For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പേളി മാണിക്ക് ഇങ്ങനെയൊരു ഭൂതകാലമുണ്ടായിരുന്നോ? ആര്യ പങ്കുവെച്ച ചിത്രം കണ്ട് അമ്പരന്ന് ശ്രീനിയും!

  |

  ടെലിവിഷന്‍ പ്രേക്ഷകരുടെ സ്വന്തം താരങ്ങളാണ് പേളി മാണിയും ആര്യയും. അവതാരകമാരായി തിളങ്ങിയ ഇരുവരും മറ്റ് മേഖലകളിലും പരീക്ഷണം നടത്തിയിരുന്നു. പാട്ടിലും ഡാന്‍സിലും അഭിനയത്തിലുമെല്ലാം തങ്ങളുടേതായ കഴിവ് പ്രകടിപ്പിച്ചാണ് ഇരുവരും മുന്നേറുന്നത്. ബഡായി ബംഗ്ലാവായിരുന്നു ആര്യയുടെ കരിയര്‍ മാറി മറിച്ചതെങ്കില്‍ പേളിയുടെ ജീവിതം തന്നെ മാണി മറിഞ്ഞത് ബിഗ് ബോസില്‍ പങ്കെടുത്തതിന് ശേഷമാണ്. ശ്രിനിഷ് അരവിന്ദുമായുള്ള പ്രണയവും ആ ബന്ധം വിവാഹത്തിലേക്ക് എത്തിയതിനെക്കുറിച്ചുമൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. വിവാഹത്തിന് ശേഷവും അഭിനയം തുടരുമെന്ന് പേളിയും ശ്രീനിയും വ്യക്തമാക്കിയിരുന്നു. ആഘോഷങ്ങളെല്ലാം കഴിഞ്ഞതിന് പിന്നാലെയായി ഇരുവരും വീണ്ടും സ്‌ക്രീനില്‍ സജീവമാവുകയാണ്.

  ഹാപ്പി സര്‍ദാര്‍ ലൊക്കേഷനില്‍ നിന്നും ദുരനുഭവം! വെളിപ്പെടുത്തലുമായി മാല പാര്‍വതി!

  അഭിഷേക് ബച്ചന്റെ നായികയായി ബോളിവുഡില്‍ പ്രവേശിക്കാനുള്ള തയ്യാറെടുപ്പിലാണ്. കഴിഞ്ഞ ദിവസമായിരുന്നു ഈ സന്തോഷം താരം പങ്കുവെച്ചത്. വിവാഹത്തിന് പിന്നാലെയായി നല്ല കാര്യങ്ങളാണ് തേടിയെത്തുന്നതെന്നും ഇക്കാര്യത്തില്‍ സന്തോഷമുണ്ടെന്നും വ്യക്തമാക്കി താരം എത്തിയിരുന്നു. വിവാഹ ജീവിതവും കരിയറും ഒരുപോലെ മുന്നേറുകയാണ്. പേളിയുടെ ബോളിവുഡ് അരങ്ങേറ്റത്തില്‍ ആരാധകരും ഏറെ സന്തോഷത്തിലാണ്. സിനിമയെക്കുറിച്ചുള്ള വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. പേളിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ആര്യ. ഇവരുടെ സൗഹൃദത്തെക്കുറിച്ച് പലര്‍ക്കും അറിയില്ലായിരുന്നു.

  പരിചയപ്പെട്ട് മൂന്നാം നാളില്‍ വിവാഹം തീരുമാനിച്ചു! ആന്‍ ആഗസ്റ്റിന്‍-ജോമോന്‍ പ്രണയം ഇങ്ങനെയായിരുന്നു!

  മിനിസ്‌ക്രീനിലെ അവതാരകമാരില്‍ പ്രധാനികളിലൊരാളായ ആര്യയ്ക്കും ശക്തമായ ആരാധകപിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അവതാരകയായി മുന്നേറുന്നതിനിടയിലായിരുന്നു ആര്യ ബഡായി ബംഗ്ലാവിലേക്ക് എത്തിയത്. തമാശയുമായി താനെത്തിയാല്‍ പ്രേക്ഷകര്‍ സ്വീകരിക്കുമോയെന്നും അഭിനയം വഴങ്ങുമോയെന്ന തരത്തിലുമൊക്കെയുള്ള ആശങ്കകളൊക്കെയുണ്ടായിരുന്നുവെങ്കിലും എല്ലാം അസ്ഥാനത്തായിരുന്നുവെന്ന് താരത്തിന് പിന്നീടാണ് മനസ്സിലായത്. ബഡായി ബംഗ്ലാവിലേക്ക് എത്തിയതോടെ ആര്യയുടെ കരിയറും മാറുകയായിരുന്നു.

  സീസണ്‍ 2 തുടങ്ങിയപ്പോള്‍ എല്ലാവരും കാത്തിരുന്നതും ആര്യയെ കാണാനായിട്ടായിരുന്നു. ആര്യയെപ്പോലെ തന്നെ ടെലിവിഷന്‍ പ്രേക്ഷകരുടെ സ്വന്തം ആളാണ് പേളി മാണിയും. അവതരണവും ആലാപനവും അഭിനയവുമൊക്കെ തനിക്ക് വഴങ്ങുമെന്ന് പേളിയും തെളിയിച്ചിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും സൗഹൃദത്തെക്കുറിച്ചുമൊക്കെ ആരാധകര്‍ ഇപ്പോഴാണ് മനസ്സിലാക്കിയത്.

