നീയെനിക്ക് വലിയൊരനുഗ്രഹമാണ്! പ്രിയപ്പെട്ടയാള്‍ക്ക് ആശംസ നേര്‍ന്ന് ആര്യ! പോസ്റ്റ് വൈറലാവുന്നു!
ടെലിവിഷന്‍ പ്രേക്ഷകരുടെ സ്വന്തം താരങ്ങളിലൊരാളാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയായിരുന്നു താരം കൂടുതല്‍ ശ്രദ്ധ നേടിയത്. അവതാരകയില്‍ നിന്നും മാറി അഭിനേത്രിയിലേക്ക് മാറിയതും ഈ പരിപാടിയിലൂടെയായിരുന്നു. ഗമണ്ടന്‍ ഐഡിയകളുമായെത്തുന്ന ആര്യ പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കാറുണ്ട് ഓരോ തവണയും. ബഡായി ബംഗ്ലാവിന്റെ രണ്ടാമത്തെ സീസണ്‍ തുടങ്ങിയപ്പോള്‍ ആര്യ ഇല്ലാതിരുന്നതിനെക്കുറിച്ചായിരുന്നു ആരാധകര്‍ പറഞ്ഞത്. ഇതിന് പിന്നാലെയായാണ് താരത്തെ തിരിച്ചുകൊണ്ടുവന്നതും.
തിരിച്ചുവരവിലും തിളങ്ങി നില്‍ക്കുകയാണ്. ബഡായി ബംഗ്ലാവിന് പുറമേ സ്റ്റാര്‍ട്ട് മ്യൂസിക് ആരാദ്യം പാടുമെന്ന പരിപാടിയുമായും ആര്യ എത്തുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ ആര്യയുടെ പോസ്റ്റുകള്‍ നിമിഷനേരം കൊണ്ടാണ് തരംഗമായി മാറുന്നത്. ഇപ്പോഴിതാ സുഹൃത്തിന് ആശംസ നേര്‍ന്ന് എത്തിയിരിക്കുകയാണ് താരം. തന്നെ സംബന്ധിച്ച് വലിയൊരനുഗ്രഹമാണ് നീയെന്നാണ് ആര്യ കുറിച്ചിട്ടുള്ളത്. ജീവിതത്തില്‍ എന്നും ഒപ്പമുള്ളതിന് നന്ദി പറയുന്നുവെന്നും താരം കുറിച്ചിട്ടുണ്ട്. സുഹൃത്തിനൊപ്പമുള്ള മനോഹരമായ ചിത്രവും ആര്യ പങ്കുവെച്ചിട്ടുണ്ട്.

സുഹൃത്തുക്കളെക്കുറിച്ച് വാചാലരാവാറുള്ള ആര്യ അവരുടെ വിശേഷങ്ങള്‍ പങ്കുവെച്ചും എത്താറുണ്ട്. നേരത്തെ ദീപന്‍ മുരളിയുടെ ഭാര്യയുടെ ബേബി ഷവര്‍ ചിത്രം പങ്കുവെച്ചും താരം എത്തിയിരുന്നു. ഇതിന് പിന്നാലെയായാണ് മേദസ്വി എത്തിയതിന്റെ സന്തോഷം പങ്കുവെച്ച് ദീപന്‍ എത്തിയത്. ആര്യ പങ്കുവെച്ച ഫോട്ടോയും കുറിപ്പും ഇതിനകം തന്നെ തരംഗമായി മാറിയിരുന്നു.


Click it and Unblock the Notifications