ആര്യയുടെ സഹോദരിയെ കണ്ടിട്ടുണ്ടോ? സഹോദരിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് സന്തോഷം പറഞ്ഞ് ആര്യ

ബഡായ് ബംഗ്ലാവിലൂടെ ഒരുപാട് സുഹൃത്തുക്കളെയും ആരാധകരെയും സ്വന്തമാക്കിയതിന് ശേഷമായിരുന്നു ആര്യ ബിഗ് ബോസിലേക്ക് എത്തുന്നത്. തുടക്കം മുതല്‍ അവസാനം വരെ വീടിനുള്ളില്‍ നിന്ന ഏറ്റവും നല്ല മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു ആര്യ. എന്നാല്‍ പുറത്ത് വലിയ വിമര്‍ശനങ്ങളായിരുന്നു ആര്യയെ കാത്തിരുന്നത്.

മത്സരം പകുതിയോടെ നിര്‍ത്തിയതോടെ ആര്യയ്ക്കും ഒരുപാട് വിമര്‍ശനങ്ങളും പരിഹാസങ്ങളും കേള്‍ക്കേണ്ടി വന്നിരുന്നു. സോഷ്യല്‍ മീഡിയ പേജുകളില്‍ ചീത്തവിളിയാണ് നിരന്തരം. എങ്കിലും എല്ലാവരോടും പൊരുതി നില്‍ക്കുകയാണ് ആര്യ. ഇപ്പോഴിതാ തന്റെ സഹോദരിയെ പൊതു സമൂഹത്തിന് പരിചയപ്പെടുത്തി കൊണ്ട് എത്തിയിരിക്കുകയാണ് നടി.

സഹോദരിയ്ക്ക് ആശംസകളുമായി ആര്യ

മറ്റുള്ള സോഷ്യല്‍ മീഡിയ പേജുകളെക്കാളും ഇന്‍സ്റ്റാഗ്രാമിലാണ് ആര്യ സജീവമായിരിക്കുന്നത്. ആരാധകരുമായി സംവദിക്കാന്‍ കിട്ടുന്ന ഒരു അവസരവും നഷ്ടപ്പെടുത്താറില്ല. കളിയാക്കുന്നവരോടും സ്‌നേഹത്തോടെ മറുപടി കൊടുത്താണ് ആര്യ മാതൃകയാവുന്നത്. ഇതിനിടെ തന്റെ പ്രിയ സഹോദരിയുടെ പിറന്നാള്‍ ഓര്‍ത്ത് ആശംസകളുമായി എത്തിയിരിക്കുകയാണ്. സഹോദരിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് പിറന്നാള്‍ സന്ദേശം പോലെ സഹോദരിയെ കുറിച്ച് ആര്യ വാചാലയായത്.

സഹോദരിയ്ക്ക് ആശംസകളുമായി ആര്യ

എല്ലാ കാലത്തെയും എന്റെ ക്രൈം പാര്‍ട്‌നര്‍. എന്റെ ആത്മസഹോദരി. എന്റെ നല്ലപാതി. എന്റെ ജീവിതത്തില്‍ നീ ഉള്ളത് വലിയൊരു അനുഗ്രഹമാണ്. നിന്നെ ഞാന്‍ ഒരുപാട് സ്‌നേഹിക്കുന്നു. എന്ത് തന്നെയായാലും എന്റെ നന്മയിലും മോശം അവസ്ഥയിലും കൂടെ ഉണ്ടായിരുന്നതിന് നന്ദി. പിറന്നാള്‍ ആശംസകള്‍... എന്നുമാണ് ആര്യ എഴുതിയിരിക്കുന്നത്. രശ്മി വരുണ്‍ എന്നാണ് സഹോദരിയുടെ പേര്. സഹോദരിയെ ടാഗ് ചെയ്ത് കൊണ്ടാണ് ആര്യ ഇതൊക്കെ പറഞ്ഞത്.

