For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആര്യയ്ക്ക് കെട്ടിപ്പിടിക്കണം സീസണ്‍ 2 വരുന്നു! തേപ്പന്മാരുടെ രാജാവാണ് ട്രോളന്മാരെ ഇങ്ങനെ കൊല്ലരുത്!

  |

  തമിഴ് നടന്‍ ആര്യയുടെ എങ്കെ വീട്ടു മാപ്പിളെ ഗ്രാന്‍ഡ് ഫിനാലെയില്‍ നടന്ന സംഭവങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ നിറയെ. ആര്യുടെ ജീവിതപങ്കാളിയ്ക്കുള്ള മത്സരത്തില്‍ പങ്കെടുത്ത പതിനാറ് പേരില്‍ ആരെയും വേണ്ടെന്ന തീരുമാനത്തില്‍ എത്തിയതോടെ ഇതുവരെ ആര്യയ്ക്കുണ്ടായിരുന്ന എല്ലാ മതിപ്പും പോയിരിക്കുകയാണെന്നാണ് ആരാധകര്‍ പറയുന്നത്.

  Arya:വധുവിനെ വേണ്ടെന്ന് വെച്ചതിന്റെ കാരണം അമ്മ? പ്രേക്ഷകയുടെ ചോദ്യത്തിന് മുന്നില്‍ ഉത്തരമുട്ടി ആര്യ

  മത്സരം നടത്തിയാല്‍ ഒരാള്‍ ജയിക്കും. ആ ഒരാളെയെ വിവാഹം കഴിക്കാനും പറ്റുകയുള്ളു. ഇക്കാര്യം അറിയാമായിരുന്നിട്ടും ആര്യ എന്തിനാണ ഈ പരിപാടിയ്ക്ക് നിന്നതെന്നാണ് പലരും ചോദിക്കുന്നത്. മാത്രമല്ല പതിമൂന്ന് പേരെ പുറത്താക്കിയപ്പോള്‍ തോന്നാത്ത സ്‌നേഹം അവസാനം ഉണ്ടായിരുന്ന മൂന്ന് പേരോട് മാത്രം തോന്നാന്‍ കാരണമെന്താണെന്നും ചോദ്യം ഉയരുകയാണ്...

   എങ്കെ വീട്ടു മാപ്പിളെ

  എങ്കെ വീട്ടു മാപ്പിളെ

  ഇന്ത്യയില്‍ ഇതുവരെ കാണാത്ത റിയാലിറ്റി ഷോയുമായിട്ടായിരുന്നു ആര്യയുടെ വരവ്. ജീവിതപങ്കാളിയെ കണ്ടെത്താന്‍ വ്യത്യസ്ത തേടിയ ആര്യയ്ക്ക് ആദ്യം വലിയ കൈയടിയായിരുന്നു കിട്ടിയത്. 16 പേരുമായി ആരംഭിച്ച എങ്കെ വീട്ടു മാപ്പിളെ കുറഞ്ഞ ദിവസം കൊണ്ട് കേരളത്തിലും തമിഴ്‌നാട്ടിലും ജനപ്രിയ പരിപാടിയായി മാറി. കടുത്ത മത്സരങ്ങളിലൂടെ പലരും പുറത്തായി പോയെങ്കിലും അവസാനഘട്ട എലിമിനേഷനില്‍ മൂന്ന് പേരായിരുന്നു ഉണ്ടായിരുന്നത്. അതില്‍ ആര്യ വിവാഹം കഴിക്കുന്നത് ആരെയായിരിക്കും എന്നറിയാനുള്ള ആകാംഷയിലായിരുന്നു പ്രേക്ഷകര്‍. എന്നാല്‍ അതില്‍ ആരെയും വിവാഹം കഴിക്കാന്‍ പറ്റില്ലെന്ന നിലപാടിലേക്ക് താരം എത്തുകയായിരുന്നു.

   കാരണമിതാണ്...

  കാരണമിതാണ്...

