ഫുക്രുവിനൊപ്പം ആര്യ! മറ്റൊരു അമ്മയില്‍ പിറന്ന സഹോദരന്‍! കുട്ടപ്പാ ലവ് യൂ! ചിത്രം വൈറല്‍!
ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ പ്രേക്ഷക ഹൃദയത്തില്‍ ഇടംപിടിച്ചത്. തമാശക്കാരിയായെത്തിയ താരം ബിഗ് സ്‌ക്രീനിലും സജീവമായിരുന്നു. എല്ലാതരത്തിലുമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ തനിക്ക് കഴിയുമെന്നും താരം തെളിയിച്ചിരുന്നു. അഭിനയം മാത്രമല്ല അവതരണത്തിലും തന്റേതായ ശൈലിയുണ്ട് ഈ താരത്തിന്. ബിഗ് ബോസ് സീസണ്‍ 2ല്‍ മത്സരിക്കാനായി ആര്യയും എത്തിയിരുന്നു. മകളുടെ ആശംസയോടെയാണ് താന്‍ എത്തിയതെന്ന് താരം പറഞ്ഞിരുന്നു.
മികച്ച പിന്തുണയാണ് താരത്തിന് ലഭിച്ചുകൊണ്ടിരുന്നത്. അതേ സമയം തന്നെ വിമര്‍ശകരും ഏറെയായിരുന്നു. ആര്യയെ ആര്യവെമ്പാലയായാണ് പലരും വിശേഷിപ്പിക്കാറുള്ളത്. ബിഗ് ബോസിനെ വെല്ലുവിളിച്ച താരത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നുവന്നത്. ലാലേട്ടന്‍ വരുമ്പോള്‍ ഇത് തെളിയിക്കുമെന്നാണ് കരുതുന്നതെന്നും ആര്യ പറഞ്ഞിരുന്നു. താരത്തിന്റെ ആവശ്യപ്രകാരമായാണ് വിഷ്വല്‍ കാണിച്ചത്.
ടാസ്‌ക്കിനിടയില്‍ സുജോയുടെ കാലില്‍ പിടിച്ച് വലിക്കുന്ന ആര്യയെ ആയിരുന്നു കണ്ടത്. കുഞ്ഞിനെ പിടിച്ചായിരുന്നു താരം സത്യം ചെയ്തത്. കാലില്‍ പിടിച്ചില്ലെന്നാണ് താന്‍ കരുതിയതെന്നും അതാണ് അത്രയും ഉറപ്പോടെ പറഞ്ഞതെന്നും സോറി സുജോയെന്നുമായിരുന്നു പിന്നീട് ആര്യ പറഞ്ഞത്. ബിഗ് ബോസിലെ വിശേഷങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് എത്തിക്കൊണ്ടിരിക്കുകയാണ് താരങ്ങള്‍ ഇപ്പോള്‍. ഫുക്രുവിനൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് ആര്യ എത്തിയിട്ടുള്ളത്. ചിത്രത്തില് എലീനയുടെ കൈയ്യും ഉണ്ടെന്നും ആര്യ കുറിച്ചിട്ടുണ്ട്. ബിഗ് ബോസില് നിന്നും പുറത്തുവരുന്ന ഇവരുടെ ചിത്രങ്ങളും പുറത്തെത്തതിന് ശേഷമുള്ള ഫോട്ടോയും പുറത്തുവന്നിരുന്നു.

സപ്പോര്‍ട്ട് സിസ്റ്റം, ബ്രദര്‍ ഫ്രം അനദര്‍ മദര്‍, കുട്ടപ്പന്‍, ലവ് യൂ എന്നായിരുന്നു ആര്യ ചിത്രത്തിന് കീഴിലായി കുറിച്ചത്. അപ്പോള്‍ അങ്ങനെ, ഇന്നത്തെ അങ്കം തുടങ്ങുകയല്ലേ, കേറിവാടാ മക്കളേയെന്നും ആര്യ കുറിച്ചിട്ടുണ്ട്. പോസ്റ്റിന് കീഴിലായി നിരവധി പേരാണ് കമന്റുകള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. കള്ളനും കള്ളന് കഞ്ഞിവെച്ചവളും, ഈനാംപേച്ചിക്ക് മരപ്പട്ടിക്ക് കൂട്ട് തുടങ്ങിയ കമന്റുകളുമായാണ് ചിലരെത്തിയത്.
Recommended Video
ബിഗ് ബോസ് സീസണ്‍ 2 ല്‍ പ്രായം കുറഞ്ഞയാളാണ് ഫുക്രു. പലരും ഫുക്രുവിനോട് പ്രത്യേകമായൊരു അടുപ്പം കാണിച്ചിരുന്നു. വീണ, മഞ്ജു, ആര്യ ഇവര്‍ക്ക് പ്രത്യേകമായൊരു വാത്സല്യമാണ് ഫുക്രുവിനോട്. എലീനയുടെ ആത്മസുഹൃത്ത് കൂടിയാണ് ഫുക്രു. തുടക്കത്തില് ജാഡയാണെന്ന് കരുതിയിരുന്നുവെങ്കിലും വന്ന അന്ന് മുതല് പോവുന്നത് വരെ ഒരേ പോലെയാണ് എലീന എല്ലാവരോടും പെരുമാറിയതെന്നും ഫുക്രു പറഞ്ഞിരുന്നു. ആദ്യം താനും എലീനയെ വിമർശിച്ചിരുന്നു. നോമിനേഷനില് പേരും പറഞ്ഞിരുന്നുവെന്നും ഫുക്രു പറഞ്ഞിരുന്നു.


Click it and Unblock the Notifications