സഹോദരിയ്ക്ക് ആശംസകളുമായി ആര്യ

ഇതേ സമയം പിറന്നാള്‍ ദിനത്തില്‍ അര്‍ദ്ധരാത്രിയില്‍ തന്നെ ആര്യ സഹോദരിയെ വീഡിയോ ചാറ്റ് ചെയ്തിരുന്നു. മകള്‍ റോയയും ഒപ്പമുണ്ടായിരുന്നു. പിറന്നാള്‍ ചിരി കണ്ടോ? എന്റെ ജീവിതത്തില്‍ നീ ഉള്ളത് അനുഗ്രഹിക്കപ്പെട്ടതാണ് സഹോദരിയെന്ന് വീണ്ടും പറഞ്ഞ് വീഡിയോ ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടും ആര്യ പങ്കുവെച്ചിരുന്നു. ആര്യയുടെ സഹോദരിയ്ക്ക് ആശംസകളുമായി ആരാധകരും കമന്റുകളുമായി എത്തി. സഹോദരിയെ കാണാന്‍ ആര്യയെ പോലെ തന്നെയുണ്ടെന്നാണ് ചിലര്‍ പറയുന്നത്.

 സഹോദരിയ്ക്ക് ആശംസകളുമായി ആര്യ

എന്നാല്‍ അവിടെയും കളിയാക്കലുകളും പരിഹാസങ്ങളും തന്നെയാണ് കൂടുതലും. ബിഗ് ബോസില്‍ പോയതിന് ശേഷം പാമ്പ്, വെമ്പാല തുടങ്ങിയ വിളിപ്പേരുകള്‍ ആര്യയ്ക്ക് കിട്ടിയിരുന്നു. അടുത്തിടെ ഒരു അഭിമുഖത്തില്‍ നടി അക്കാര്യം പറയുകയും ചെയ്തു. ഇപ്പോഴിതാ സഹോദരിയ്‌ക്കൊപ്പമുള്ള ചിത്രത്തിന് താഴെയും ഇതേ പേരുകള്‍ വിളിച്ച് കൊണ്ടാണ് ചിലരെത്തിയിരിക്കുന്നത്. ഇതിനൊന്നും ആര്യ മറുപടി പറയാന്‍ നിക്കാറുമില്ല.

 സഹോദരിയ്ക്ക് ആശംസകളുമായി ആര്യ

വേറെ ലെവല്‍ കളികളാണെന്ന ടാഗ് ലൈനോട് കൂടി എത്തിയ ബിഗ് ബോസ് മലയാളം രണ്ടാം സീസണ്‍ ഒരു പരാജയമാവുകയായിരുന്നു. നൂറ് ദിവസങ്ങളോളം നീണ്ട് നില്‍ക്കുന്ന ഷോ യില്‍ നിന്നും ആര്‍ക്കും പുറത്ത് പോകാന്‍ സാധിക്കില്ല. എന്നാല്‍ കണ്ണിന് അസുഖം വന്ന് ചിലര്‍ ചികിത്സയ്ക്ക് വേണ്ടി പുറത്ത് പോവുകയും ആഴ്ചകള്‍ക്കൊടുവിലാണ് തിരിച്ച് വരുന്നത്. മൂന്ന് മത്സരാര്‍ഥികള്‍ ഒഴികെ എല്ലാവര്‍ക്കും പുറത്ത് പോകേണ്ടി വന്നിരുന്നു. പുറത്ത് പോവാതെ അവസാനം വരെ നിന്ന മത്സരാര്‍ഥികളില്‍ ഒരാള്‍ ആര്യ ആയിരുന്നു. ഇതിനിടെയാണ് കൊറോണ വൈറസ് വ്യാപിച്ചതോടെ ഷോ നിര്‍ത്തുകയും ചെയ്തു.

ആര്യയുടെ പോസ്റ്റ്

Read more about: arya ആര്യ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X