For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സയേഷ അത് ചെയ്യുന്നത് കണ്ട് അമ്പരന്നു! വിവാഹജീവിതത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി ആര്യ!

  |

  സിനിമയിലും ടെലിവിഷനിലൂടെയുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ താരങ്ങളിലൊരാളാണ് ആര്യ. വിവാഹം നടത്തുന്നതിനായി റിയാലിറ്റി ഷോ നടത്തിയാണ് അദ്ദേഹം മിനിസ്‌ക്രീനിലേക്കെത്തിയത്. ജീവിതപങ്കാളിയെ കണ്ടെത്തുന്നതിനായി നടത്തിയ എങ്കവീട്ടുമാപ്പിളൈ വന്‍വിവാദമായി മാറുകയായിരുന്നു. പരിപാടിയുടെ ഫിനാലെയില്‍ അദ്ദേഹം തീരുമാനം മാറ്റുകയായിരുന്നു. പിന്നീടാണ് സയേഷയുമായുള്ള വിവാഹത്തെക്കുറിച്ച് പ്രഖ്യാപിച്ചത്. ഗജനീകാന്ത് എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. കാപ്പാനില്‍ നായികയായി സയേഷ എത്തിയപ്പോള്‍ വില്ലനായെത്തിയത് ആര്യയായിരുന്നു.

  വിവാഹത്തിന് ശേഷം ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന സിനിമയാണ് ടെഡി. വിവാഹത്തോടെ സയേഷ അഭിനയം നിര്‍ത്തുമോയെന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ഇതിനിടയില്‍ ഉയര്‍ന്നുവന്നിരുന്നു. വിവാഹത്തിന് ശേഷം താരം സജീവമാവുന്നതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. മാഗമുനിയാണ് ആര്യയുടേതായി തിയേറ്ററുകളിലേക്കെത്തുന്ന അടുത്ത സിനിമ. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് ആര്യ വിശേഷങ്ങള്‍ പങ്കുവെച്ചത്.

  പ്രഭാസിന് മുന്നില്‍ റെക്കോര്‍ഡുകള്‍ തകരുന്നു! ബോക്‌സോഫീസിനെ വിറപ്പിച്ച് ബ്രഹ്മാണ്ഡമായി സാഹോ!

  സിനിമയ്ക്ക് മുന്നോടിയായി തയ്യാറെടുപ്പുകള്‍ നടത്തുന്ന കാര്യത്തില്‍ ഏറെ മുന്നിലാണ് ആര്യ. തുടക്കത്തില്‍ താനും ഒരുപാട് കഷ്ടപ്പാടുകള്‍ അനുഭവിച്ചിരുന്നുവെന്ന് അദ്ദേഹം പറയുന്നു. പരീക്ഷണാടിസ്ഥാനത്തിലുള്ള കഥാപാത്രങ്ങളേയും താരം സ്വീകരിക്കാറുണ്ട്. തുടക്കത്തില്‍ സംവിധായകനെ നോക്കിയിരുന്ന തന്നോട് നിന്‍രെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കൂയെന്ന് സംവിധായകന്‍ പറഞ്ഞതോടെയാണ് കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കിയതെന്ന് താരം പറയുന്നു.

  ഫിറ്റ്‌നസ് നിലനിര്‍ത്തുന്ന കാര്യത്തില്‍ അതീവ ശ്രദ്ധയാണ് ആര്യ നല്‍കുന്നത്. സ്‌പോര്‍ട്‌സ് സിനിമകളില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്നും താരം പറഞ്ഞിരുന്നു. ജിമ്മില്‍ പോവുന്ന കാര്യത്തിലും വ്യായാമത്തെക്കുറിച്ചുമൊക്കെ ആര്യ വാചാലനായിരുന്നു. അത്തരത്തിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുമുണ്ട്. ഫിറ്റ്‌നസ് തനിക്ക് അഡിക്ഷനാണെന്നും താരം പറയുന്നു. ഷൂട്ടിംഗില്ലാത്ത ദിവസം മൂന്ന് നേരമൊക്കെ വ്യായാമം ചെയ്യാറുണ്ട്. ഫിസിക്കല്‍ ആക്റ്റിവിറ്റി ചെയ്യുന്നതില്‍ പ്രത്യേക താല്‍പര്യമാണ് താരത്തിന്.

  വേറെ ലെവല്‍ എന്ന വാക്കാണ് സയേഷ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന തമിഴ് വാക്ക്. എവിടെ നിന്നാണ് ഇത് കിട്ടിയതെന്ന് അറിയില്ലെന്നും താരം പറയുന്നു. മഹാമുനിയിലെ ഡയലോഗാണ് ഇപ്പോള്‍ തനിക്കേറെ പ്രിയപ്പെട്ടത്. ബിരിയാണിയാണ് ഇഷ്ടപ്പെട്ട ഭക്ഷണം. റിലേഷന്‍ ഷിപ്പ് അഡൈ്വസിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അങ്ങനെ ചോദിക്കുന്നതിലും അത് കൊടുക്കുന്നതിലും കാര്യമില്ലെന്നുമായിരുന്നു ആര്യയുടെ മറുപടി.

