ബിഗ് ബോസില്‍ ആ പറഞ്ഞതിന് കുറ്റബോധമുണ്ടെന്ന് ആര്യ! എലീന വിചാരിക്കുന്നത് പോലെയല്ലെന്ന് അദ്ദേഹം പറഞ്ഞു
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ വിടാതെ കണ്ടിരുന്ന പരിപാടികളിലൊന്നായിരുന്നു ബിഗ് ബോസ് സീസണ്‍2. കൊറോണ വൈറസ് പടര്‍ന്നുപിടിക്കാന്‍ തുടങ്ങിയതോടെയായിരുന്നു പരിപാടിക്ക് താഴിട്ടത്. 100ാം ദിനമെന്ന ലക്ഷ്യവുമായി മുന്നേറുന്നതിനിടയിലായിരുന്നു പരിപാടി അവസാനിപ്പിച്ചത്. ആരാധകരെ മാത്രമല്ല കടുത്ത വിമര്‍ശനങ്ങളും നേരിടേണ്ടി വന്നിരുന്നു താരത്തിന്. സൈബര്‍ ആക്രമണങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് താരം നേരത്തെ എത്തിയിരുന്നു.
ബിഗ് ബോസ് ഷോയാണെന്നും അതിലെ കാര്യങ്ങളെല്ലാം അവിടെ തീര്‍ന്നുവെന്നും താരം പറഞ്ഞുവെങ്കിലും വിമര്‍ശകര്‍ താരത്തെ വെറുതെ വിട്ടിരുന്നില്ല. കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാം ലൈവുമായും ആര്യ എത്തിയിരുന്നു. ആര്‍ജെ ശില്‍പ്പയ്‌ക്കൊപ്പമുള്ള വീഡിയോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ബിഗ് ബോസിലെ വെല്ലുവിളിയെക്കുറിച്ചും മറ്റ് കാര്യങ്ങളെക്കുറിച്ചുമൊക്കെയായിരുന്നു താരം തുറന്നുപറഞ്ഞത്. ജീവിതത്തില്‍ എന്തെങ്കിലും കാര്യത്തില്‍ റിഗ്രറ്റ് ഉണ്ടോയെന്നുള്ള ചോദ്യങ്ങളും ഉയര്‍ന്നുവന്നിരുന്നു. ഇതിനകം തന്നെ ആര്യയുടെ വിശേഷങ്ങള്‍ വൈറലായി മാറിയിട്ടുണ്ട്.

റിഗ്രറ്റ് ചെയ്യുന്നത്
ജീവിതത്തില്‍ എന്തെങ്കിലും കാര്യത്തില്‍ റിഗ്രറ്റ് തോന്നുന്നുണ്ടോയെന്നായിരുന്നു ചോദ്യം. ബിഗ് ബോസിനെ ചാലഞ്ച് ചെയ്ത കാര്യമാണ് അടുത്ത കാലത്ത് തനിക്ക് പറ്റിയ വലിയ അബദ്ധം. ഒരുകാര്യവുമില്ലാതെ ബിഗ് ബോസിനെ ചലഞ്ച് ചെയ്യുകയായിരുന്നു. ജീവിതത്തില്‍ ഇത്രയും റിഗ്രറ്റ് ചെയ്ത കാര്യമാണ്. അത് അബദ്ധമാണ്. അതേക്കുറിച്ച് ബിഗ് ബോസില്‍ പറഞ്ഞിട്ടുണ്ട്. ബിഗ് ബോസും ഞാനും അത് പറഞ്ഞ് സെറ്റിലാക്കിയിട്ടുണ്ടെന്നും ആര്യ പറയുന്നു.

ബോധവതിയായിരുന്നില്ല
പ്രത്യേകിച്ച് അങ്ങനെ ഒന്നിനെക്കുറിച്ചും കോണ്‍ഷ്യസല്ല. ബിഗ് ബോസില്‍ പങ്കെടുത്തപ്പോഴും അങ്ങനെയായിരുന്നില്ല. മുക്കിലും മൂലയിലും ക്യാമറയുണ്ട്. ആളുകള്‍ കാണുന്നതാണ്. അതേക്കുറിച്ചൊന്നും ബോദേര്‍ഡായിരുന്നില്ല. ക്യാമറ കോണ്‍ഷ്യസാവാന്‍ തോന്നിയിരുന്നില്ല. റിഗ്രറ്റൊന്നുമില്ല. ക്യാമറകളെക്കുറിച്ചായിരുന്നു എല്ലാവരും ശ്രദ്ധിച്ചത്. ഇക്കാര്യത്തെക്കുറിച്ച് പലര്‍ക്കും ബോധ്യമുണ്ടായിരുന്നു. ഒന്നിനെക്കുറിച്ചും ഞാന്‍ വറീഡാവാറില്ല. ഞാന്‍ എങ്ങനെയാണോ അതേ പോലെ തന്നെ നില്‍ക്കുകയായിരുന്നു ബിഗ് ബോസിലും.

