ആര്യയും കൂട്ടുകാരിയും സ്‌കൂളില്‍ പഠിക്കുമ്പോള്‍ കറങ്ങാന്‍ പോയതാണ്! ആരാധകര്‍ക്ക് മറുപടിയുമായി ആര്യ

ബിഗ് ബോസിലേ ശക്തരായ മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു ആര്യ. ബഡായ് ബംഗ്ലാവിലൂടെ ഒരുപാട ആരാധകരെ സ്വന്തമാക്കിയിരുന്നെങ്കിലും ബിഗ് ബോസിലെത്തിയതിന് ശേഷമാണ് ആര്യയെ കുറിച്ചുള്ള കാര്യങ്ങള്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. ഷോ പൂര്‍ത്തിയാവുന്നതിന് മുന്‍പ് അവസാനിപ്പിച്ചതോടെ ആര്യ അടക്കമുള്ള മറ്റ് മത്സരാര്‍ഥികള്‍ വീടുകളിലേക്ക് തിരിച്ച് പോരേണ്ടി വന്നു.

ഇപ്പോള്‍ ലോക് ഡൗണ്‍ ആയതിനാല്‍ പുറത്തിറങ്ങാനും കഴിയാത്ത അവസ്ഥയാണ്. മകള്‍ റോയയ്‌ക്കൊപ്പം വീട്ടില്‍ തന്നെയാണ് ആര്യ. ഇന്‍സ്റ്റാഗ്രാമില്‍ സജീവമായിരിക്കുന്നതിനാല്‍ തന്റെ വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. അത്തരത്തില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞിരിക്കുകയാണ് നടി. മാത്രമല്ല പതിമൂന്ന് വര്‍ഷം മുന്‍പുള്ളൊരു ചിത്രവും പുറത്ത് വിട്ടിരിക്കുകയാണ്.

ആര്യ പറയുന്നതിങ്ങനെ

ഇപ്പോള്‍ എല്ലാവരും പഴയ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്യുകയാണല്ലോ. ഞാനും ആ ഒഴുക്കിനൊപ്പം പോവുകയാണ്. ഈ ചിത്രം എന്തായാലും ലൈക്ക് അടിക്കേണ്ടതാണ്. കൃത്യമായിട്ട് അറിയില്ലെങ്കിലും ഏകദേശം പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബീച്ചില്‍ നിന്നും എടുത്തതാണ്. എനിക്കൊപ്പം എന്റെ പ്രിയപ്പെട്ട കൂട്ടുകാരിയാണുള്ളത്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ കൂടെ ഉണ്ടായിരുന്ന കൂട്ടുകാരി ആണെന്നും ആര്യ പറയുന്നു. ഈ ഫോട്ടോ അയച്ച് തന്നതിന് പ്രിയപ്പെട്ട കൂട്ടുകാരി ഷിയ നിനക്ക് നന്ദി പറയുന്നു. നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു എന്നും ആര്യ പറയുന്നു.

ആര്യ പറയുന്നതിങ്ങനെ

അതിനൊപ്പം ആരാധകരുമായി ചോദ്യത്തോരം ചോദിച്ച് ആര്യ സംസാരിച്ചിരുന്നു. നിങ്ങള്‍ ക്വറന്റൈന്‍ കാലം എങ്ങനെ ചിലവഴിക്കുന്നു എന്ന് പറയാനാണ് ആര്യ ആവശ്യപ്പെട്ടത്. എല്ലാവരും തങ്ങളുടെ ഓരോ കാര്യങ്ങളും പറയുന്നതിനൊപ്പം മറുപടി ആര്യയും പറഞ്ഞിരുന്നു. 'പാചകത്തില്‍ ചില പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. കുടുംബവുമായി കുറച്ച് കൂടി അടുക്കാന്‍ പറ്റി. ഒരു പണിയുമില്ലാതെ വീട്ടിലിരിക്കാന്‍ പഠിച്ചു.

ആര്യ പറയുന്നതിങ്ങനെ

കുഞ്ഞിനൊപ്പം കുറേ നേരം ചിലവഴിക്കാന്‍ സമയം കിട്ടുന്നുണ്ട്. ഉറക്കം മാറും വരെ ഉറങ്ങാന്‍ പറ്റുന്നുണ്ട്. ഉള്ളത് കൊണ്ട് എങ്ങനെ സന്തോഷമായി ഇരിക്കുന്നോ അവരാണ് ശരിക്കും ജീവിതത്തില്‍ സന്തോഷമായി ജീവിക്കുന്നത്. ഇല്ലാത്തതിന്റെ പുറകേ പോയിട്ട് എന്താണ് കാര്യം. ഉള്ളതിന്റെ വില കൂടി നമ്മള്‍ അറിയാതെ പോകും. ഇടയ്ക്ക് കോവിഡ് പോസിറ്റീവ് ആയ ഒരാള്‍ കമന്റിട്ടിരുന്നു. അയാള്‍ക്കും പ്രചോദനം നല്‍കുന്ന തരത്തിലാണ് ആര്യ സംസാരിച്ചിരിക്കുന്നത്.

Recommended Video

പരീക്കുട്ടി ആര്യയെ പറ്റി പറയുന്നത് കേട്ടോ | FilmiBeat Malayalam
 ആര്യ പറയുന്നതിങ്ങനെ

എനിക്ക് ഒരുപാട് മെസേജുകള്‍ വന്നിരുന്നു. എനിക്ക് പറ്റുന്നതൊക്കെ ഞാന്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. കൂടുതല്‍ പേരും പറയുന്നത് കുടുംബത്തിനൊപ്പം കഴിയാന്‍ അവസരം കിട്ടിയെന്നാണ്. അങ്ങനെ തന്നെ ഇനിയും പോകട്ടെ. രണ്ടാമത്തെ കാര്യം പാചകമാണ്. ഒരുപാട് പേര്‍ കുക്ക് ചെയ്യുന്നതിനെ കുറിച്ച് പറയുന്നുണ്ട്. എനിക്കുന്നും ചിലത് രസകമായി തോന്നിയിട്ടുണ്ടെന്നും ആര്യം പറയുന്നു. ഒരു വീഡിയോയിലൂടെ സംസാരിച്ച് കൊണ്ടാണ് തനിക്ക് വന്ന മെസേജുകളെ കുറിച്ച് താരം പറഞ്ഞിരിക്കുന്നത്.

Read more about: arya ആര്യ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X