യഥാര്‍ത്ഥ വിജയി രജിത് കുമാറാണ്! അസാധ്യ ഗെയിമറാണ് അദ്ദേഹം! ആര്യയുടെ തുറന്നുപറച്ചില്‍ വൈറല്‍!

ബിഗ് ബോസ് സീസണ്‍ 2ലെ വിജയിയായി പലരും കാണുന്നത് ഡോക്ടര്‍ രജിത് കുമാറിനെയാണ്. സോഷ്യല്‍ മീഡിയയിലെ വിവാദ നായകന് ബിഗ് ബോസില്‍ മികച്ച സ്വീകരണമായിരുന്നുവെങ്കിലും പിന്നീട് നടന്ന കാര്യങ്ങള്‍ അത്ര നിസ്സാരമായിരുന്നില്ല. അദ്ദേഹത്തോടുള്ള വിയോജിപ്പുകളെക്കുറിച്ച് തുറന്നുപറഞ്ഞായിരുന്നു പലരുമെത്തിയത്. നേരിട്ടും അല്ലാതെയുമൊക്കെയുമായി വഴക്കുകളും അരങ്ങേറിയിരുന്നു. രണ്ടാം വട്ടം ക്യാപ്റ്റനായിരിക്കെയാണ് അദ്ദേഹം ബിഗ് ബോസില്‍ നിന്നും പുറത്തായത്. വാരാന്ത്യത്തിലെ എപ്പിസോഡിനിടയിലായിരുന്നു നിര്‍ണ്ണായകമായ തീരുമാനങ്ങള്‍ എടുത്തത്.

Recommended Video

രജിത്തിനെക്കുറിച്ച് ആര്യയുടെ തുറന്നുപറച്ചില്‍ വൈറല്‍ | FilmiBeat Malayalm

തുടക്കത്തില്‍ രജിത് കുമാറിനെ വിമര്‍ശിച്ചുവെങ്കിലും പിന്നീട് അദ്ദേഹവുമായി ചിലരൊക്കെ സൗഹൃദം സ്ഥാപിച്ചിരുന്നു. അദ്ദേഹത്തിനായി ജയിലിലേക്ക് പോവാന്‍ തയ്യാറായിരുന്നു ആര്യ. കൈവയ്യാതിരിക്കുകയാണ് അദ്ദേഹത്തിനെന്നും അതിനാല്‍ ഇത്തവണ ജയിലിലേക്ക് താന്‍ പോവാമെന്നുമായിരുന്നു താരം പറഞ്ഞത്. ബിഗ് ബോസിലെ യഥാര്‍ത്ഥ വിജയി രജിത് കുമാറാണെന്നാണ് ആര്യ പറയുന്നത്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ആര്യ വിശേഷങ്ങള്‍ പങ്കുവെച്ചത്.

 വിജയി രജിത് കുമാര്‍

വിജയി രജിത് കുമാര്‍

ബിഗ് ബോസ് പരിപാടിയിലെ ശരിക്കുമുള്ള വിജയി ഡോക്ടര്‍ രജിത് കുമാറാണെന്നാണ് ആര്യ പറയുന്നത്. രജിത് കുമാറിന്റെ നിലപാടുകളെ വിമര്‍ശിച്ചവര്‍ പോലും അദ്ദേഹത്തിന്‍രെ ഗെയിം പ്ലാനിന് കൈയ്യടിച്ച് എത്തിയിരുന്നു. അസാധ്യ ഗെയിമറാണ് അദ്ദേഹമെന്ന് ആര്യയും പറയുന്നു. ഇത്തരത്തില്‍ ഇത്രയും റെവല്യൂഷനായി മാറിയ മത്സരാര്‍ത്ഥി ഉണ്ടാവില്ല. ശരിക്കും ഗെയിമായി കണ്ടാണ് അദ്ദേഹം നിന്നത്. അത് വിജയിക്കുകയും ചെയ്തിരുന്നു.

