അച്ഛനെ ഒന്ന് പോയി കണ്ടോളൂ! ജീവിതത്തില്‍ ഏറ്റവും ഭയം അനുഭവിച്ച ദിനം! ആര്യയുടെ പോസ്റ്റ് വൈറല്‍!

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരങ്ങളിലൊരാളാണ് ആര്യ. പൊതുവെ അധികമാരും കൈവെക്കാത്ത മേഖലയായ കോമഡിയില്‍ തന്റേതായ ശൈലി നേടിയെടുത്താണ് ആര്യ മുന്നേറുന്നത്. ആശങ്കയോടെയാണ് ബഡായി ബംഗ്ലാവിലേക്ക് എത്തിയതെന്നും ഇത് ശരിയാവുമോ, പ്രേക്ഷകര്‍ സ്വീകരിക്കുമോയെന്ന തരത്തിലുള്ള ഭയം തന്നെ അലട്ടിയിരുന്നതായും താരം പറഞ്ഞിരുന്നു. മുകേഷും രമേഷ് പിഷാരടിയുമുള്‍പ്പടെ മുന്നണിയിലും പിന്നണിയിലുമായി അണിനിരന്നവരെല്ലാം പിന്തുണച്ചതോടെ ആര്യ ആ സാഹസം നടത്തുകയായിരുന്നു. നിറഞ്ഞ കൈയ്യടിയും മികച്ച സ്വീകരണവും ലഭിച്ചതോടെയായിരുന്നു താരത്തിന് സന്തോഷമായത്. അഭിനയ ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് മാത്രമല്ല മറ്റ് വിശേഷങ്ങളെക്കുറിച്ച് വാചാലയായും ആര്യയെത്താറുണ്ട്.

ജീവിതത്തില്‍ എല്ലാമെല്ലാമായ പിതാവിനെ നഷ്ടമായിട്ട് 1 വര്‍ഷം തികഞ്ഞുവെന്നും ഇപ്പോഴും അച്ഛനെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ടെന്നുമായിരുന്നു താരം കുറിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പും ചിത്രവും ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. വികാരനിര്‍ഭരമായ കുറിപ്പായിരുന്നു താരം പോസ്റ്റ് ചെയ്തത്. അറോയ എന്ന ബോട്ടീക്കും അഭിനയ ജീവിതവുമമൊക്കെയായി മുന്നേറുകയാണ് ആര്യ. സോഷ്യല്‍ മീഡിയയിലും സജീവമാണ്. ഇന്‍സ്റ്റഗ്രാമിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം.

അച്ഛനെക്കുറിച്ച് ആര്യ

വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് വാചാലയായും ആര്യ എത്താറുണ്ട്. അത്തരത്തില്‍ പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ടാണ് തരംഗമായി മാറുന്നത്. വ്യക്തി ജീവിതത്തില്‍ നേരിടേണ്ടി പ്രതിസന്ധികളിലെല്ലാം തുണയായി അച്ഛനൊപ്പമുണ്ടായിരുന്നു മുന്‍പ്. എന്നാല്‍ അപ്രതീക്ഷിതമായി അദ്ദേഹം യാത്രയായപ്പോള്‍ താനെങ്ങനെ അതിജീവനം നടത്തിയെന്ന് വ്യക്തമാക്കുന്ന കുറിപ്പായിരുന്നു താരം കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തത്. ഒരുവര്‍ഷമായെങ്കിലും ഇന്നും താന്‍ ആ അസാന്നിധ്യം അറിയുന്നുണ്ടെന്നും താരം കുറിച്ചിട്ടുണ്ട്.

നഴ്‌സിന്റെ വാക്കുകള്‍

ജീവിതത്തിലെ ഏറ്റവും വലിയ ഭയത്തെ അതിജീവിച്ച ദിവസമായിരുന്നു അത്. കഴിഞ്ഞ വര്‍ഷം തേ ദിവസമായിരുന്നു അച്ഛനെ എന്നന്നേക്കുമായി നഷ്ടമായത്. ഇതേ സമയത്താണ് ഒരു നഴ്‌സ് തനിക്കരികിലേക്കെത്തി അച്ഛനെ അവസാനമായി കാണുന്നതിനെക്കുറിച്ച് പറഞ്ഞത്. അച്ഛനെ അവസാനമായി ഒന്ന് പോയി കണ്ടോളൂയെന്നായിരുന്നു പറഞ്ഞത്. അവസാനത്തെ കൂടിക്കാഴ്ചയെക്കുറിച്ച് വികാരഭരിതമായ കുറിപ്പാണ് ആര്യ പോസ്റ്റ് ചെയ്തിട്ടുള്ളത്.