  സ്‌കൂള്‍ കാലത്തെ നൊസ്റ്റാള്‍ജിയകളിലൊന്നാണ് ഹൗസ് തിരിച്ചുള്ള മത്സരം. അത്തരത്തിലുള്ളൊരു ഫോട്ടോ അടുത്തിടെ തനിക്ക് സുഹൃത്ത് അയച്ചുതന്നിരുന്നുവെന്നും ഈ ഫോട്ടോയില്‍ താന്‍ മാത്രമല്ല നിങ്ങള്‍ക്ക് പ്രിയപ്പെട്ട മറ്റൊരു സെലിബ്രിറ്റി കൂടെയുണ്ടെന്നുമായിരുന്നു ആര്യ പറഞ്ഞത്. സ്‌കൂളില്‍ തന്റെ സീനിയറായിരുന്നു അവരെന്നും ആര്യ കുറിച്ചിരുന്നു. ഇതിന് ശേഷമാണ് ആര്യയും പേളിയും തമ്മിലുള്ള സൗഹൃത്തെക്കുറിച്ച് ആരാധകര്‍ അറിഞ്ഞത്. സ്‌കൂളില്‍ തന്റെ സീനിയറായിരുന്നു പേളി, അത് പോലെ തന്നെ അന്ന് ഇരുവരും ഹൗസ് ക്യാപറ്റന്‍മാരുമായിരുന്നുവെന്നാണ് സുഹൃത്തുക്കള്‍ കുറിച്ചിട്ടുള്ളത്.

  തന്റെ ഫോട്ടോ കണ്ട് പേളിയും കമന്റുമായി എത്തിയിരുന്നു. ഇതിനിടയിലാണ് ശ്രീനിയുമെത്തിയത്. പേളിയാണോ ഇതെന്ന ആശ്ചര്യത്തിലായിരുന്നു ശ്രീനി. അതേ പേളി തന്നെയാണ് അതെന്നായിരുന്നു ആര്യ പറഞ്ഞത്. അന്നത്തെ വിശേഷങ്ങളായിരുന്നു മറ്റ് ചില സുഹൃത്തുക്കള്‍ പങ്കുവെച്ചത്. ചെറുപ്പത്തില്‍ തന്നെ കലാരംഗത്ത് സജീവമായിരുന്നു ഇരുവരുമെന്നാണ് ആരാധകരും ചൂണ്ടിക്കാണിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ ചിത്രം വൈറലായി മാറിയിരുന്നു.

  ചിത്രം കണ്ടപ്പോള്‍ ആദ്യം ശ്രദ്ധ പതിഞ്ഞത് പേളിയിലാണെന്നും പിന്നീടാണ് ആര്യയെ കണ്ടതെന്നായിരുന്നു ചിലരുടെ കമന്റുകള്‍. ഈ ഡാന്‍സിന്റെ വീഡിയോ ഉണ്ടോയെന്നായിരുന്നു ചിലരുടെ ചോദ്യം. മറ്റ് ചിലരാവട്ടെ, ഇരുവരേയും ഒരുമിച്ച് കാണാനായതിന്റെ സന്തോഷം പങ്കുവെച്ചാണ് എത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ ചിത്രം തരംഗമായി മാറിക്കഴിഞ്ഞിട്ടുണ്ട്. ശക്തമായ ആരാധകപിന്തുണയാണ് ഇരുവര്‍ക്കും ലഭിച്ചുകൊണ്ടിരിക്കുന്നത്.

  മിനിസ്‌ക്രീനിലെ മിന്നും താരങ്ങളാണ് ആര്യയും പേളി മാണിയും. അവതരണമായാലും അഭിനയമായാലും തങ്ങള്‍ റെഡിയാണെന്ന് തെളിയിച്ചാണ് ഇരുവരും മുന്നേറുന്നത്. താരങ്ങളുമായെല്ലാം അടുത്ത സൗഹൃദത്തിലാണ് ഇരുവരും. നാളുകള്‍ക്ക് ശേഷം ബഡായി ബംഗ്ലാവിലേക്ക് ആര്യ തിരികയെത്തിയത് ആരാധകര്‍ ആഘോഷമാക്കി മാറ്റിയിരുന്നു.

  പേളിയുടെ ജീവിതത്തിലെ വലിയ മോഹം സാക്ഷാത്ക്കരിച്ച് ശ്രീനി

  മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി ആകെ തിരക്കിലാണ് പേളിയും ശ്രീനിയും. വിവാഹം കഴിഞ്ഞതിന് പിന്നാലെയായി ഇരുവരും നടത്തിയ യാത്രകളുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ഇടിവിയുടെ തെലുങ്ക് പരമ്പരയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ശ്രീനി ഇപ്പോള്‍. ബോളിവുഡ് സിനിമയുടെ തയ്യാറെടുപ്പുകളുമായി ബന്ധപ്പെട്ട തിരക്കിലാണ് പേളി മാണി. പേളിയുടെ സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.

  English summary
  Arya's Shares a cute Pic With Pearle Maaney, Post Viral.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X