നല്ല ഒരാളെ വിവാഹം ചെയ്തൂടെ..? എന്ന് ആര്യയോട് ആരാധകർ, താൻ തനിയെ എല്ലാം ഗംഭീരമായി ചെയ്യുന്നുണ്ടെന്ന് നടി!

പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയും അവതാരകയുമൊക്കെയാണ് ആര്യ. ബഡായ് ബം​ഗ്ലാവിൽ രമേഷ് പിഷാരടിയുടെ ഭാര്യയായി എത്തിയപ്പോൾ മുതലാണ് പ്രേക്ഷകർക്ക് താരത്തോടുള്ള പ്രീതി ഇരട്ടിച്ചത്. പല പ്രേക്ഷകരും കരുതിയിരുന്നത് രമേഷ് പിഷാരടിയുടെ യഥാർത്ഥ ഭാര്യയാണ് ആര്യയെന്നാണ്. ആ സംശയങ്ങളെല്ലാം കുടുംബ പ്രേക്ഷകർക്ക് മാറിയത് ആര്യ ബി​ഗ് ബോസിൽ വന്ന് സ്വന്തം ജീവിത കഥ വെളിപ്പെടുത്തിയതോടെയാണ്. ബിഗ് ബോസ് മലയാളം രണ്ടാം സീസണിലെ നല്ലൊരു മത്സരാർത്ഥിയായിരുന്നു ആര്യ.

പക്ഷെ മത്സരം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് ആര്യയ്ക്ക് നേരിടേണ്ടി വന്നത്. ഹൗസിലെ താരത്തിന്റെ ​ഗെയിം സ്ട്രാറ്റജി പ്രേകഷകരിൽ ഭൂരിഭാ​ഗം പേർക്കും ഇഷ്ടപ്പെട്ടിരുന്നില്ലെന്നതാണ് കാരണം. സോഷ്യൽ മീഡിയയിലും സജീവമാണ് ആര്യ. ആരാധകരുമായി നിരന്തരം സംവദിക്കാറുള്ള ആര്യ മിക്ക വിശേഷങ്ങളും തന്റെ ഫാൻസുമായി ഷെയർ ചെയ്യാറുണ്ട്.

Arya Badai

ബിഗ് ബോസിന് ശേഷം സ്റ്റാർട്ട് മ്യൂസിക് ആരാദ്യം പാടും പരിപാടിയിൽ അവതാരകയായും ആര്യ തിളങ്ങിയിരുന്നു. ഇരുപതുകളുടെ തുടക്കത്തിൽ തന്നെ ആര്യ വിവാഹിതയായിരുന്നു. താരത്തിന് ഖുഷി എന്നൊരു മകളുമുണ്ട്. കഴിഞ്ഞ ദിവസം ആരാധകരുടെ ചില ചോദ്യങ്ങൾക്ക് ആര്യ സോഷ്യൽമീഡിയ വഴി മറുപടി നൽകിയിരുന്നു. ചേച്ചിക്ക് നല്ല ഒരാളെ വിവാഹം ചെയ്തൂടെ..? എന്നാണ് ഒരു ആരാധിക ആര്യയോട് ചോദിച്ചത്.

അതിന് ആര്യ കൃത്യമായ മറുപടി നൽകി. ഞാൻ എന്തിന് വിവാഹിതയാകണം..? ഞാൻ തനിയെ എല്ലാം ഗംഭീരമായി ചെയ്യുന്നുണ്ടല്ലോ എന്നാണ് മറുപടിയായി ആര്യ പറഞ്ഞത്. തന്റെ ജീവത്തിൽ തനിക്ക് ഏറെ പ്രിയപ്പെട്ട വ്യക്തി മകളാണെന്നും ആര്യ പറയുന്നുണ്ട്. സീരിയൽ താരം അർച്ചന സുശീലന്റെ സഹോദരനെയായിരുന്നു ആര്യ ആദ്യം വിവാഹം ചെയ്തത്.

