'ഇറങ്ങിപ്പോയ നാക്ക് വലിച്ച് നീട്ടി ശീലം ഉണ്ടോ?'; അശ്ലീല കമന്റിട്ടയാള്‍ക്ക് താക്കീതുമായി ആര്യ
ആര്യ പങ്കുവച്ച റീല്‍ സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ ട്രെന്റായി മാറിയ വീഡിയോയ്ക്ക് തന്റേതായ ട്വിസ്റ്റ് നല്‍കിയിരിക്കുകയാണ് ആര്യ. ഒടുവില്‍ ഔദ്യോഗികമാക്കാനുള്ള സമയമായിരിക്കുന്നു എന്ന കുറിപ്പോടൊണ് ആര്യ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
വീഡിയോ ആദ്യം കണ്ടപ്പോള്‍ താരം തന്റെ കാമുകനെ പരിചയപ്പെടുത്തുകയാണോ എന്നാണ് ആരാധകര്‍ കരുതിയത്. എന്നാല്‍ കമിതാക്കള്‍ ചെയ്യുന്ന വീഡിയോ ആര്യ ചെയ്തപ്പോള്‍ ആര്യ മാത്രമേയുള്ളൂ. വെറുതെ ആളെ കളിയാക്കാന്‍ ഓരോരോ ട്രെന്റും കൊണ്ട് വന്നോളും. അപ്പോ ശരി എന്നാല്‍ എന്നും ആര്യ വീഡിയോ പങ്കുവച്ചുകൊണ്ട് കുറിക്കുന്നുണ്ട്. എന്തായാലും ആ ട്വിസ്റ്റ് ആരാധകര്‍ക്ക് ഇഷ്ടപ്പെട്ടു. നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.

രസകരമായ കമന്റുകളുമായി ആരാധകര്‍ എത്തുന്നുണ്ട്. ഇതിനെല്ലാം തമാശയിലൂടെ തന്നെ ആര്യ മറുപടി നല്‍കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇതിനിടെ ഒരാള്‍ പങ്കിട്ട മറുപടി ആര്യയെ ചൊടിപ്പിക്കുന്നതായിരുന്നു. ദ്വയാര്‍ത്ഥമുള്ള കമന്റായിരുന്നു ഇത്. 'ആര്യേടെ...' എന്നായിരുന്നു കമന്റ്. പിന്നാലെ ആര്യ മറുപടിയുമായി എത്തി. ബാക്കി പറ മോനേ നീ എന്നായിരുന്നു ആര്യയുടെ മറുപടി.
പക്ഷെ അയാള്‍ മറുപടി നല്‍കാന്‍ തയ്യാറായില്ല. ഇതോടെ ആര്യ വീണ്ടും മറുപടി ചോദിച്ചെത്തി. എന്താ നാക്ക് ഇറങ്ങിപ്പോയോ നിന്റെ എന്നായിരുന്നു ആര്യയുടെ മറുപടി. ഇത്തവണ കമന്റിട്ടയാള്‍ മറുപടിയുമായെത്തി. എന്താ ഇറങ്ങിപ്പോയ നാക്ക് വലിച്ച് നീട്ടി ശീലം ഉണ്ടോ എന്നായിരുന്നു അയാളുടെ മറുപടി. ഇതോടെ ആര്യ തന്റെ പ്രതികരണം കൂടുതല്‍ പരുഷമാക്കുകയായിരുന്നു. ഈ കമന്റ് എത്രത്തോളം വള്‍ഗര്‍ ആണെന്ന് തിരിച്ചറിയുന്നുണ്ടോ. ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് അറിയുമെന്ന് കരുതുന്നു. ഞങ്ങളിത് നിയമപരമായി കൈകാര്യം ചെയ്താലോ എന്നായിരുന്നു ആര്യയുടെ മറുപടി.
അതൊരു വള്‍ഗര്‍ കമന്റ് ആണെന്ന് എങ്ങനെ തീരുമാനിക്കും. ഞാന്‍ ഒന്നും പരാമര്‍ശിച്ചിട്ടില്ല. നിങ്ങളുടെ ചിന്തയ്ക്ക് അനുസരിച്ചാണ് വായിച്ചെടുക്കുന്നത്. ഇതൊരു കമന്റ് ബോക്‌സാണ്. അതൊരു സര്‍ക്കാസമായി എടുക്കൂ എന്നായിരുന്നു കമന്റിട്ടയാള്‍ നല്‍കിയ വിശദീകരണം. എന്നാല്‍ അങ്ങനെ വിട്ടു കളയാന്‍ ആര്യ തയ്യാറായിരുന്നില്ല.

കാണാം. നിന്റേയും കൂട്ടുകാരന്റേയും കമന്റുകളുടെ സ്‌ക്രീന്‍ഷോട്ട് എടുത്തിട്ടുണ്ട്. ഇതേ കണ്ടന്റ് വച്ച് ഞാനൊരു വിശദമായ വീഡിയോ ചെയ്യുന്നുണ്ട്. സമൂഹം തീരുമാനിക്കട്ടെ അതൊരു വള്‍ഗര്‍ കമന്റ് ആയിരുന്നോ അല്ലയോ എന്ന്. എനിക്ക് അത് വളരെ വള്‍ഗര്‍ ആയൊരു കമന്റ് ആയിരുന്നു എന്നാണ് ആര്യ നല്‍കിയ മറുപടി. അതേസമയം, നിങ്ങള്‍ക്ക് തോന്നുന്നത് പോലെ ചെയ്യുക. പക്ഷെ എങ്ങനെയാണ് മോശമായൊന്നും പരാമര്‍ശിക്കാത്തൊരു കമന്റ് വള്‍ഗര്‍ ആണെന്ന് തീരുമാനിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നതെന്ന് എനിക്ക് മനസിലാകുന്നില്ലെന്ന് കമന്റിട്ടയാള്‍ ന്യായീകരിക്കുന്നുണ്ട്.
ആര്യയ്ക്ക് പിന്തുണയുമായി നിരവധി പേരാണ് എത്തുന്നത്. അതേസമയം രസകരമായ കമന്റുകളും ആര്യയുടെ വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. അതിനെല്ലാം ആര്യ മറുപടി നല്‍കുകയും ചെയ്യുന്നുണ്ട്. ഇത്ര ക്യൂട്ട് സ്‌മൈല്‍ ഉണ്ടായിട്ടും വലിച്ചു നോക്കിയപ്പോള്‍ ആരേയും കിട്ടിയില്ലേ എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. ക്യൂട്ട് സ്‌മൈല്‍ ഉണ്ടായിട്ട് കാര്യമില്ലെന്ന് ഇപ്പോ മനസിലായില്ലേ എന്നാണ് ആര്യയുടെ രസകരമായ മറുപടി.


Click it and Unblock the Notifications