അത് കള്ളമായിട്ടല്ല പറഞ്ഞത്
ജീവിതത്തില്‍ പറഞ്ഞ കള്ളത്തെക്കുറിച്ചും ശില്‍പ്പ ചോദിച്ചിരുന്നു. ഏത് കാര്യത്തെക്കുറിച്ച് പറയുമെന്ന് ആര്യ ആലോചിക്കുന്നതിനിടയിലായിരുന്നു എലീന മറുപടി നല്‍കിയത്. എലീന ഫേക്കാണെന്ന് പറഞ്ഞതാണ് കള്ളമെന്നായിരുന്നു എലീന പറഞ്ഞത്. ഇതിനിടയില്‍ ഫുക്രുവിനേയും ആര്യ വിളിച്ചിരുന്നു. ഇത് കുട്ടപ്പന്‍ തന്നെയാണോ എന്നായിരുന്നു സംശയം. ഇത് ഞാന്‍ തന്നെയാണെന്ന് പറഞ്ഞായിരുന്നു ഫുക്രു എത്തിയത്. ഫുക്രുവും എലീനയുമൊക്കെ ലൈവ് കാണാന്‍ എത്തിയിരുന്നു.

പേര് പറയുന്നില്ല
എലീന പറഞ്ഞതിനോട് യോജിക്കുന്നു. ആ സമയത്ത് അങ്ങനെയായിരുന്നു തോന്നിയത്. ആ വീട്ടിലുള്ള ഒരാളായിരുന്നു അങ്ങനെയൊരു ധാരണ ഉണ്ടാക്കിയത്. അവന് പട്ടാളമുണ്ട്. അവന്‍ നേരിട്ട് ലൈവൊക്കെയായി വന്ന് എന്നെ തേച്ചൊട്ടിക്കും. അതുകൊണ്ട് അവന്റെ പേര് പറയുന്നില്ല. പുള്ളിക്കാരന്‍ കുറേ കഥകള്‍ ഇറക്കിയിരുന്നു. പുറത്തുനിന്നും കാര്യങ്ങള്‍ പ്ലാന്‍ ചെയ്താണ് ഞങ്ങള്‍ വന്നതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. കണക്റ്റ് ചെയ്താണ് അവന്‍ പറഞ്ഞത്. കുറച്ച് ദിവസം കഴിഞ്ഞാണ് എലീനയെ മനസ്സിലാക്കിയത്.
Recommended Video

സുരേഷട്ടേനാണ് മനസ്സിലാക്കിത്തന്നത്
സ്‌ക്രീന്‍ സ്‌പേസിന് വേണ്ടിയാണ് എലീന ഓവറാക്കുന്നതെന്നായിരുന്നു കരുതിയത്. ആ്ദ്യത്തെ മൂന്നാഴ്ച അങ്ങനെയുള്ള ചിന്തയായിരുന്നു. എന്നാല്‍ സുരേഷേട്ടനാണ് എലീനയെക്കുറിച്ച് കൂടുതല്‍ സംസാരിച്ചത്. നിങ്ങള്‍ വിചാരിക്കുന്നത് പോലെയേ അല്ല എലീന, എലീനയും കുടുംബവുമായി അടുത്ത ബന്ധമുണ്ട് അദ്ദേഹത്തിന്. മൂന്നാഴ്ച കഴിഞ്ഞാലും നൂറ് ദിവസമായാലും അവള്‍ അങ്ങനെ തന്നെയായിരിക്കും എന്ന് അദ്ദേഹം പറഞ്ഞിരുന്നു, അദ്ദേഹം പുറത്തായെങ്കിലും പറഞ്ഞത് ശരിയാണെന്ന് പിന്നീട് ബോധ്യപ്പെട്ടു.


Click it and Unblock the Notifications