  സര്‍വമെന്ന ചിത്രത്തിലെ ഗാനങ്ങള്‍ തനിക്കേറെ പ്രിയപ്പെട്ടതാണെന്ന് ആര്യ പറയുന്നു. സ്‌പോര്‍ട്‌സ് ഔട്ട് ഫിറ്റാണ് ഇഷ്ടമുള്ളത്. എവിടെപ്പോവുമ്പോഴും അതില്‍ കംഫര്‍ട്ടാണ്. സിനിമയിലെ തന്റെ ആദ്യ ഷൂട്ട് ഇന്നും ഓര്‍ത്തിരിക്കുന്നുണ്ട്. പൂജയ്‌ക്കൊപ്പമായിരുന്നു ആദ്യമായി അഭിനയിച്ചത്. ക്യാമറ നീങ്ങുമ്പോഴും താന്‍ സംവിധായകനെ നോക്കിയിരിക്കുകയായിരുന്നു. ക്യാമറയെ നോക്കാതെ ജോലി ചെയ്യാനും അത് താന്‍ ചെയ്‌തോളാമെന്നുമായിരുന്നു അന്ന് സംവിധായകന്‍ പറഞ്ഞത്. അദ്ദേഹത്തിന് തന്നില്‍ അത്രയുമധികം വിശ്വാസമായിരുന്നു.

  സിനിമയിലെ റൊമാന്‍സ് ജീവിതത്തിലും അത് പോലെ അനുകരിക്കാന്‍ ശ്രമിച്ചിരുന്നോയെന്ന് ചോദിച്ചപ്പോള്‍ അന്ന് തങ്ങള്‍ ഇരുവരും വളരെ പ്രൊഫഷണലായിരുന്നുവെന്ന് താരം പറയുന്നു. ഗജനീകാന്തിനിടയിലാണ് ഇരുവരും പ്രണയത്തിലായതും ആ ബന്ധം പിന്നീട് വിവാഹത്തിലേക്ക് എത്തിയത്. സൈക്ലിങില്‍ സയേഷയ്ക്ക് താല്‍പര്യമുണ്ട്. അധികനേരം ചെയ്യാന്‍ തനിക്ക് കഴിയില്ലെന്നാണ് അവള്‍ പറയുന്നത്.

  വളരെ ഡൗണ്‍ റ്റു എര്‍ത്തായ വ്യക്തിയാണ് സയേഷ. സെന്‍സിബിളാണ്. മെച്യൂരിറ്റി നോക്കുകയാണെങ്കില്‍ മിക്കപ്പോഴും അവള്‍ തന്നെയാണ് ഉപദേശിക്കുന്നത്. ബോബെയില്‍ നിന്നുമെത്തിയതാണെന്ന ഭാവമൊന്നും അവള്‍ക്കില്ല. എല്ലാ സന്ദര്‍ഭങ്ങളേയും കൃത്യമായി മാനേജ് ചെയ്യാറുണ്ട്. താന്‍ ഒരു ചെറിയ കാര്യത്തെക്കുറിച്ച് പറഞ്ഞാലും അവള്‍ക്കത് വലുതാണ്. എന്തിനിത്ര പ്രാധാന്യം കൊടുക്കുന്നുവെന്ന് ചോദിക്കുമ്പോള്‍ അത് നിനക്കറിയില്ലെന്നാണ് അവളുടെ മറുപടി. തന്നെ അത്രയുമധികം സ്‌നേഹിക്കുന്നുണ്ട് അവള്‍.

  മറ്റൊരു കുടുബവുമായി അഡ്ജസ്റ്റ് ചെയ്യുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ചുറ്റിലും അപരിചിതരായ ആളുകളായിരുന്നു. ഈ ഘട്ടം സയേഷ മനോഹരമായാണ് മാനേജ് ചെയ്തത്. വളരെ പെട്ടെന്ന് തന്നെ അവള്‍ അഡ്ജസ്റ്റായിരുന്നു. എങ്കവീട്ടുമാപ്പിളൈയുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും തങ്ങള്‍ സംസാരിച്ചിരുന്നില്ല. അത് തന്റെ തീരുമാനമായിരുന്നു. ഫേവറിറ്റ് കപ്പിള്‍സിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ആര്യ പറഞ്ഞത് സൂര്യയേയും ജ്യോതികയേയും കുറിച്ചായിരുന്നു.

  മോഹന്‍ലാലിനും സൂര്യയ്ക്കുമൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. 3 പെര്‍ഫക്ഷനിസ്റ്റുകളോടൊപ്പമാണ് താന്‍ പ്രവര്‍ത്തിച്ചത്. അവരോടൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ തനിക്കൊരു പ്രത്യേക എനര്‍ജിയായിരുന്നു. സൂര്യയുടെ സിനിമകള്‍ കാണുമ്പോള്‍ അദ്ദേഹം എങ്ങനെയാണ് അഭിനയിക്കുന്നതെന്ന ചോദ്യം മനസ്സിലുണ്ടാവാറുണ്ടായിരുന്നു. അത് നേരില്‍ കാണാനും കുറേ കാര്യങ്ങള്‍ പഠിക്കാനും പറ്റി. തമിഴ് ഡയലോഗുകള്‍ മലയാളത്തില്‍ എഴുതിയായിരുന്നു മോഹന്‍ലാല്‍ പഠിച്ചത്. ഇവര്‍ക്കൊപ്പമുള്ള കോംപിനേഷന്‍ സീനുകള്‍ ചെയ്യാന്‍ കഴിഞ്ഞത് വലിയ അവസരമായി കാണുന്നു.

  English summary
  Arya talking about Sayyesha
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X