യഥാര്‍ത്ഥത്തില്‍ ആര്യ ഇങ്ങനെയാണ്, 'റോയയുടെ സൂപ്പര്‍ മം', മണ്ടത്തരവും അമളിയും സ്‌ക്രീനില്‍ മാത്രം!!!

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് ആര്യ. ബഡായി ബംഗ്ലാവിലെ ഈ ബഡായിക്കാരിയെ അത്ര പെട്ടെന്നൊന്നും മറക്കാന്‍ ആര്‍ക്കും കഴിയിലല്ലോ, അഭിനയത്തില്‍ വാക് ചാതുര്യത്തിലും മാത്രമല്ല നല്ലൊരു അവതാരകയും കൂടിയാണ് താനെന്ന് താരം ഇതിനോടകം തന്നെ തെളിയിച്ചുകഴിഞ്ഞിട്ടുണ്ട്. നിരവധി പരിപാടികളാണ് ആര്യ അവതരിപ്പിച്ചിട്ടുള്ളത്. മഴവില്‍ മനോരമയിലെ നക്ഷത്രത്തിളക്കം എന്ന പരിപാടിയാണ് ആര്യ ഇപ്പോള്‍ അവതരിപ്പിക്കുന്നത്. അതിനിടയിലാണ് വിജയകരമായി മുന്നേറുന്ന ബഡായി ബംഗ്ലാവ് അവസാനിപ്പിക്കാന്‍ പോവുകയാണെന്ന തരത്തിലുള്ള വാര്‍ത്ത പ്രചരിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിപാടിയുടെ അമരക്കാരില്‍ പ്രധാനിയായ രമേഷ് പിഷാരടിയായിരുന്നു ഇതേക്കുറിച്ച് സൂചിപ്പിച്ചത്. പരിപാടി അവസാനിക്കുന്നില്ലെന്നും പുതിയ വിശേഷവുമായി ചാനല്‍ ഉടന്‍ രംഗത്തെത്തുമെന്നും അറിയിച്ച് ആര്യ രംഗത്തുവന്നതോടെയാണ് ആശങ്കകള്‍ക്ക് വിരാമമായത്.

ചളുവടിയും അബദ്ധവുമൊക്കെ സ്‌ക്രീനില്‍ മാത്രമേയുള്ളൂ. യഥാര്‍ത്ഥ ജീവിതത്തില്‍ ആര്യ വളരെ വ്യത്യസ്തയാണ്. അറോയയുടെ ഉടമസ്ഥയായി മാത്രമല്ല റോയയുടെ പ്രിയപ്പെട്ട അമ്മയുമാണ് ആര്യ. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ ആര്യ മകള്‍ക്കൊപ്പമുള്ള ചിത്രങ്ങളും പോസ്റ്റ് ചെയ്യാറുണ്ട്. അവധിക്കാലം കഴിഞ്ഞ് സ്‌കൂള്‍ തുറന്നതിന് ശേഷം താരം പോസ്റ്റ് ചെയ്ത ഫോട്ടോയും കുറിപ്പും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. റോയയെ സ്‌കൂളില്‍ വിട്ടതിന് ശേഷമുള്ള ആധികള്‍ പങ്കുവെച്ചിരിക്കുകയാണ് താരം. മനോഹരമായൊരു ഫോട്ടവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.

മകളെ കാത്തിരിക്കുന്നു

മകളെ കാത്തിരിക്കുന്നു

മഴ നനഞ്ഞ സ്‌കൂള്‍ മുറ്റത്തിന്റെ അറ്റത്ത് മകളെ കാത്തിരിക്കുന്ന അമ്മ. പുതിയ ക്ലാസിലെത്തിയ മകളെ കാത്തിരിക്കുന്നതിനിടയില്‍ ആര്യ പോസ്റ്റ് ചെയ്ത ഫോട്ടോ നിമിഷനേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. രണ്ട് മാസം നീണ്ടുനിന്ന വെക്കേഷന് ശേഷമാണ് സ്‌കൂള്‍ തുറന്നത്. ആദ്യദിനത്തില്‍ മകള്‍ക്കൊപ്പം സ്‌കൂളില്‍ പോയതിനെക്കുറിച്ചാണ് ആര്യ വിവരിച്ചത്. മറ്റെല്ലാ തിരക്കുകളും മാറ്റി വെച്ച് മകള്‍ക്കൊപ്പം സമയം ചെലവഴിക്കുന്ന കാര്യത്തില്‍ അതീവ ശ്രദ്ധാലുവാണ് ആര്യ.

റോയയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍

റോയയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍

ഫേസ്ബുക്കിലൂം ഇന്‍സ്റ്റഗ്രാമിലുമൊക്കെയായി ലേറ്റസ്റ്റ് വിശേഷവും ചിത്രങ്ങളുമൊക്കെ പങ്കുവെക്കാറുള്ള താരമാണ് ആര്യ. താരത്തിന്റെ ചിത്രങ്ങളിലെല്ലാം ഇടയ്ക്ക് ഈ കൊച്ചുമിടുക്കിയും സ്ഥാനം പിടിക്കാറുണ്ട്. ടെലിവിഷനിലെ സൂപ്പര്‍ മംമ്‌സില്‍ ഒരാളാണ് ആര്യയെന്ന് ആരാധകര്‍ നേരത്തെ തന്നെ വിലയിരുത്തിയിരുന്നു.

അറോയയുടെ തുടക്കം

അറോയയുടെ തുടക്കം

പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം മുഖ്യ ആകര്‍ഷണമായി മാറാറുണ്ട് ആര്യ. വ്യത്യസ്തമായ അവതരണ ശൈലി മാത്രമല്ല വസ്ത്രധാരണവുമാണ് താരത്തെ ശ്രദ്ധേയയാക്കുന്നത്. എവിടെ നിന്നാണ് വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതെന്ന് ആരാധകരും താരത്തോട് ചോദിക്കാറുണ്ട്. ഡിസൈനിങ്ങിലും കളര്‍ കോംപിനേഷന്റെ കാര്യത്തിലുമൊക്കെ അതീവ ശ്രദ്ധാലുവാണ് ആര്യ. ഈ താല്‍പര്യമാണ് അറോയ എന്ന ബൂട്ടീക്ക് തുടങ്ങാന്‍ കാരണമായത്.

ബിസിനസ്സിലേക്ക് പ്രവേശിച്ചപ്പോള്‍

ബിസിനസ്സിലേക്ക് പ്രവേശിച്ചപ്പോള്‍

തലസ്ഥാനനഗരിയിലാണ് ആര്യയുടെ ബൂട്ടീക്ക് പ്രവര്‍ത്തിക്കുന്നത്. അഭിനയത്തിലും അവതരണത്തിലും മാത്രമല്ല ഫാഷന്‍ രംഗത്തും മികവ് പ്രകടിപ്പിച്ച ആര്യയുടെ അറോയയില്‍ സെലിബ്രിറ്റികളടക്കം നിരവധി പേരാണ് നിത്യേന എത്തുന്നത്. ബിസിനസിലേക്ക് കടക്കുമ്പോള്‍ തുടക്കത്തില്‍ പലരും തന്നെ കളിയാക്കിയിരുന്നുവെന്ന് താരം പറഞ്ഞിരുന്നു. എന്നാല്‍ പരിഹസിച്ചവര്‍ പോലും പിന്നീട് അഭിനന്ദിക്കേണ്ടതായി വന്നിട്ടുമുണ്ട്.

ബഡായി ബംഗ്ലാവിലേക്കുള്ള എന്‍ട്രി

ബഡായി ബംഗ്ലാവിലേക്കുള്ള എന്‍ട്രി

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിലൊന്നാണ് ബഡായി ബംഗ്ലാവ്. രമേഷ് പിഷാരടിയുടെ ഭാര്യയായ ആര്യ എന്ന കഥാപാത്രമായാണ് താരം എത്തുന്നത്. പൊങ്ങച്ചവും മണ്ടത്തരവും ചളുവടിയുമൊക്കെയായി താരം പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കാറുണ്ട്. യാതൊരുവിധ മുന്‍പരിചയവുമില്ലാതിരുന്ന തനിക്ക് ഈ കഥാപാത്രത്തെ സമ്മാനിച്ചത് ഡയാന സില്‍വസ്റ്ററായിരുന്നുവെന്ന് താരം പറഞ്ഞിരുന്നു.

അവതാരകയായി തിളങ്ങി നില്‍ക്കുന്നു

അവതാരകയായി തിളങ്ങി നില്‍ക്കുന്നു

ബഡായി ബംഗ്ലാവില്‍ മാത്രമല്ല മറ്റ് സ്റ്റേജ് പരിപാടികളിലും താരം തന്റെ സാന്നിധ്യം കൃത്യമായി അറിയിക്കാറുണ്ട്. അടുത്തിടെ അരങ്ങേറിയ അമ്മമഴവില്ലിന്റെ അവതാരക ആര്യയായിരുന്നു. ഏഷ്യാനെറ്റുള്‍പ്പടെ വിവിധ ചാനലുകളുടെ അവാര്‍ഡ് നിശയില്‍ അവതാരകയുടെ വേഷത്തില്‍ തിളങ്ങി നിന്നിട്ടുണ്ട് ഈ താരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X