  മത്സരത്തില്‍ പങ്കെടുത്ത ആരെയും വിവാഹം കഴിക്കുന്നില്ലെന്നായിരുന്നു ആര്യയുടെ തീരുമാനം. ഇപ്പോള്‍ ഒരു തീരുമാനം എടുക്കാന്‍ കഴിയില്ലെന്നും ഒരാളെ വിവാഹം കഴിച്ചാല്‍ മറ്റ് രണ്ട് പേരെയും അവരുടെ കുടുംബത്തിനെയും വേദനിപ്പിക്കേണ്ടി വരും. എല്ലാവരും വിവാഹത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളുമായിട്ടാണ് വന്നിരിക്കുന്നത്. അതിനാല്‍ ഒരാളെ സ്വന്തമാക്കി മറ്റ് രണ്ട് പേരെ ഒഴിവാക്കാന്‍ തനിക്ക് കഴിയില്ലെന്നുമായിരുന്നു ആര്യ പറഞ്ഞത്. ആര്യയുടെ സുഹൃത്തുക്കള്‍ പലരും ആ തീരുമാനത്തെ അംഗീകരിച്ചിരുന്നു. എന്നാല്‍ പലരും താരത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിരിക്കുകയാണ്.

   വിവാദങ്ങള്‍...

  വിവാദങ്ങള്‍...

  ഇന്ത്യയുടെ സംസ്‌കാരത്തിന് ചേരാത്ത തരത്തിലൊരു റിയാലിറ്റി ഷോ ആയിരുന്നു എങ്കെ വീട്ടു മാപ്പിളെ. പെണ്ണു കാണലും, പെണ്ണിന്റെ വീട് സന്ദര്‍ശിക്കലുമായി ആര്യ ചെയ്യാന്‍ പാടില്ലാത്ത പല കാര്യങ്ങള്‍ ചെയ്തിരുന്നു. മാത്രമല്ല പെണ്‍കുട്ടികളെ കെട്ടിപിടിക്കാനും ഉമ്മ കൊടുക്കാനും താരത്തിന് മടിയുണ്ടായിരുന്നില്ല.. പലര്‍ക്കുമൊപ്പം ഒറ്റയ്ക്ക് യാത്ര ചെയ്യുകയും പാര്‍ക്കിലും മറ്റും സമയം ചിലവഴിക്കുകയും ആര്യ ചെയ്തിരുന്നു. മാത്രമല്ല പരിപാടിയ്‌ക്കെതിരെ ഉയര്‍ന്ന് വന്ന വിമര്‍ശനങ്ങളില്‍ ആര്യ ആരെയും വിവാഹം കഴിക്കില്ലെന്നും പറഞ്ഞിരുന്നു. പെണ്‍കുട്ടികളുടെ മനസ് വെച്ചിട്ടുള്ള കളി നടത്തിയ ആര്യയെ നല്ലൊരു തേപ്പുകാരനായി മാറ്റിയിരിക്കുകയാണ് ട്രോളന്മാര്‍.

  പരിപാടിയുടെ പേര്...

  പരിപാടിയുടെ പേര്...

  നിന്റെ പരിപാടിയുടെ പേരെന്താണെന്ന്് ആര്യയോട് ചോദിക്കുന്ന പ്രേക്ഷകര്‍. ആര്യയ്ക്ക് പരിണയം എന്നാണ് പേര്. വലിയ ഡെക്കറേഷന്‍ ഒന്നും കൊടുക്കണ്ട.. ആര്യയ്ക്ക് പിടിക്കണം അത് മതി. അതാണ് കൂടുതല്‍ യോജിക്കുന്നതെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

   സൗമ്യ ചേച്ചി...

  സൗമ്യ ചേച്ചി...

