അലറി വിളിച്ച് ബഹളമുണ്ടാക്കി നശിപ്പിച്ചോണം; എനിക്കന്ന് പറ്റാതെ പോയ തെറ്റ് അതാണെന്ന് നടി ആര്യ
സിനിമയില്‍ നായികയായി, പുതിയ ബിസിനസ് സ്ഥാപനത്തിന് തുടക്കമായി, എന്നിങ്ങനെ നടിയും അവതാരകയുമായ ആര്യ ബഡായിയുടെ ജീവിതത്തില്‍ സന്തോഷ നിമിഷങ്ങളാണ് അരങ്ങേറുന്നത്. 90 മിനുറ്റ്‌സ് എന്ന പേരില്‍ നിര്‍മ്മിച്ച സിനിമയിലാണ് ആര്യ ആദ്യമായി നായികയായി അഭിനയിക്കുന്നത്. വൈകാതെ ചിത്രം തിയറ്ററുകൡലേക്ക് എത്തും.
ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് പല മാധ്യമങ്ങള്‍ക്കും അഭിമുഖങ്ങള്‍ നല്‍കിയിരിക്കുകയാണ് നടിയിപ്പോള്‍. മാത്രമല്ല വ്യക്തി ജീവിതത്തില്‍ തനിക്ക് നേരിടേണ്ടി വന്ന ചില അനുഭവങ്ങളെ കുറിച്ചും അന്ന് പ്രതികരിക്കാന്‍ പോലും പറ്റാതിരുന്നതിനെ കുറിച്ചും ആര്യ പറഞ്ഞ വാക്കുകളാണ് വൈറലാവുന്നത്.
ആദ്യമായി പരിപാടി അവതരിപ്പിക്കാന്‍ പോയപ്പോള്‍ മോശം അനുഭവം തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് മുന്‍പും ആര്യ പറഞ്ഞിരുന്നു. എന്നാല്‍ അന്ന് ചെറിയ പ്രായമായിരുന്നതിനാലും എന്ത് ചെയ്യണമെന്നും അറിയാത്ത അവസ്ഥയായിരുന്നു. ഇന്നാണെങ്കില്‍ അദ്ദേഹം തല്ലും വാങ്ങിയേ പോകുമായിരുന്നുള്ളുവെന്നാണ് ഇന്ത്യഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ ആര്യ പറയുന്നത്.

'ഞാന്‍ പത്താം ക്ലാസിലോ പതിനൊന്നിലോ പഠിക്കുമ്പോഴാണ് ആദ്യമായി സ്‌റ്റേജ് പ്രോഗ്രാമിന് പോകുന്നത്. അന്ന് മോശമായൊരു അനുഭവം ഉണ്ടായി. ഇന്നാണെങ്കില്‍ അവര്‍ അടിയും വാങ്ങി പോയെനേ.. അത്തരം സാഹചര്യങ്ങളില്‍ അപ്പോള്‍ തന്നെ പ്രതികരിക്കുകയാണ് വേണ്ടത്. ഞാനന്ന് ചെയ്ത തെറ്റെന്ന് പറയുന്നത് പ്രതികരിച്ചില്ലെന്നുള്ളതാണ്.
ആ സമയത്ത് തന്നെ റിയാക്ട് ചെയ്യണം. പ്രതികരിക്കാതെ ഇരിക്കുന്നതാണ് ഏറ്റവും വലിയ തെറ്റ്. അന്ന് എന്റെ ഭാഗത്ത് നിന്ന് വന്ന മിസ്റ്റേക്ക് അതാണ്. സത്യം പറഞ്ഞാല്‍ അന്നെന്ത് ചെയ്യണമെന്ന് എനിക്ക് അറിയില്ലായിരുന്നു. എന്റെ ജീവിതത്തില്‍ ആദ്യത്തെ അനുഭവമായിരുന്നു അത്. സ്ഥലമോ സാഹചര്യമോ ചുറ്റും ആരൊക്കെ നില്‍ക്കുന്നുണ്ടെന്നോ ഒന്നും നോക്കണ്ട. അലറി വിളിച്ച് ബഹളമുണ്ടാക്കി നശിപ്പിച്ചോണം.
നമ്മളൊന്നും പ്രതികരിക്കില്ലെന്ന് വിചാരിച്ചിട്ടാവണം പലപ്പോഴും ആളുകള്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ക്ക് മുതിരുന്നത്. അപ്പോള്‍ അതിനെതിരെ പ്രതികരിക്കുകയല്ലേ വേണ്ടത്? ഇപ്പോള്‍ റിയാക്ട് ചെയ്യാന്‍ ഒത്തിരി സാധ്യതകളുമുണ്ട്. അടി കൊടുക്കുന്നതിനൊപ്പം അതിന്റെ ഒരു വീഡിയോ കൂടി എടുത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്യാവുന്നതാണ്. ഇതോടെ അങ്ങനെ ചെയ്യുന്ന ആളുടെ കാര്യത്തിലൊരു തീരുമാനമാവും.