പറഞ്ഞയക്കാന്‍ ഒരുക്കമായിരുന്നില്ല

കണ്ണുകളടച്ച്, വായ തുറന്ന് അനക്കമറ്റ് കിടക്കുന്ന അച്ഛനെയാണ് താന്‍ അവിടെ കണ്ടത്. സകല ധൈര്യവുമെടുത്താണ് അന്ന് അച്ഛനെ വിളിച്ചത്. അച്ഛനെ ഉണര്‍ത്തി ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവരാനായിരുന്നു ആഗ്രഹിച്ചത്. അച്ഛനെ പറഞ്ഞയക്കാന്‍ താനൊരുക്കമായിരുന്നില്ലെന്നും ആര്യ കുറിച്ചിട്ടുണ്ട്. അന്നത്തെ ദിവസം തനിക്ക് സംഭവിക്കുന്നതിനെ അഭിമുഖീകരിക്കാന്‍ തയ്യാറായിരുന്നില്ല. വിധിയെ തടുക്കാനാവില്ലല്ലോ, അച്ഛന്‍ പോയി, അതോടെ കാലിനടിയിലെ മണ്ണും പൂര്‍ണ്ണമായും ഒലിച്ച് പോയി.

ഓരോ നിമിഷവും മിസ്സ് ചെയ്യുന്നു

ജീവിതത്തില്‍ ഓരോ നിമിഷവും താന്‍ അച്ഛനെ മിസ്സ് ചെയ്യുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ഈ ദിവസത്തില്‍ നിന്ന് വീണ്ടും കാലുകള്‍ നിലത്തുറപ്പിക്കാന്‍ സഹായിച്ചതിന് നന്ദി. ഏത് വി,മഘട്ടങ്ങളിലും എന്‍രെ കൈപിടിച്ച് സഹായിച്ചതിന് നന്ദി. എനിക്ക് താങ്ങായി, അദൃശ്യമായി നിലകൊള്ളുന്നതിന് നന്ദി. എല്ലാത്തിനുമുപരിയായി ലോകത്തെ ഏറ്റവും മികച്ച അച്ഛനായതിന് നന്ദിയെന്നും ആര്യ കുറിച്ചിട്ടുണ്ട്.

അച്ഛന്‍രെ മകള്‍

ജീവിതത്തില്‍ തനിക്കേറെ പ്രിയപ്പെട്ടയാളാണ് അച്ഛനെന്ന് നേരത്തെയും താരം പറഞ്ഞിരുന്നു. തീരുമാനമെടുക്കാന്‍ കഴിയാതെ വന്നപ്പോഴും പ്രതിസന്ധി ഘട്ടങ്ങളിലുമെല്ലാം അച്ഛന്‍ ശക്തമായ പിന്തുണയായിരുന്നു നല്‍കിയത്. അദ്ദേഹത്തിന്റെ അഭാവം സൃഷ്ടിച്ച ശൂന്യതയില്‍ നിന്നും ഇന്നും കരകയറാനായിട്ടില്ലെന്ന് താരം പറയുന്നു.

 മകളുടെ അമ്മ

ആര്യയുടെ മകളായ അറോയയെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. മകളുടെ വിശേഷത്തെക്കുറിച്ച് വാചാലയായും താരമെത്താറുണ്ട്. സ്വന്തമായി ബോട്ടീക്ക് തുടങ്ങിയപ്പോള്‍ മകളുടെ പേരായിരുന്നു ആര്യ നല്‍കിയത്. സിംഗിള്‍ പേരന്റാണ് താനെന്നും ആര്യ പറഞ്ഞിരുന്നു. മകളുടെ കാര്യങ്ങള്‍ക്കാണ് ഇനി പ്രാധാന്യമെന്നും ആര്യ വ്യക്തമാക്കിയിരുന്നു.

Read more about: arya ആര്യ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X