  മഹേഷിന്റെ പ്രതികാരത്തിലുടെ വലിയൊരു തേപ്പുകാരിയെ മലയാളികള്‍ കണ്ടിരുന്നു. ശേഷം നിരവധി തേപ്പുകാരികള്‍ വന്നിരുന്നെങ്കിലും സൗമ്യയുടെ അത്രയും വരില്ലായിരുന്നു. എന്നെ പോലെ തേച്ചിട്ട് പോവാന്‍ ആര്‍ക്കും കഴിയില്ലെന്നായിരുന്നു സൗമ്യയുടെ വിചാരം. എന്നാല്‍ ആര്യ അതിനെ കടത്തിവെട്ടിയിരിക്കുകയാണ്.

  അത്രയും മതി...

  അത്രയും മതി...

  ആര്യയ്ക്ക് പരിണയം പ്രോഗ്രാം നടത്തുന്നതിന് മുന്‍പ് ആര്യ ചിന്തിച്ചിരുന്നതിങ്ങനെയാണ്.. ഒരു പ്രോഗ്രോം നടത്തണം. കെട്ടിപിടിക്കണം.. പറ്റിക്കണം.. പിന്നെ നൈസായി ഇറങ്ങി പോരണം.

  സത്യമാണോ?

  സത്യമാണോ?

  പതിനാറ് പെണ്‍കുട്ടികളെ വിഢിയാക്കുകയും ഷോ ഇതുവരെ കണ്ട് കൊണ്ടിരുന്ന പ്രേക്ഷകരെയും വിഢിയാക്കി. ഒരു പക്ഷെ ആര്യയ്ക്ക് പരിണയം എന്ന ഷോ കണ്ടതിന് ശേഷം ഇദ്ദേഹത്തെ വെറുത്ത് പോയവരായിരിക്കും നമ്മളില്‍ പലരും...

   തേപ്പന്‍

  തേപ്പന്‍

  16 പെണ്‍കുട്ടികളെ റിയാലിറ്റി ഷോ നടത്തി തേച്ച ലോകത്തിലെ ഏറ്റവും വലിയ തേപ്പന്‍ ആര്യയാണ്. അതില്‍ മൂന്ന് പേരെ അവസാനഘട്ടം വരെ അതും വിവാഹവേഷത്തില്‍ തന്നെ കൊണ്ടു വരികയും ചെയ്തിട്ടാണ്.

  തേപ്പ് ലോകത്തേക്ക് സ്വാഗതം

  തേപ്പ് ലോകത്തേക്ക് സ്വാഗതം

  സൗമ്യ, സിത്താര, നീത, സാറ കുര്യന്‍ തുടങ്ങി സ്ത്രീകള്‍ മാത്രം അടക്കി ഭരിച്ചിരുന്ന തേപ്പ് ലോകമായിരുന്നു നിങ്ങള്‍ ഇതുവരെ കണ്ടിരുന്നത്. അവിടേക്ക് പതിനാറ് സുന്ദരികളെ ഒറ്റ ഷോ യിലൂടെ തേച്ച് നമ്മൂടെ ആര്യ കൂടി എത്തിയിരിക്കുകയാണ്.

  എപ്പിസോഡ് കാണാത്തവര്‍

  എപ്പിസോഡ് കാണാത്തവര്‍

  പതിനാറ് പെണ്‍കുട്ടികളെ വിഢിയാക്കുകയും ഷോ ഇതുവരെ കണ്ട് കൊണ്ടിരുന്ന പ്രേക്ഷകരെയും വിഢിയാക്കി. ഒരു പക്ഷെ ആര്യയ്ക്ക് പരിണയം എന്ന ഷോ കണ്ടതിന് ശേഷം ഇദ്ദേഹത്തെ വെറുത്ത് പോയവരായിരിക്കും നമ്മളില്‍ പലരും... എന്നാല്‍ ഈ പരിപാടിയുടെ ഒരു ഏപ്പിസോഡ് പോലും കാണാത്തവരുമുണ്ട്.

   കല്യാണം കഴിക്കുന്നില്ലേ...

  കല്യാണം കഴിക്കുന്നില്ലേ...