പിന്നെ നമ്മളെ സപ്പോര്‍ട്ട് ചെയ്യുന്നവരും ഇതൊക്കെ കണ്ട് ആസ്വദിക്കുന്നവരും ഉണ്ടായേക്കാം. പക്ഷേ ഇതൊക്കെ ഓരോരുത്തരെയും അവരവരുടെ വീടുകൡ നിന്നും പഠിപ്പിക്കേണ്ട കാര്യങ്ങളാണ്. അതില്‍ നമുക്കൊന്നും ചെയ്യാന്‍ സാധിക്കില്ലെന്നും', ആര്യ വ്യക്തമാക്കുന്നു.
മാത്രമല്ല ബിഗ് ബോസിന് ശേഷം തനിക്ക് നേരിടേണ്ടി വന്ന സൈബര്‍ ആക്രമണത്തെ കുറിച്ചും ആര്യ തുറന്നടിച്ചു. കൊവിഡ് വന്ന സമയത്താണ് ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങുന്നത്. ആ സമയത്ത് തനിക്ക് സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായ അബ്യൂസാണ് നേരിടേണ്ടി വന്നത്. എല്ലാ ദിവസവും കമന്റുകള്‍ വായിച്ച് അതിനെല്ലാം മറുപടി കൊടുക്കുകയായിരുന്നു അന്നത്തെ എന്റെ ജോലി.
വിമര്‍ശകര്‍ക്കെല്ലാം അന്ന് മറുപടി കൊടുത്തു. പിന്നീട് ചിന്തിച്ചപ്പോള്‍ അതിന്റെ ആവശ്യമുണ്ടോ എന്നായി. കാരണം എനിക്ക് പോലും അറിയാത്ത ആരൊക്കെയോ എന്തൊക്കെയോ വന്ന് പറഞ്ഞിട്ട് പോകുന്നു. ഞാനതിന് മറുപടി കൊടുക്കുന്നതോടെ അവരും ഞാനും തമ്മില്‍ യാതൊരു വ്യത്യാസവും ഇല്ലാത്തത് പോലെയാവും. അതുകൊണ്ട് ആ പരിപാടി തന്നെ താന്‍ നിര്‍ത്തിയെന്ന് ആര്യ പറയുന്നു.
ആര്യയെ കേന്ദ്രകഥാപാത്രമാക്കി നിധിന്‍ തോമസ് സംവിധാനം ചെയ്യുന്ന പുത്തന്‍ ചിത്രമാണ് 90.00 മിനുറ്റ്‌സ്. അരുണ്‍ കുമാര്‍, സന്തോഷ് കീഴാറ്റൂര്‍ എന്നിവരാണ് സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മാര്‍ച്ച് മൂന്ന് മുതലാണ് ചിത്രം റിലീസ് ചെയ്യുന്നത്.


Click it and Unblock the Notifications