രോഹിത്ത് സുശീലനെന്നാണ് ആര്യയുടെ മുൻ ഭർത്താവിന്റെ പേര്. സ്കൂൾ പഠനത്തിനിടെ സ്നേഹബന്ധത്തിലായ ഇരുവരും ആര്യയ്‌ക്ക് 18 വയസ് തികഞ്ഞപ്പോഴായിരുന്നു വിവാഹം ചെയ്യുന്നത്. വിവാഹത്തിന് ശേഷം മൂന്ന് വർഷം കഴിഞ്ഞപ്പോഴാണ് ഇരുവർക്കും മകൾ ജനിക്കുന്നത്. ഒടുവിൽ എട്ട് വർഷം നീണ്ട ദാമ്പത്യം ഉപേക്ഷിക്കുമ്പോൾ മകളുടെ ഭാവിയ്ക്കാണ് പിരിഞ്ഞതെന്ന് ആര്യ വ്യക്തമാക്കിയിരുന്നു. രോഹിത്തുമായുള്ള വിവാ​ഹമോചനത്തെ കുറിച്ച് സംസാരിക്കവെ ആര്യ ഒരിക്കൽ പറഞ്ഞത് ഇങ്ങനെയായിരുന്നു...

'വാശിയും ഈഗോയും കയറുമ്പോഴാണ് എടിപിടീന്ന് കൊണ്ടുപോയി ഡിവോഴ്സ് ചെയ്യുന്നത്. അത് കഴിഞ്ഞ് കുറച്ചുകാലം സ്വാതന്ത്ര്യമൊക്കെ തോന്നും. പക്ഷേ ഒറ്റപ്പെട്ട് പോകുന്നു എന്നൊരു പോയിന്റ് ജീവിതത്തിൽ ഉണ്ടാകും. അങ്ങനെ ഒരു സമയത്ത് വിവാഹമോചനം വേണ്ടിയിരുന്നില്ല എന്ന് പശ്ചാത്തപിച്ചിട്ടുള്ള ആളാണ് ഞാൻ.'

Arya Badai

'ആ പശ്ചാത്താപം തോന്നിയപ്പോഴേക്കും വൈകി പോയിരുന്നു. വാശിപ്പുറത്തെ തീരുമാനങ്ങൾ ആന മണ്ടത്തരങ്ങളായിരുന്നുവെന്ന് പിന്നീടേ മനസിലാകൂ. ഒറ്റപ്പെടലിൽ നമ്മൾ മറ്റൊരു ബന്ധത്തിന് ശ്രമിക്കും. ചിലർ തരുന്ന ദുരനുഭവങ്ങളിൽ നിന്നുമാണ് എത്രയോ ഭേദമായിരുന്നു മുമ്പത്തെ ജീവിതമെന്ന് മനസിലാവുക. വല്ലാതെ ബുദ്ധിമുട്ടിക്കുന്ന പങ്കാളിയെ ഉപേക്ഷിക്കുന്നതാണ് നല്ലത്.'

'ലിവിങ് റിലേഷനുകളിൽ അത് എളുപ്പമാണെന്നുമാണ്', വിവാ​ഹമോചനത്തെ കുറിച്ച് സംസരിക്കവെ മുമ്പൊരിക്കൽ ആര്യ പറഞ്ഞത്. രോഹിത്ത് ഇപ്പോഴും ആര്യയുടെ നല്ല സുഹൃത്തുക്കളിൽ ഒരാളാണ്. അതിനുശേഷവും ആര്യയ്ക്ക് ഒരു പ്രണയമുണ്ടായിരുന്നുവെങ്കിലും അത് പിന്നീട് തകർന്നു. ഏറെനാൾ ആ ബന്ധം തകർന്നതിന്റെ വിഷമത്തിലും സങ്കടത്തിലുമായിരുന്നു ആര്യ.

Read more about: arya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X