ആര്യ പ്രണയത്തിലായിരുന്നു, താരസുന്ദരിയെ ആര്യ വിവാഹം കഴിക്കുമോ? സയേഷയുടെ ചിത്രങ്ങള്‍ സത്യം പറയും!

മലയാളികള്‍ക്കും സുപരിചിതനാണ് തെന്നിന്ത്യന്‍ താരം ആര്യ. എങ്ക വീട്ടുമാപ്പിളൈ എന്ന റിയാലിറ്റി ഷോയിലൂടെ വധുവിനെ കണ്ടെത്താന്‍ ആര്യ നടത്തിയ ശ്രമമായിരുന്നു താരത്തെ ശ്രദ്ധേയനാക്കിയത്. മലയാളത്തിലും ഷോ സംപ്രേക്ഷണം ചെയ്തിരുന്നു. റിയാലിറ്റി ഷോ വഴി ഭാവി വധുവിനെ കണ്ടെത്താന്‍ ആര്യയ്ക്ക് കഴിഞ്ഞില്ലെങ്കിലും ആര്യ വിവാഹിതനാകാന്‍ പോവുന്നു എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

തെന്നിന്ത്യന്‍ താരസുന്ദരി സയേഷയും ആര്യയും വിവാഹിതരാകുന്നു എന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. സംഭവത്തെ കുറിച്ച് ഇരുതാരങ്ങളും ഇതുവരെ അഭിപ്രായം രേഖപ്പെടുത്തിയിട്ടില്ലെങ്കിലും ചില ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത് വാര്‍ത്തകള്‍ സത്യമാണെന്നാണ് ടൈംസ് ഓഫ് ഇന്ത്യ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.

ആര്യ പ്രണയത്തിലാണ്

ആര്യ പ്രണയത്തിലാണ്

കഴിഞ്ഞ വര്‍ഷം റിലീസിനെത്തിയ ഗജനികാന്ത് എന്ന ചിത്രത്തില്‍ നായിക നായകന്മാരായി അഭിനയിച്ചത് സയേഷയും ആര്യയുമായിരുന്നു. ഈ സിനിമ കഴിഞ്ഞതോടെ ഇരുവരും തമ്മില്‍ പ്രണയത്തിലായി എന്നാണ് വാര്‍ത്തകളില്‍ പറയുന്നത്. എന്നാല്‍ വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും പ്രചരിച്ച വാര്‍ത്തകള്‍ ഇരുവരും നിഷേധിച്ചിരുന്നു. എന്നാല്‍ താരവിവാഹം ഉടന്‍ തന്നെ ഉണ്ടാവുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന സൂചനകളില്‍ നിന്നും വ്യക്തമാവുന്നത്.

 മാര്‍ച്ച് പത്തിന് വിവാഹം

മാര്‍ച്ച് പത്തിന് വിവാഹം

ആര്യയുടെയും സയേഷയുടെയും വിവാഹത്തെ സംബന്ധിച്ച വാര്‍ത്തകള്‍ക്ക് സ്ഥിരീകരണം വന്നെന്നാണ് അടുത്തിടെ ടൈംസ് ഓപ് ഇന്ത്യ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. മാര്‍ച്ച് പത്തിന് ഹൈദരാബദില്‍ വെച്ചാണ് വിവാഹം. മാര്‍ച്ച് 9 മുതല്‍ ആഘോഷങ്ങള്‍ ആരംഭിക്കുമെന്നുമാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. താരകുടുംബത്തില്‍ നിന്നും ഔദ്യോഗിക സ്ഥിരികരണം വരുന്നതിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

ചിത്രങ്ങളിലെ സത്യം

ചിത്രങ്ങളിലെ സത്യം

സയേഷയുടെ ഇന്‍സ്റ്റാഗ്രാമില്‍ നേരത്തെ മുതലുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്. ആര്യയ്‌ക്കൊപ്പം അഭിനയിച്ച ഗജനികാന്തിലെ ചിത്രങ്ങളും അല്ലാത്തവയുമെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു. സിനിമയുടേതെന്ന് വ്യാജേന നടി പുറത്ത് വിട്ടതെല്ലാം ആര്യയോടുള്ള സ്‌നേഹത്തിന്റെ പ്രതീകമാണെന്നാണ് പാപ്പരാസികള്‍ പടച്ച് വിടുന്നത്. എന്തായാലും ഇരുവരും നല്ല ജോഡിയാണെന്നും വിവാഹം കഴിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും ഒരു വിഭാഗം പറയുമ്പോള്‍ മറുവിഭാഗം വന്‍ എതിര്‍പ്പുമായി എത്തിയിരിക്കുകയാണ്.

തേപ്പുക്കാരന്‍ ആര്യ

തേപ്പുക്കാരന്‍ ആര്യ

നേരത്തെ തനിക്കൊരു വധുവിനെ കണ്ടെത്താന്‍ സാധിക്കുന്നില്ലെന്നും അതിനാല്‍ റിയാലിറ്റി ഷോ വഴി അതിനുള്ള ശ്രമം നടത്തുകയാണെന്നും പറഞ്ഞ് ആര്യ രംഗത്ത് എത്തിയിരുന്നു. എങ്കെ വീട്ടു മാപ്പിളൈ എന്ന പേരില്‍ കളേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്ത പരിപാടിയില്‍ പതിനാറ് പെണ്‍കുട്ടികളായിരുന്നു മത്സരിച്ചത്. അതില്‍ ആറ് പേര്‍ മലയാളികളുമായിരുന്നു. അവസാന റൗണ്ടിലെത്തിയ അഞ്ച് പേരില്‍ മൂന്ന് പേരെ ഗ്രാന്‍ഡ് ഫിനാലെയിലേക്ക് തിരഞ്ഞെടുത്തെങ്കിലും താന്‍ ആരെയും വധുവായി സ്വീകരിക്കുന്നില്ലെന്നായിരുന്നു ആര്യയുടെ നിലപാട്.

 ചതി ആയിരുന്നോ?

ചതി ആയിരുന്നോ?

ഒരാളെ താന്‍ തിരഞ്ഞെടുത്താല്‍ മറ്റുള്ളവര്‍ക്ക് വിഷമമാവുമെന്നായിരുന്നു ആര്യയുടെ വിശദീകരണം. ഷോ തുടങ്ങിയപ്പോള്‍ മുതല്‍ വിവാദങ്ങളും വിമര്‍ശനങ്ങളുമായിരുന്നു തലപൊക്കിയത്. ആര്യ മത്സരാര്‍ത്ഥികളില്‍ ആരെയും വിവാഹം കഴിക്കില്ലെന്ന് വരെ ആരോപണങ്ങള്‍ വന്നിരുന്നു. ഒടുവില്‍ അത് തന്നെയായിരുന്നു സംഭവിച്ചത്. ആര്യയുടെയും സയേഷയുടെയും വിവാഹ വാര്‍ത്ത വന്നതോടെ എങ്കൈ വീട്ടുമാപ്പിളെ മത്സരാര്‍ത്ഥിയായിരുന്ന അബര്‍നദി പ്രതികരണവുമായി രംഗത്ത് എത്തിയിരുന്നു. ഈ വാര്‍ത്ത സത്യമാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നായിരുന്നു അബര്‍നദി പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X