൂട്ട് ബേബി മരുമകൻ... മറ്റൊരു കുഞ്ഞിനെ പിടിച്ചിരിക്കുന്ന അമ്മയിൽ ആ​ദ്യമായി ഖുഷി ചേച്ചി ഇംപ്രസ്ഡായി എന്നാണ് അർച്ചനയുടെ മകനെ എടുത്ത് നിൽക്കുന്ന ചിത്രം പങ്കിട്ട് ആര്യ കുറിച്ചത്.

ആര്യയേയും മകളേയും മാത്രമല്ല പ്രിയ സുഹൃത്ത് ര‍ഞ്ജിനി ഹരിദാസിനേയും അർച്ചനയും കുടുംബവും കൊച്ചിയിലെത്തി സന്ദർശിച്ചു. ആര്യയുടെ കുറിപ്പ് വൈറലായതോടെ ഏറെയും പേർ ആര്യ-അർച്ചന ബന്ധമെന്താണെന്നാണ് കമന്റ് ബോക്സിൽ തിരക്കിയത്. മീഡിയയിൽ സജീവമാകും മുമ്പായിരുന്നു രോഹിത്തുമായുള്ള ആര്യയുടെ വിവാഹ​വും വിവാഹമോചനവുമെല്ലാം നടന്നത്.

ആര്യയുടെ മുൻ ഭർത്താവ് അർച്ചന വിവാഹിതയായ സമയത്താണ് വിവാഹം കഴിച്ചത്. രോഹിത്തിന് ഇപ്പോൾ ഒരു കുഞ്ഞുണ്ട്. ആദ്യ വിവാഹബന്ധം തകർന്നശേഷമാണ് അർച്ചന പ്രവീണിനെ വിവാഹം ചെയ്തത്. 2014ല്‍ മനോജ് യാദവുമായിട്ടായിരുന്നു ആദ്യ വിവാഹം. അർച്ചന എന്റെ മാനസപുത്രിക്കുശേഷവും നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

More from Filmibeat

Read more about: archana suseelan arya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X