ആര്യയെന്ന വിഷപ്പാമ്പ് വീണ്ടും വന്നോ? അണ്‍ഫോളോ ചെയ്തിട്ടും എത്തിയോ? വായടപ്പിച്ച് താരത്തിന്‍റെ മറുപടി
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയായിരുന്നു താരം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയത്. മിനിസ്‌ക്രീനിലൂടെയാണ് തുടങ്ങിയതെങ്കിലും പിന്നീട് ബിഗ് സ്‌ക്രീനിലെ അവസരവും താരത്തെ തേടിയെത്തിയിരുന്നു. അഭിനയത്തിന് പുറമെ അവതരണത്തിലും കഴിവ് തെളിയിച്ചിരുന്നു ആര്യ. നിരവധി പരിപാടികളായിരുന്നു താരം അവതരിപ്പിച്ചത്. ആരാദ്യം പാടുമെന്ന പരിപാടി അവതരിപ്പിച്ചുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു ബിഗ് ബോസ് സീസണ്‍ 2ലേക്ക് താരമെത്തിയത്. മകളുടേയും അമ്മയുടേയും മറ്റ് സുഹൃത്തുക്കളുടേയും കുടുംബാംഗങ്ങളുടേയും പിന്തുണയോടെയാണ് താന്‍ വരുന്നതെന്ന് ആര്യ വ്യക്തമാക്കിയിരുന്നു.
ചിരിയും കളിയുമൊക്കെയായി തുടങ്ങിയ പരിപാടിയുടെ രൂപഭാവം മാറുകയായിരുന്നു പിന്നീട്. വഴക്കും കൈയ്യാങ്കളിയുമൊക്കെ ബിഗ് ബോസിന്റെ ശാസനകളുമെല്ലാം തുടര്‍ക്കഥയായി മാറുകയായിരുന്നു. 75ാം എപ്പിസോഡിലെത്തി നില്‍ക്കുന്നതിനിടയിലായിരുന്നു ബിഗ് ബോസ് സീസണ്‍ 2 അവസാനിപ്പിച്ചത്. കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് മത്സരാര്‍ത്ഥികളുടേയും അണിയറപ്രവര്‍ത്തകരുടേയും സുരക്ഷ കണക്കിലെടുത്തായിരുന്നു ഈ തീരുമാനമെന്ന് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കിയിരുന്നു. ബിഗ് ബോസിലെ മികച്ച മത്സരാര്‍ത്ഥികളിലൊരാളായ ആര്യയ്‌ക്കെതിരെയുള്ള സൈബര്‍ ആക്രണം ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് കീഴിലെ കമന്റിന് ചുട്ടമറുപടിയാണ് താരം നല്‍കിയത്.

ആര്യയുടെ ഫോട്ടോ
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ആര്യ. ബിഗ് ബോസ് വിശേഷങ്ങളും ചിത്രങ്ങളും വീഡിയോയുമൊക്കെ പങ്കുവെച്ചാണ് താരം ഇപ്പോള്‍ എത്തിക്കൊണ്ടിരിക്കുന്നത്. ബിഗ് ബോസ് പുന:സംപ്രേഷണ എപ്പിസോഡിന്റെ റിവ്യൂവുമായും താരമെത്തിയിരുന്നു. ചില സമയത്ത് നല്ലത് ചെയ്യുന്നതിലും നല്ലത് സമാധാനമെന്ന ക്യാപ്ഷനോടെയായിരുന്നു ആര്യ പുതിയ ചിത്രം പോസ്റ്റ് ചെയ്തത്. പെട്ടെന്ന് തന്നെ വൈറലായി മാറിയ ചിത്രത്തിന് കീഴിലും നെഗറ്റീവ് കമന്റുകളുണ്ടായിരുന്നു.

വിഷപ്പാമ്പ് വീണ്ടും വന്നോ?
അണ്‍ഫോളോ ചെയ്തിട്ടും ഈ വിഷപ്പാമ്പ് വീണ്ടും വന്നോയെന്നുള്ള കമന്റായിരുന്നു ചിത്രത്തിന് കീഴിലുണ്ടായിരുന്നത്. ആര്യ മറുപടി നല്‍കിയതോടെ ആരാധകരും ഇതേറ്റുപിടിക്കുകയായിരുന്നു. ബിഗ് ബോസിലെ മികച്ച മത്സരാര്‍ത്ഥികളിലൊരാളായ താരത്തിന് പിന്തുണ മാത്രമല്ല വിമര്‍ശകരും ഏറെയായിരുന്നു. ആര്യയ്‌ക്കൊരു ഫ്‌ളാറ്റ് പരിപാടിയെന്ന തരത്തിലായിരുന്നു ഇടക്കാലത്തെ വിമര്‍ശനങ്ങള്‍. ആര്യയെ ആര്യവെമ്പാലയെന്ന് സംബോധന ചെയ്തായിരുന്നു ചിലരെത്തിയത്.

