അതേക്കുറിച്ച് മാത്രം ചോദിക്കല്ലേ! ബഡായി ബംഗ്ലാവിലേക്കെത്തുന്ന ആര്യയുടെ അഭ്യര്‍ത്ഥന എന്താണെന്നറിയുമോ?
മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടികളിലൊന്നായ ബഡായി ബംഗ്ലാവിന്‍റെ സീസണ്‍ 2 പതിപ്പ് തുടങ്ങിയിട്ട് അധികനാളായിട്ടില്ല. പരിപാടി തുടങ്ങിയപ്പോള്‍ മുതല്‍ പിഷാരടി-ആര്യ കോംപോയുടെ അഭാവത്തെക്കുറിച്ചായിരുന്നു എല്ലാവരും പറഞ്ഞത്. പിഷുവും ആര്യയുമില്ലാതെ എന്ത് ബംഗ്ലാവെന്നായിരുന്നു എല്ലാവരും ചോദിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് രൂക്ഷവിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയത്. മിഥുന്‍ രമേഷും ഭാര്യ ലക്ഷ്മിയുമായിരുന്നു ഇവര്‍ക്ക് പകരമായെത്തിയത്. കെട്ടിലും മട്ടിലും പുതുമയുമായെത്തുമ്പോള്‍ പഴയ ആളുകളെക്കൂടി നിലനിര്‍ത്തണമെന്നായിരുന്നു പ്രേക്ഷകര്‍ പറഞ്ഞത്. സേവ് പിഷാരടി ആന്‍റ് ആര്യ ക്യാംപയിനുകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. ഇവരില്ലാത്തതിനാല്‍ പരിപാടി കാണുന്നില്ലെന്നും ബോറടി ബംഗ്ലാവായി മാറിയ പരിപാടി അടുത്ത് തന്നെ അവസാനിപ്പിക്കേണ്ടി വരുമെന്ന തരത്തിലുമുള്ള അഭിപ്രായമായിരുന്നു പ്രേക്ഷകരുടേത്.
നിരവധി പേരായിരുന്നു ഇത്തരത്തിലുള്ള അഭിപ്രായം ഉന്നയിച്ച് എത്തിയത്. തുടക്കത്തില്‍ മാത്രമേ ഇത്തരത്തിലുള്ള വിമര്‍ശനങ്ങളുണ്ടാവൂയെന്നും പോകെപ്പോകെ പരിപാടിക്കുള്ള പിന്തുണ കൂടുമെന്നുമുള്ള വിലയിരുത്തലുകളും പുറത്തുവന്നിരുന്നു. ബഡായി ബംഗ്ലാവിലേക്ക് തിരികെ വന്നൂടേയെന്ന തരത്തിലുള്ള ചോദ്യങ്ങള്‍ താരങ്ങളോടും ആരാധകര്‍ ചോദിച്ചിരുന്നു. പഞ്ചവര്‍ണ്ണതത്തയ്ക്ക് ശേഷമുള്ള അടുത്ത സിനിമയായ ഗാനഗന്ധര്‍വ്വന്‍റെ തിരക്കിലാണ് രമേഷ് പിഷാരടി. ജൂണ്‍ ആദ്യവാരത്തിലായിരുന്നു സിനിമയുടെ ചിത്രീകരണം തുടങ്ങിയത്. മമ്മൂട്ടിയാണ് ചിത്രത്തിലെ നായകന്‍. സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങളെല്ലാം പങ്കുവെച്ച് അദ്ദേഹം എത്തുന്നുമുണ്ട്. പരിപാടിയിലേക്ക് വിളിച്ചാല്‍ വരാന്‍ തയ്യാറാണെന്ന് ആര്യ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ആര്യ തന്നെ ആ സന്തോഷ വാര്‍ത്ത പങ്കുവെച്ച് എത്തിയിരിക്കുകയാണ്. ആര്യയുടെ പോസ്റ്റും പരിപാടിയുടെ പ്രമോ വീഡിയോയുമൊക്കെ ഇതിനോടകം തന്നെ വൈറലായി മാറിയിരുന്നു.

ഒടുവില്‍ നല്ല ബുദ്ധി തെളിഞ്ഞു
രമേഷ് പിഷാരടി-ആര്യ കൂട്ടുകെട്ടില്ലാത്ത ബഡായി ബംഗ്ലാവ് കാണാന്‍ തങ്ങള്‍ക്ക് താല്‍പര്യമില്ലെന്നും ഈ നീക്കം വിജയിക്കില്ലെന്നും ആരാധകര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പെട്ടെന്നൊരു സുപ്രഭാതത്തില്‍ ഉണ്ടായ കോംപിനേഷനല്ല അതെന്നും അത് തങ്ങളുടെ മനസ്സില്‍ പതിഞ്ഞുപോയെന്നുമായിരുന്നു അവര്‍ പറഞ്ഞത്. അവരെ തിരികെക്കൊണ്ടുവരുന്നതിനായി തുടക്കത്തില്‍ തന്നെ ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തങ്ങളുടെ തീരുമാനത്തില്‍ ഉറച്ചുനിന്നതല്ലാതെ ഇത്തരമൊരു കാര്യത്തെക്കുറിച്ച് അണിയറപ്രവര്‍ത്തകര്‍ പ്രതികരിച്ചിരുന്നില്ല. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ അവര്‍ക്ക് നല്ല ബുദ്ധി തോന്നിയെന്നാണ് ആരാധകര്‍ ഇപ്പോള്‍ പറയുന്നത്.

