ആര്യയുടെ മകളുടെ പിറന്നാള്‍ ആഘോഷിക്കാന്‍ മുന്‍ഭര്‍ത്താവും! അച്ഛനൊപ്പം കേക്ക് മുറിച്ച് താരപുത്രി റോയ
ബഡായി ആര്യ എന്ന് അറിയപ്പെടുന്ന പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് ആര്യ. ഏഷ്യാനെറ്റിലെ ഹിറ്റ് പരിപാടിയായ ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ ശ്രദ്ധിക്കപ്പെടുന്നത്. അതിന് ശേഷം നിരവധി സിനിമകളിലും നടി അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ബിഗ് ബോസില്‍ മിന്നും പ്രകടനമാണ് കാഴ്ച വെച്ച് കൊണ്ടിരിക്കുന്നത്. ശക്തരായ മത്സരാര്‍ഥികളില്‍ ഒരാള്‍ ആര്യയാണ്.
എന്നാല്‍ പുറത്ത് ആര്യയുടെ മകള്‍ റോയയുടെ പിറന്നാള്‍ ആഘോഷമാണ്. നടി അര്‍ച്ചന സുശീലന്‍ കുടുംബസമേതം എത്തി ആയിരുന്നു പിറന്നാള്‍ ആഘോഷിച്ചത്. രസകരമായ കാര്യം റോയയുടെ പിതാവ് റോഹിതും പിറന്നാള്‍ ആഘോഷിക്കാന്‍ എത്തിയിരുന്നു എന്നതാണ്. അര്‍ച്ചന പുറത്ത് വിട്ട ചിത്രങ്ങളിലാണ് റോഹിതിന്റെ ഫോട്ടോസും ഉള്ളത്.

ഭര്‍ത്താവിനെ കുറിച്ചും കുടുംബത്തെ കുറിച്ചുമെല്ലാം ബിഗ് ബോസില്‍ എത്തിയതിന് ശേഷം ആര്യ തുറന്ന് പറഞ്ഞിരുന്നു. തന്റെ തെറ്റുകള്‍ കാരണമാണ് ബന്ധം മുന്നോട്ട് കൊണ്ട് പോവാന്‍ കഴിയാതെ വന്നതെന്നും എന്നാല്‍ ഇപ്പോഴും ഞങ്ങള്‍ നല്ല സുഹൃത്തുക്കള്‍ ഒക്കെ ആണെന്നുമാക്കെ ആര്യ വാചാലയായി. അതിലും കൂടുതല്‍ മകളെ കുറിച്ചാണ് ആര്യ സംസാരിക്കാറുള്ളത്. നേരത്തെയും റോയ തന്റെ ജീവിതത്തിലേക്ക് വന്നത് ഏറ്റവും വലിയ ഭാഗ്യമാണെന്നൊക്കെ നടി പറഞ്ഞിട്ടുണ്ട്. ബിഗ് ബോസില്‍ വന്നതോടെ മകളുടെ പിറന്നാള്‍ ആഘോഷിക്കാന്‍ കഴിയാത്ത സങ്കടത്തിലായിരുന്നു.
Recommended Video

ആര്യ വീട്ടില്‍ ഇല്ലെങ്കിലും റോയയ്ക്ക് പിറന്നാള്‍ സമ്മാനങ്ങളുമായി എത്തിയിരിക്കുകയാണ് അച്ഛന്‍ റോഹിത്. മുന്‍ ബിഗ് ബോസ് താരവും നടിയുമായ അര്‍ച്ചന സുശീലന്റെ സഹോദരന്‍ കൂടിയാണ് റോഹിത്. കുടുംബസമേതമാണ് റോയയെ കാണാന്‍ അര്‍ച്ചന എത്തിയിരുന്നത്. കേക്ക് മുറിയ്ക്കുകയും സമ്മാനങ്ങള്‍ കൊടുക്കുകയുമൊക്ക ചെയ്തിരുന്നു. പിറന്നാള്‍ ആശംസസകള്‍ക്കൊപ്പം ഖുഷി എന്നാണ് റോയയെ അര്‍ച്ചന വിശേഷിപ്പിച്ചിരിക്കുന്നത്. മുന്‍ബിഗ് ബോസ് താരം ബഷീര്‍ ബഷിയും ഖുഷിയ്ക്ക് ആശംസകള്‍ അറിയിച്ച് എത്തിയിരുന്നു.

മകളുടെ പിറന്നാളിന് ഒപ്പം ഉണ്ടാവാത്തതിന്റെ സങ്കടത്തിലായിരുന്നു ആര്യ. എങ്കിലും മകള്‍ പിറന്നാള്‍ ദിവസം സംസാരിച്ചത് വീഡിയോ ആയി കാണിച്ചിരുന്നു. വലിയ സന്തോഷത്തോടെയാണ് ആര്യ വീഡിയോ കണ്ട് തീര്‍ത്തത്. മകള്‍ ഇപ്പോള്‍ ഒരുപാട് വലുതായി പോയതായി തോന്നിയെന്നുമൊക്കെ വീണയോട് സംസാരിക്കുന്നതിനിടെ ആര്യ പറഞ്ഞിരുന്നു. പുതിയ ഉടുപ്പ് ഒക്കെ ഇട്ട് ഇരിക്കുന്നത് കണ്ട് സന്തോഷമായെന്നും ഇടയ്ക്ക് നടി പറയുന്നുണ്ടായിരുന്നു.

മത്സരത്തില്‍ മുന്നിട്ട് നില്‍ക്കുന്ന മത്സരാര്‍ഥികളില്‍ ഒരാളാണ് ആര്യ. വീട്ടില്‍ വന്ന ദിവസം മുതല്‍ നല്ല പ്രകടനമായിരുന്നു കാഴ്ച വെച്ച് കൊണ്ടിരിക്കുന്നത്. ബിഗ് ബോസില്‍ എത്തുന്നതിന് മുന്‍പ് തന്നെ പുറത്ത് വലിയൊരു ഫാന്‍ പവര്‍ ആര്യയ്ക്ക് ഉള്ളതിനാല്‍ നിലവില്‍ വോട്ടുകളുടെ കാര്യത്തില്‍ ഒരു ടെന്‍ഷനും ആര്യയ്ക്കില്ല. നോമിനേഷനില്‍ ഉള്‍പ്പെടാതെ ഇരിക്കാന്‍ ഒരു കാര്‍ഡ് ആര്യയുടെ കൈയില്‍ ഉണ്ടെങ്കിലും പ്രേക്ഷകരോടുള്ള വിശ്വാസത്തില്‍ അത് ഉപയോഗിച്ചിരുന്നില്ല. ഈ മത്സരബുദ്ധി മോഹന്‍ലാലും പ്രശംസിച്ചിരുന്നു.


Click it and Unblock the Notifications