  സുന്ദരിയായ ഏതൊരു പെണ്‍കുട്ടിയെ കാണുമ്പോഴും തമിഴ് നടന്‍ ആര്യ കുട്ടി കല്യാണം കഴിച്ചതാണോ എന്ന് ചോദിക്കാന്‍ തുടങ്ങി.. അല്ലെന്നാണ് ഉത്തരമെങ്കില്‍ ആര്യയ്ക്ക് കെട്ടിപിടിക്കാന്‍ റിയാലിറ്റി ഷോ യുടെ രണ്ടാം ഭാഗം തുടങ്ങിയിരിക്കുകയാണ്.

  ഷാജിയേട്ടന്‍ മാസ്...

  ഷാജിയേട്ടന്‍ മാസ്...

  തന്നെ തേച്ചിട്ട് പോയ മേരിയെ വഴിയില്‍ കാണുന്ന ഷാജി പാപ്പന്‍. എനിക്ക് ആരുമില്ലെന്ന് പറഞ്ഞ് കരയുന്ന മേരിയും. ശേഷം പോരുന്ന എന്റെ കൂടെ ആര്യയുടെ അടുത്ത് കൊണ്ടുപോയി ഇറക്കി തരാമെന്ന് പറഞ്ഞ് മാസ് ഡയലോഗുമായി ഷാജി പാപ്പന്‍.

   ഈ വിഷമം തോന്നിയില്ലേ...

  ഈ വിഷമം തോന്നിയില്ലേ...

  ആര്യയ്ക്ക് പരിണയം പരിപാടിയില്‍ അവസാനം വന്ന മൂന്ന് പേരില് നിന്നും വധുവിനെ തിരഞ്ഞെടുക്കാന്‍ പറഞ്ഞപ്പോള്‍ ആര്യ ഇതില്‍ നിന്ും ഒരാളെ തിരഞ്ഞെടുത്താല്‍ മറ്റ് രണ്ട് പേര്‍ക്കും വിഷമമാവും. അതുകൊണ്ട് ആരെയും സ്വീകരിക്കുന്നില്ലെന്ന് പറയുന്നു. ഇതു കണ്ട പ്രേക്ഷകര്‍ ആര്യയോട് ചോദിക്കുന്നു.. അല്ല മോനെ അപ്പോള്‍ പരിപാടിയില്‍ പങ്കെടുത്ത 16 പേരില്‍ 13 പേരും പുറത്ത് പോയപ്പോള്‍ മോന് ഈ വിഷമം ഒന്നും തോന്നിയിരുന്നില്ലേ..

  ഷുഗറാണ്.. ക്ഷമിക്കണം..

  ഷുഗറാണ്.. ക്ഷമിക്കണം..

  ആര്യയുടെ പരിപാടിയിലെ ഇതിലും സിംപിളായി ട്രോളന്‍ പറ്റില്ല.. ഒരു പ്ലേറ്റ് നിറയെ ലഡു മുന്നില്‍ കൊണ്ട് വന്ന് വെച്ചതിന് ശേഷം തനിക്ക് ഷുഗര്‍ ആണെന്ന് നാട്ടുകാരോട് പറഞ്ഞ ആ നിമിഷമാണിത്.

  എപ്പോ ഞാനറിഞ്ഞില്ല..

  എപ്പോ ഞാനറിഞ്ഞില്ല..

  പതിനാറ് പെണ്‍കുട്ടികളെ വിഢിയാക്കുകയും ഷോ ഇതുവരെ കണ്ട് കൊണ്ടിരുന്ന പ്രേക്ഷകരെയും വിഢിയാക്കി. ഒരു പക്ഷെ ആര്യയ്ക്ക് പരിണയം എന്ന ഷോ കണ്ടതിന് ശേഷം ഇദ്ദേഹത്തെ വെറുത്ത് പോയവരായിരിക്കും നമ്മളില്‍ പലരും... എന്നിങ്ങനെ ആര്യയെ കളിയാക്കി ട്രോളുകള്‍ വന്നപ്പോഴാണ് ഇതുപോലൊരു പരിപാടി ഉണ്ടെന്ന് തന്നെ പലരും അറിഞ്ഞത്.

  English summary
  Arya’s Enga Veetu Mappillai troll viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X