സന്തോഷമുണ്ടെന്ന് ആരാധകര്‍
ചാനലിലൂടെയാണ് താന്‍ രണ്ടാം ഭാഗത്തെക്കുറിച്ച് അറിഞ്ഞതെന്നും വിളിച്ചിരുന്നുവെങ്കില്‍ എത്തിയേനെ എന്നുമായിരുന്നു ആര്യ പറഞ്ഞത്. ആര്യയുടെ അഭാവത്തെക്കുറിച്ച് ചോദിച്ച് ആരാധകരെത്തിയപ്പോഴായിരുന്നു താരം പ്രതികരിച്ചത്. മണ്ടത്തരത്തില്‍ പിഎച്ച്ഡിയുമായെത്തുന്ന ആര്യയുടെ വരവ് കാണാനായാണ് തങ്ങള്‍ കാത്തിരുന്നതെന്നും ഇപ്പോഴത്തെ നീക്കത്തില്‍ സന്തോഷമുണ്ടെന്നുമാണ് അവര്‍ പറയുന്നത്. റേറ്റിംഗിലെ ഏറ്റക്കുറച്ചില്‍ പരിഹരിക്കുന്നതിന് വേണ്ടിയാവും ഇത്തരത്തിലൊരു നീക്കമെന്ന കമന്റുകളുമായും പ്രേക്ഷകര്‍ എത്തിയിട്ടുണ്ട്.

തറവാട്ടിലേക്ക് തിരികെയെന്ന് ആര്യ
അവതാരകയായി മുന്നേറുന്നതിനിടയിലാണ് ആര്യയ്ക്ക് മുന്നില്‍ ഇങ്ങനെയൊരു ഓപ്ഷനുമായി ഡയാന സില്‍വസ്റ്ററെത്തിയത്. കോമഡി തനിക്ക് വഴങ്ങുമെന്ന കാര്യത്തില്‍ സംശയമുണ്ടെന്നായിരുന്നു ആര്യ പറഞ്ഞത്. മുകേഷും പിഷാരടിയുമൊക്കെ ഈ തീരുമാനത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ഈ ദൗത്യത്തെ ആര്യ ഏറ്റെടുത്തത്. പുതിയ വിശേഷങ്ങളുമായെത്തുന്ന ആര്യയെ പരിഹസിക്കാന്‍ കിട്ടുന്ന അവസരങ്ങളെല്ലാം പിഷാരടി കൃത്യമായി വിനിയോഗിച്ചിരുന്നു. ഇരുവരും തമ്മിലെ മികച്ച കെമിസട്രിക്ക് നിറഞ്ഞ പിന്തുണയായിരുന്നു പിന്നീടങ്ങോട്ട് ലഭിച്ചത്. തറവാട്ടിലേക്ക് തിരികെയെത്തുന്ന സന്തോഷത്തിലാണ് താനെന്നാണ് ആര്യയ പറയുന്നത്.

അഭ്യര്‍ത്ഥന ഇതാണ്
നാളുകള്‍ക്ക് ശേഷമുള്ള തിരിച്ചുവരവില്‍ അതീവ സന്തുഷ്ടയാണ് ആര്യ. എന്നാല്‍ അതിനിടയില്‍ നിരവധി പേരാണ് താരത്തോട് രമേഷ് പിഷാരടിയും എത്തുമോയെന്ന കാര്യത്തെക്കുറിച്ച് ചോദിച്ചത്. പിഷു എത്തില്ലെന്നും വ്യക്തിപരമായ കാരണങ്ങളാണ് അതിന് പിന്നിലെന്നും തനിക്ക് കൃത്യമായി അറിയില്ലെന്നും ആര്യ കുറിച്ചിട്ടുണ്ട്. അതേക്കുറിച്ച് തന്നോട് കൂടുതല്‍ ചോദിക്കരുതെന്നും ആര്യ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു അവര്‍ ഇതേക്കുറിച്ച് വ്യക്തമാക്കിയത്.

ആര്യയുടെ പോസ്റ്റുകള്‍
സ്വീകാര്യതയുടെ കാര്യത്തിലായാലും പിന്തുണയിലായാലും ഏറെ മുന്നിലാണ് ആര്യ. അവതാരകയായി എത്തിയാലും അഭിനേത്രിയായാലും ആ വരവില്‍ ആരാധകര്‍ക്ക് സന്തോഷമാണ്. കെട്ടിലും മട്ടിലും പുതുമയുമായാണ് ബഡായി ബംഗ്ലാവിന്റെ രണ്ടാം ഭാഗം തുടങ്ങിയത്. ഇനി ആര്യയുടെ വരവ് ഏത് തരത്തിലുള്ളതെന്നാണ് ആരാധകരുടെ ചോദ്യം. തിരിച്ചുവരവുമായി ബന്ധപ്പെട്ട് താരം ഷെയര്‍ ചെയ്ത കുറിപ്പുകളെല്ലാം ഇതിനകം തന്നെ വൈറലായി മാറിയിരുന്നു.


Click it and Unblock the Notifications











