വിവാഹം പറ്റില്ല, ഫ്രണ്ട്‌സ് വിത്ത് ബെനഫിറ്റ് ആകാമെന്ന് കാമുകന്‍; ജീവിതത്തിലെ ഏറ്റവും വലിയ 'നോ' പറഞ്ഞ ആര്യ

By Desk

ആര്യയെ മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ടതില്ല. വീട്ടിലെ ഒരംഗത്തെ പോലെ സുപരിചിതയാണ് മലയാളികള്‍ക്ക് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ കടന്നു വന്നത്. അധികം വൈകാതെ ആര്യ മലയാള ടെലിവിഷനിലെ ഏറ്റവും മികച്ച അവതാരകമാരില്‍ ഒരാളായി മാറുകയായിരുന്നു. ടെലിവിഷന് പുറമെ സിനിമകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. പുറമെ സംരംഭക എന്ന നിലയിലും ആര്യ സ്വന്തമായൊരു ഇടം കണ്ടെത്തിയിട്ടുണ്ട്.

ഇതിനിടെ ആര്യ ബിഗ് ബോസിലുമെത്തിയിരുന്നു. ബിഗ് ബോസ് മലയാളം സീസണ്‍ 2 ലെ മത്സരാര്‍ത്ഥിയായിരുന്നു ആര്യ. പക്ഷെ ബിഗ് ബോസ് അത്ര നല്ല ഓര്‍മ്മകളല്ല ആര്യയ്ക്ക് നല്‍കിയത്. നിരന്തരമുള്ള കടുത്ത സൈബര്‍ ആക്രമണം തന്നെ നടന്നിരുന്നു. ഷോയില്‍ നിന്നും പുറത്തിറങ്ങി നാല് വര്‍ഷം കഴിഞ്ഞിട്ടും ആര്യയ്ക്കെതിരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. എന്നാല്‍ അതിനെയെല്ലാം മറി കടന്ന് മുന്നോട്ട് പോവുകയാണ് ആര്യ.

Arya

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി സംവദിക്കുകയാണ് ആര്യ. താരത്തിന്റെ ക്യു ആന്റ് എ സെഷന്‍ ശ്രദ്ധ നേടുകയാണ്. രസകരമായ നിരവധി ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നുണ്ട് ആര്യ. തന്റെ മുന്‍ ബന്ധത്തെക്കുറിച്ചടക്കം ആര്യ സംസാരിക്കുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്. ജീവിതത്തില്‍ പറഞ്ഞ ഏറ്റവും വലിയ നോ എന്തായിരുന്നു എന്നായിരുന്നു ഒരാള്‍ ആര്യയോട് ചോദിച്ചത്. ഇതിന് ആര്യ നല്‍കിയ മറുപടി ശ്രദ്ധേയമാണ്.

''അതെന്റെ മുന്‍ കാമുകനോടാണെന്ന് തോന്നുന്നു. കമ്മിറ്റ് ആകാനോ വിവാഹം കഴിക്കാനോ തനിക്ക് പറ്റില്ലെന്നും ഇതുപോലെ കാഷ്വല്‍ റിലേഷന്‍ഷിപ്പ് തുടരാമെന്നും പറഞ്ഞപ്പോള്‍. ഏതാണ്ട് ഫ്രണ്ട്‌സ് വിത്ത് ബെനഫിറ്റ്‌സ് പോലെ. ഞാന്‍ അതിന് ഓക്കെയായിരുന്നില്ല. അതിനാല്‍ നോ പറയുകയും ജീവിതവുമായി മുന്നോട്ട് പോവുകയും ചെയ്തു. ആ നോ ഒരുപാട് ട്രോമയും ബ്രെയിന്‍സ്‌റ്റോമിംഗും ആവശ്യപ്പെടുന്നതായിരുന്നു. പക്ഷെ അതായിരുന്നു ഞാന്‍ ജീവിതത്തില്‍ പറഞ്ഞ ഏറ്റവും വലുതും മികച്ചതുമായ നോ. ഇപ്പോള്‍ ഞാന്‍ ഒരുപാട് സമാധാനമുണ്ട്.'' എന്നാണ് ആര്യ പറയുന്നത്.

Arya

രണ്ടാം വിവാഹത്തിന് താല്‍പര്യമുണ്ടോ എന്ന ചോദ്യത്തിനും ആര്യ മറുപടി നല്‍കുന്നുണ്ട്. ജീവിതകാലം മുഴുവന്‍ ഒരുമിച്ച് പങ്കിടാന്‍ പറ്റുന്ന ഒരാളെ കണ്ടുമുട്ടുകയാണെങ്കില്‍ തീര്‍ച്ചയായും എന്നായിരുന്നു ആര്യയുടെ മറുപടി. അതേസമയം ആര്യയുടെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം എന്താണെന്നാണ് മറ്റൊരാള്‍ ചോദിച്ചത്. ഞാന്‍ എന്റെ സ്വന്തം കാലുകളിലാണ് നില്‍ക്കുന്നത്. ആരേയും ആശ്രയിച്ചല്ല ജീവിക്കുന്നതെന്നാണ് ആര്യ പറഞ്ഞത്. പിന്നാലെ ജീവിതത്തില്‍ ഏറ്റവും അഭിമാനം തോന്നിയ നിമിഷം ഏതെന്നും ചോദിക്കുന്നുണ്ട്. എന്റെ മാതാപിതാക്കളോ പ്രിയപ്പെട്ടവരെ എന്നെ ഓര്‍ത്തോ എന്റെ നേട്ടങ്ങളെ ഓര്‍ത്തോ അഭിമാനിക്കുന്നത് കാണുമ്പോള്‍ എനിക്കും അഭിമാനം തോന്നുമെന്നാണ് ആര്യ നല്‍കിയ ഉത്തരം.

സ്വന്തം വിവാഹ ജീവിതത്തിന്റെ അനുഭവത്തില്‍ നിന്നും നവദമ്പതിമാര്‍ക്ക് നല്‍കാനുള്ള ഉപദേശം എന്താണെന്നായിരുന്നു മറ്റൊരു ചോദ്യം. വിവാഹ ജീവിതം എല്ലായിപ്പോഴും 50-50 ആയിരിക്കില്ല. ചിലപ്പോള്‍ അത് 60-40 ആയിരിക്കും. മറ്റ് ചിലപ്പോള്‍ 80-20 ആയിരിക്കും. ഇത് തിരിച്ചറിഞ്ഞ് മുന്നോട്ട് പോകുന്നതിലാണ് സൗന്ദര്യം. ഒരാള്‍ തളരുമ്പോള്‍ മറ്റേയാള്‍ അധികശമം നടത്താന്‍ തയ്യാറായിരിക്കണം. അങ്ങനെ പരാതികളില്ലാതെ 100 ലേക്ക് എത്തിക്കണം. കോമ്പര്‍മൈസ് ചെയ്യാതെ കമ്യൂണിക്കേറ്റ് ചെയ്യുക. കൈ കോര്‍ത്ത് മുന്നോട്ട് പോവുക. ജീവിതപങ്കാളി നിങ്ങളുടെ ആത്മസുഹൃത്തായിരിക്കണം. അല്ലാതെ ബോസ് അല്ല എന്നാണ് ആ ചോദ്യത്തിന് ആര്യയുടെ മറുപടി.

Read more about: arya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X