അദ്ദേഹത്തിന്റെ രീതി

അദ്ദേഹത്തിന്റെ രീതി

അവിടെ നടക്കുന്ന കാര്യങ്ങളില്‍ ഒരു മണിക്കൂര്‍ സമയത്തെ കാര്യങ്ങളാണ് പ്രേക്ഷകര്‍ കാണുന്നത്. മികച്ച കണ്ടന്റ് ആ സമയത്ത് കൊടുക്കാന്‍ നമുക്ക് കഴിയണം. സിംപതിയായിരുന്നു രജിത കുമാറിന്റെ ആയുധം. അതില്‍ വീഴാത്ത മലയാളികളില്ലായിരുന്നു. അവിടെ ഞങ്ങളൊക്കെയായി എന്ത് പ്രശ്‌നമുണ്ടായാലും അദ്ദേഹം തിരിച്ചൊന്നും പറയില്ല. ഏതെങ്കിലും ക്യാമറയുടെ മുന്നില്‍ പോയി ഒറ്റയ്ക്ക് സംസാരിക്കാറാണ് അദ്ദേഹത്തിന്റെ രീതി. എത്ര വലിയ പ്രശ്‌നമുണ്ടായാലും ഉറങ്ങുന്നതിന് മുന്‍പ് എല്ലാം പറഞ്ഞവസാനിപ്പിക്കാറുണ്ട്. അതൊന്നും നിങ്ങള്‍ കണ്ടിട്ടില്ല.

 നോമിനേഷനില്‍

നോമിനേഷനില്‍

നോമിനേഷനില്‍ കൂടുതല്‍ തവണ വന്നിട്ടുള്ളവരാണ് ഞാനും രജിത്തേട്ടനും വീണയും. അവസാനം വരെ അവിടെ നില്‍ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. തന്നെ മനസ്സിലാക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരു സമൂഹം ഉണ്ടെന്ന് തോന്നി. അതേ സമയം തന്നെ പലരും നമ്മളെ മനസ്സിലാക്കിയില്ലല്ലോ എന്ന സങ്കടവും തനിക്കുണ്ടെന്ന് ആര്യ പറയുന്നു.

ജനപിന്തുണയെക്കുറിച്ച്

ജനപിന്തുണയെക്കുറിച്ച്

മത്സരിത്തില്‍ നിന്നും ഇടയ്ക്ക് പുറത്തേക്ക് പോയി പിന്നീട് തിരിച്ചവരെല്ലാം മാറിയിരുന്നു. അവരുടെ മാറ്റം കണ്ടതിന് ശേഷമാണ് പുറത്തെ കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കിയത്. വേണമെങ്കില്‍ ആ സമയത്ത് ഞങ്ങള്‍ക്കും സ്ട്രാറ്റജി മാറ്റാമായിരുന്നു. മാഷിനൊപ്പം ചേരാമായിരുന്നു. എന്നാല്‍ അങ്ങനെ ചെയ്താല്‍ നമ്മുടെ വ്യക്തിത്വം നഷ്ടമാവും. സെല്‍ഫ് റെസ്‌പെക്ട് കളയാന്‍ താല്‍പര്യമില്ലായിരുന്നു.

അദ്ദേഹത്തെ വിളിച്ചില്ല

അദ്ദേഹത്തെ വിളിച്ചില്ല

ബിഗ് ബോസില്‍ നിന്നും പുറത്തേക്ക് ഇറങ്ങിയതിന് ശേഷം വീണ രജിത്തേട്ടനെ വിളിച്ചിരുന്നു. ആ സമയത്ത് അദ്ദേഹം ഭയങ്കര തിരക്കിിലായിരുന്നു. നിരവധി കോളുകളായിരുന്നു അദ്ദേഹത്തിന് വന്നുകൊണ്ടിരുന്നത്. തിരക്കുകളെല്ലാം കഴിഞ്ഞ് ഫ്രീയാവുന്ന സമയത്ത് അദ്ദേഹത്തെ വിളിക്കാമെന്ന് കരുതുന്നുവെന്നും ആര്യ പറയുന്നു. സാജു നവോദയയാണ് അവിടെ ഏറ്റവും പക്വതയുള്ള മത്സരാര്‍ത്ഥി. തീരെ പക്വതയില്ലാത്തയാള്‍ പവന്‍ ജിനോ തോമസുമെന്നാണ് ആര്യ പറഞ്ഞത്.

പങ്കെടുക്കേണ്ട

പങ്കെടുക്കേണ്ട

ബിഗ് ബോസില്‍ പങ്കെടുക്കുന്നതിനെക്കുറിച്ച് ആരെങ്കിലും ചോദിച്ചാല്‍ താന്‍ സമ്മതിക്കില്ലെന്നും ആര്യ പറയുന്നു. പോവണമെന്ന് അത്രയും നിര്‍ബന്ധമാണെങ്കില്‍ പുറത്തിറങ്ങിയതിന് ശേഷം എന്തും സഹിക്കാമെന്ന ധൈര്യമുണ്ടെങ്കില്‍ പോയ്‌ക്കോളൂയെന്ന് പറയുമെന്നും ആര്യ പറയുന്നു. ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയതിന് ശേഷം കടുത്ത സൈബര്‍ ആക്രമണമാണ് ആര്യയ്ക്ക് നേരിടേണ്ടി വന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X