പ്രായം കുറവുള്ള നടിമാരെ ഭാര്യയായി കിട്ടി! സൂപ്പര്‍താര ദമ്പതിമാര്‍ തമ്മിലുള്ള പ്രായവ്യത്യാസം ഇങ്ങനെയാണ്
സിനിമാ താരങ്ങളെ കുറിച്ച് രസകരമായ പല കഥകളും പ്രചരിക്കാറുണ്ട്. കൂടുതലും താരങ്ങളുടെ വിവാഹമടക്കമുള്ള വ്യക്തി ജീവിതത്തിലെ കാര്യങ്ങളാണ് ചര്‍ച്ച ചെയ്യപ്പെടാറുള്ളത്. അത്തരത്തില്‍ മലയാളികള്‍ ഏറ്റവുമധികം ആഘോഷമാക്കിയ പ്രണയമാണ് ഫഹദ് ഫാസിലിന്റെയും നടി നസ്രിയ നസീമിന്റേതും.
ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലാവുന്നത്. പിന്നീട് വിവാഹിതരാവുകയും ചെയ്തു. ഫഹദിനെക്കാളും നസ്രിയയ്ക്ക് വളരെ പ്രായം കുറവാണെന്നത് അന്ന് ചില വിമര്‍ശനങ്ങള്‍ക്ക് കാരണമായി മാറിയിരുന്നു. സമാനമായ രീതിയില്‍ വിവാഹിതരായ നിരവധി താരങ്ങളാണുള്ളത്.

മലയാളം ഇന്‍ഡസ്ട്രിയിലെ താരദമ്പതിമാരില്‍ ശ്രദ്ധേയരാണ് ഫഹദ് ഫാസിലും നസ്രിയയും. ഫഹദുമായിട്ടുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നിന്ന നസ്രിയ ഇപ്പോള്‍ സജീവമായി അഭിനയ രംഗത്തുണ്ട്. ഇടയ്ക്ക് തെലുങ്കിലും തുടര്‍ച്ചയായി ചിത്രങ്ങള്‍ ചെയ്യുകയാണ് നടി. വിവാഹസമയത്ത് നസ്രിയയ്ക്ക് പത്തൊന്‍പത് വയസായിരുന്നു. ഫഹദിന് അന്ന് മുപ്പത്തിയൊന്ന് വയസുണ്ട്. നസ്രിയയേക്കാള്‍ 12 വയസ്സ് കൂടുതലാണ് ഫഹദിന്.
ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ വിവാഹിതനായ താരമാണ് ആര്യ. തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയായ സയേഷ സെഹ്ഗാളിനെയാണ് നടന്‍ വിവാഹം കഴിക്കുന്നത്. ഇരുവരും പ്രണയത്തിലായതോട് കൂടിയാണ് വിവാഹിതാരവുന്നതും. ഈ ബന്ധത്തില്‍ ദമ്പതിമാര്‍ക്ക് ഒരു മകളുമുണ്ട്. സയേഷയെക്കാളും 17 വയസ്സ് കൂടുതലാണ് ആര്യയക്കുള്ളത്.
ബോളിവുഡിലെ യുവ ദമ്പതിമാരായ രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും തമ്മില്‍ 12 വയസ്സിന്റെ വ്യത്യാസമുണ്ട്. ആലിയയ്ക്ക് 9 വയസ്സുള്ളപ്പോഴാണ് രണ്‍ബീര്‍ നടിയെ ആദ്യയെ കാണുന്നത്. ആ സമയത്ത് ആലിയയ്ക്ക് 9 വയസ്സായിരുന്നെങ്കില്‍ അന്ന് രണ്‍ബീറിന് 20 വയസ്സായിരുന്നു.
മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടി 1979 ലാണ് സുല്‍ഫത്തിനെ വിവാഹം കഴിക്കുന്നത്. മമ്മൂട്ടിയെക്കാളും പത്ത് വയസ്സ് കുറവാണ് സല്‍ഫത്തിന്. ഇരുവരും മാതൃകാപരമായ ദാമ്പത്യം നയിച്ച് വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്നവരാണ്.
തമിഴ് സിനിമയിലെ സൂപ്പര്‍ സ്റ്റാര്‍ രജനികാന്തും നടി ലതാ രംഗാചാരിയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. 1981 ലായിരുന്നു ഇവരുടെ വിവാഹം. രജനികാന്തിന് ഭാര്യയേക്കാള്‍ 8 വയസ്സ് കൂടുതലായിരുന്നു. ഇപ്പോഴും താരങ്ങള്‍ സന്തുഷ്ടരായി ജീവിക്കുകയാണ്.

ടോളിവുഡിലെ മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ കഥ എടുത്ത് നോക്കിയാലും ഇതുപോലെയാണ്. 1980 ലാണ് സ്റ്റാര്‍ കോമേഡിയന്‍ അല്ലു രാമലിംഗയ്യയുടെ മകള്‍ സുരേഖയെ ചിരഞ്ജീവി വിവാഹം കഴിക്കുന്നത്. ഇപ്പോള്‍ 44 വര്‍ഷത്തിലേറെയായി ഇരുവരും സന്തോഷത്തോടെ ജീവിക്കുകയാണ്. ചിരഞ്ജീവിയും ഭാര്യയും തമ്മില്‍ ആറ് വയസിന്റെ വ്യത്യാസമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചിരഞ്ജീവിയേക്കാള്‍ ആറ് വയസ്സിന് ഇളയതാണ് സുരേഖ.
ബോളിവുഡ് ക്യൂട്ട താരദമ്പതിമാരാണ് ജെനീലിയയും റിതേഷ് ദേശ്മുഖും. മാതൃകാപരമായ ദാമ്പത്യം നയിക്കുന്ന ഇരുവരും ഒരുമിച്ച് അഭിനയിച്ചതോട് കൂടിയാണ് ഇഷ്ടത്തിലാവുന്നത്. പിന്നീട് പ്രണയിച്ചു വിവാഹം കഴിക്കുകയും ചെയ്തു. ഇപ്പോള്‍ രണ്ട് കുട്ടികളുടെ മാതാപിതാക്കള്‍ കൂടിയാണ്. ജെനീലിയയേക്കാള്‍ 9 വയസ്സിന് മൂത്തതാണ് ഭര്‍ത്താവായ റിതേഷ്.
ടോളിവുഡിലെ സൂപ്പര്‍താരം അക്കിനേനി നാഗാര്‍ജുനയുടെ രണ്ടാം വിവാഹമായിരുന്നു നടി അമലയുമായിട്ട്. 1992 ലാണ് ഇരുവരുടെയും വിവാഹം. പ്രണയിച്ചു വിവാഹതിരായ താരങ്ങള്‍ തമ്മില്‍ 8 വയസ്സിന്റെ വ്യത്യാസമാണുള്ളത്. നാഗാര്‍ജുനയെക്കാളും എട്ട് വയസിന് ഇളയതാണ് അമല.
തല എന്നറിയിപ്പെടുന്ന നടന്‍ അജിത്തും ശാലിനിയും ഒരുമിച്ച് അഭിനയിക്കുന്നതിനിടെയാണ് പ്രണയിച്ച് വിവാഹിതരായത്. 2000 ലായിരുന്നു താരങ്ങളുടെ വിവാഹം. ശാലിനിയെക്കാള്‍ 8 വയസ്സ് കൂടുതലാണ് അജിത്തിന്.


Click it and Unblock the Notifications











