ബിഗ് ബോസില്‍ നിങ്ങള്‍ കാണാത്ത പിന്നാമ്പുറ കഥകളുണ്ട്! ഒടുവില്‍ ഷോ കണ്ട ആര്യയുടെ വെളിപ്പെടുത്തൽ

ബഡായി ബംഗ്ലാവിലൂടെ ആരാധകരെ സ്വന്തമാക്കിയ ആര്യ ബിഗ് ബോസിലെത്തിയതിന് ശേഷവും അങ്ങനെ തന്നെയായിരുന്നു. വലിയ പിന്തുണ സ്വന്തമാക്കിയ ആര്യ വിജയ സാധ്യത ഉണ്ടായിരുന്ന അഞ്ച് മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു. അപ്രതീക്ഷിതമായി ഷോ പകുതി വഴിയ്ക്ക് നിര്‍ത്തിയെങ്കിലും പുറത്ത് വന്നതിന് ശേഷം സന്തോഷത്തോടെ കഴിയുകയാണ്.

നിലവില്‍ ബിഗ് ബോസിന്റെ എപ്പിസോഡുകള്‍ രണ്ടാമതും കാണിക്കുകയാണ്. ഷോ കണ്ടതിന് ശേഷം അതില്‍ തനിക്ക് അറിയാവുന്നതും വീടിനുള്ളില്‍ സംഭവിച്ച കാര്യങ്ങളും റിവ്യൂ ആയി പറയുകയാണ് ആര്യ. ഇന്‍സ്റ്റാഗ്രാമിലൂടെ ലൈവില്‍ വന്നാണ് പ്രേക്ഷകര്‍ കാണാത്ത പിന്നാമ്പുറ കഥകള്‍ താന്‍ പറഞ്ഞ് താരമെന്ന് ആര്യ വ്യക്തമാക്കിയത്. ആര്യയ്‌ക്കൊപ്പം മകള്‍ റോയയും ലൈവിലുണ്ടായിരുന്നു.

arya

'ഇന്നലെയാണ് ബിഗ് ബോസിന്റെ ഒരു ഫുള്‍ എപ്പിസോഡ് ടെലികാസ്റ്റായി കാണുന്നത്. കണ്ട് കഴിഞ്ഞപ്പോള്‍ എനിക്ക് മനസിലായി. നിങ്ങള്‍ അറിയാത്ത കുറേ കാര്യങ്ങളുണ്ട്. പിന്നാമ്പുറ കഥകള്‍. ചിലപ്പോള്‍ നിങ്ങള്‍ ശ്രദ്ധിക്കാന്‍ വിട്ടുപോയ കാര്യങ്ങളുണ്ട്. ഞങ്ങള്‍ക്ക് മാത്രം അറിയാവുന്ന രസകരമായതും സീരിയസ് ആയ കാര്യങ്ങളുമുണ്ട്. അതും കൂടി കണക്ട് ചെയ്ത് കഴിഞ്ഞാല്‍ ചിലപ്പോള്‍ ഞങ്ങള്‍ എല്ലാവരെയും കുറേ കൂടി മനസിലാക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നു.

എനിക്ക് അറിയാവുന്ന കഥകള്‍ എന്നുമുള്ള എപ്പിസോഡുകള്‍ കണ്ടിട്ട് ആ എപ്പിസോഡുമായി റിലേറ്റ് ചെയ്ത് എനിക്ക് എന്തെങ്കിലും പറയാന്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് വേണമെന്ന് പറയുകയാണെങ്കില്‍ വീഡിയോ റിവ്യൂ ആയി ഇന്‍സ്റ്റാഗ്രാമില്‍ ഇടാവുന്നതാണ്. ആരെയും ഹേര്‍ട്ട് ചെയ്യാന്‍ അല്ല. ആരെയും മോശമായി ചിത്രീകരിക്കാന്‍ അല്ല ഉദ്ദേശിക്കുന്നത്.

arya

എല്ലാവരുടെയും കാര്യമാണ് പറയുന്നത്. എനിക്ക് അറിയാവുന്ന പ്രത്യേകിച്ച് എന്റെ കാര്യങ്ങള്‍. എന്റേത് പലതും എല്ലാമൊന്നും ടെലികാസ്റ്റ് ചെയ്യാനും പറ്റില്ല. അത് അറിയണമെന്ന് താല്‍പര്യമുണ്ടെങ്കില്‍ മാത്രം പറഞ്ഞാല്‍ മതി. അതിനൊരു പോള്‍ ഇടാം. അതിന് വരുന്ന പ്രതികരണം അറിയിച്ചായിരിക്കും മുന്നോട്ട് പോവുക. എല്ലാവരും വേണമെന്നാണ് പറയുന്നതെങ്കില്‍ ഇന്ന് മുതല്‍ തുടങ്ങുമെന്നും ആര്യ പറഞ്ഞിരുന്നു.

Recommended Video

സോഷ്യല്‍ മീഡിയയിലെ അധിക്ഷേപത്തിനെതിരെ പൊട്ടിത്തെറിച്ച് ആര്യ

ഒടുവില്‍ കൂടുതല്‍ ആളുകളും അത്തരമൊരു റിവ്യൂ വേണമെന്നായിരുന്നു പറഞ്ഞിരുന്നത്. ഈ പറയുന്നതെല്ലാം എന്റെ സ്വന്തം നിഗമനങ്ങളാണ്. ആര്‍ക്കൊക്കെ അത് ഇഷ്ടമാവുന്നു അവര്‍ മാത്രം അത് കണ്ടാല്‍ മതി. അല്ലാത്തവര്‍ ദയവ് ചെയത് എന്റെ സ്റ്റോറികള്‍ കാണാന്‍ നില്‍ക്കരുത്. പ്രത്യേകിച്ചും ബിഗ് ബോസിനെ കുറിച്ചുള്ളത്. ഇതൊരു അപേക്ഷ ആണെന്നും ആര്യ പറയുന്നു.

Read more about: arya ആര്യ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X