താരത്തിന്റെ മറുപടി
അണ്‍ഫോളോ ബട്ടണ്‍ വര്‍ക്കാകുന്നില്ല, അത് കഷ്ടമായിപ്പോയി. കുഴപ്പമില്ല, എന്റെ ബ്ലോക്ക് ബട്ടണ്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നുള്ള മറുപടിയുമായാണ് ആര്യ എത്തിയത്. ഈ മറുപടി പൊളിച്ചുവെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ബിഗ് ബോസ് കണ്ടവര്‍ക്ക് ആര്യ ആരാണെന്നറിയാം, ജനുവിനായ മത്സരാര്‍ത്ഥികളിലൊരാളായിരുന്നു ആര്യയെന്നായിരുന്നു ഒരാളുടെ കമന്റ്. നിരവധി പേരാണ് കമന്റിന് കീഴില്‍ ആര്യയെ പിന്തുണച്ച് എത്തിയത്.

നേരത്തെയും
ബിഗ് ബോസില്‍ തുടരുന്നതിനിടയിലേ ആര്യയ്‌ക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ നടന്നിരുന്നു. ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റുകള്‍ക്കെല്ലാം മോശം കമന്റുകള്‍ പതിവായിരുന്നു. സാരിയുടുത്തുള്ള ചിത്രവുമായി താരമെത്തിയപ്പോള്‍ നീ ആരാടീ പുല്ലേ എന്നുള്ള ചോദ്യവുമായാണ് ഒരാള്‍ എത്തിയത്. ആരാധകനായിരുന്നു ആദ്യം ഈ കമന്റിന് മറുപടി നല്‍കിയത്. സാരമില്ല സുഹൃത്തേ അവര്‍ പറയട്ടെ എന്ന കമന്റുമായാണ് ആര്യ എത്തിയത്.

നിയമപരമായി നേരിടും
നിയമപരമായി നേരിടാനാണ് തന്റെ തീരുമാനമെന്നും അതിനുള്ള തെളിവുകള്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണെന്നും ആര്യ പറഞ്ഞിരുന്നു. പലരും അതൊരു തമാശയായാണ് കാണുന്നത്. എന്നാല്‍ വൈകാതെ തന്നെ അവര്‍ അതറിയും. തന്റെ നിശബദ്തയ്ക്ക് പിന്നിലെ കാര്യങ്ങളെക്കുറിച്ച് അവര്‍ അറിയുമെന്നുമായിരുന്നു താരം പറഞ്ഞത്. മകള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് എത്തിയപ്പോഴും മോശം കമന്റുകളുമായാണ് ചിലരെത്തിയത്.
Recommended Video

ബിഗ് ബോസിലെ വെല്ലുവിളി
ബിഗ് ബോസിനെ രണ്ട് തവണ ആര്യ ചലഞ്ച് ചെയ്തിരുന്നു. കോടതി ടാസ്‌ക്കിനിടയിലായിരുന്നു ആദ്യത്തെ ചലഞ്ച്. ഇതിന് ശേഷമായാണ് ഇതും കൂടി തെളിയിച്ചില്ലെങ്കില്‍ കുഞ്ഞാണെ സത്യം , താന്‍ ഈ ഷോ ക്വിറ്റ് ചെയ്യുമെന്ന് താരം പറഞ്ഞത്. ആര്യയുടെ ആവശ്യപ്രകാരമായാണ് മോഹന്‍ലാല്‍ ടാസ്‌ക്കിന്റെ വീഡിയോ വീണ്ടും കാണിച്ചത്. സുജോയുടെ കാലില്‍ പിടിച്ചില്ലെന്ന ആര്യയുടെ വാദം പൊളിഞ്ഞത് അതോടെയാണ്. ഈ സംഭവത്തിന് ശേഷമായിരുന്നു ആര്യയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ കടുത്തത്.


Click it and Unblock the Notifications