ഫുക്രുവും വീണയും തമ്മിലുള്ള ബന്ധം അങ്ങനെയായിരുന്നു! ബിഗ് ബോസിലെ യഥാര്‍ഥ കഥ പറഞ്ഞ് ആര്യ

ബിഗ് ബോസ് അവസാനിപ്പിച്ചെങ്കിലും സംപ്രേക്ഷണം ചെയ്തിരുന്ന സമയത്ത് ആദ്യം മുതല്‍ വീണ്ടും ഷോ കാണിക്കുകയാണ്. പുറത്ത് വന്ന മത്സരാര്‍ഥികള്‍ക്കും രണ്ടാമത് കാണാനുള്ള അവസരമായി ഇത്. എന്നാല്‍ പ്രേക്ഷകര്‍ കണ്ട കാര്യം മാത്രമല്ല ബിഗ് ബോസ് വീടിനുള്ളില്‍ നടന്നതെന്ന് പറയുകയാണ് ആര്യ. വളരെ കുറച്ച് കാര്യം മാത്രമേ ടെലിവിഷനിലൂടെ നിങ്ങളുടെ മുന്നിലെത്തുന്നതെന്നും അതല്ലാതെ ഒരുപാട് കാര്യങ്ങള്‍ പിന്നിലുണ്ടെന്നും ആര്യ പറയുന്നു.

ബിഗ് ബോസിന്റെ ഒരു ഫുള്‍ എപ്പിസോഡ് കണ്ടതിന് ശേഷമാണ് മനസ് തുറന്ന് ആര്യ എത്തിയത്. ഇതോടെ തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ റിവ്യൂ ആയി പറയാമെന്നും ആര്യ വെളിപ്പെടുത്തിയിരുന്നു. ഒടുവില്‍ കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ കാണിച്ചതും അന്നേ ദിവസം വീടിനുള്ളില്‍ സംഭവിച്ച കാര്യങ്ങളെ കുറിച്ചും മനസ് തുറന്നിരിക്കുകയാണ് ആര്യ.

ആര്യ പറയുന്നതിങ്ങനെ

ഇപ്പോള്‍ ഷോ കാണുമ്പോള്‍ തനിക്ക് നെസ്റ്റാള്‍ജിയ ആണ് തോന്നുന്നത്. തുടക്കം മുതല്‍ ആയത് കൊണ്ട് ഞങ്ങള്‍ എല്ലാവരും ഉള്ള എപ്പിസോഡാണ്. വീട്ടില്‍ നില്‍ക്കുന്നത് പോലെ സന്തോഷത്തോടെ ആയിരുന്നു ഞങ്ങള്‍. ആദ്യം ഫുക്രുവും വീണയും തമ്മിലുള്ള പ്രശ്‌നമാണ് തുടങ്ങുന്നത്. അതിന് മുന്‍പ് എന്നെയും വീണയെയും കുറിച്ച് നിങ്ങള്‍ക്ക് അറിയാത്ത കാര്യങ്ങള്‍ പറയാം. ഏകദേശം പന്ത്രണ്ട് വര്‍ഷത്തോളം നീണ്ട സൗഹൃദമാണ് ഞാനും വീണയും തമ്മില്‍. അത് പേര്‍സണിലി ഉള്ളതാണ്. അന്ന് മുതല്‍ ഞങ്ങള്‍ എല്ലാ കാര്യങ്ങളും സംസാരിക്കുന്ന അടുത്ത സുഹൃത്തുക്കളാണ്.

ആര്യ പറയുന്നതിങ്ങനെ

ഈ മത്സരത്തില്‍ വീണയുടെ പോരായ്മയായി എനിക്ക് തോന്നിയത് അവള്‍ വളരെ ഇമോഷണില്‍ ആയിട്ടാണ് കാര്യങ്ങളെ സമീപിച്ചത് എന്നതാണ്. വളരെ വേഗം ദേഷ്യം വരും, പിണക്കം വരും. എന്ത് വന്നാലും എനിക്ക് വീട്ടില്‍ പോവണമെന്നാണ് ആദ്യം പറയുക. ഇത് 24 മണിക്കൂറും കേട്ട് കൊണ്ടിരിക്കുന്ന ആളാണ് ഞാന്‍. നിങ്ങള്‍ കുറച്ച് മാത്രമേ കണ്ടിട്ടുണ്ടാവുകയുള്ളു. അതുകൊണ്ടാണ് ഞാന്‍ അവളെ മോട്ടിവേറ്റ് ചെയ്ത് കൊണ്ടിരുന്നത്.

ഒരിക്കലും ഞാനവളെ ഉപദേശിക്കുകയായിരുന്നില്ല. ഈ ഷോ യില്‍ അവള്‍ നില്‍ക്കേണ്ടത് എത്രത്തോളം ആവശ്യമാണെന്ന് എനിക്ക് അറിയാമായിരുന്നു. എന്ത് കാരണത്തിലും അവള്‍ പുറത്ത് പോവണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നില്ല.

ആര്യ പറയുന്നതിങ്ങനെ

ബിഗ് ബോസില്‍ എത്തുന്നതിന് മുന്‍പ് തന്നെ ഫുക്രുവിന്റെ ആരാധികയായിരുന്നു വീണ. വീട്ടിലെത്തിയതിന് ശേഷം ഫുക്രുവിനെ മകന്റെ പേരായ അമ്പാടി എന്നായിരുന്നു അവള്‍ വിളിച്ചത്. അത്രയും അറ്റാച്ച്‌മെന്റായിരുന്നു ഇരുവരും തമ്മില്‍. എന്നും എപ്പോഴും അവന് ഭക്ഷണം എടുത്ത് കൊടുത്തിരുന്നതും വീണ ആയിരുന്നു. ചെറിയ കാര്യത്തിന് ഇരുവരും പിണങ്ങി. അത് കൊണ്ട് അവളെടുത്ത് വെച്ച ഭക്ഷണം അവന്‍ കഴിച്ചില്ല. ഇതൊന്നും അറിയാതെ തെസ്‌നിത്താ വേറൊരു പ്ലേറ്റില്‍ അവന് ഭക്ഷണം എടുത്ത് കൊടുത്തു. അതിന്റെ പേരില്‍ അവളുണ്ടാക്കിയ കരച്ചിലും ബഹളവും കണ്ടില്ലേ. ഇതാണ് വീണ. ഫുക്രുവിനെക്കാളും കുഞ്ഞിനെ പോലെയാണ് അവള്‍.

 ആര്യ പറയുന്നതിങ്ങനെ

അവിടെ ഫുക്രു പറഞ്ഞ കാര്യമാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. അവന്‍ മനഃപൂര്‍വ്വം അകലം പാലിച്ചതാണ്. ഒരു പേഴ്‌സണല്‍ അറ്റാച്ച്‌മെന്റ് വന്ന് കഴിഞ്ഞാല്‍ അത് പിന്നെ ഒരു ബാധ്യതയാവും. അത് കൊണ്ടാണ് അവന്‍ മാറി നിന്നത്. അത് ശരിയാണെന്ന് അന്നും ഇന്നും എനിക്ക് തോന്നി. ഇതൊക്കെ തന്നെയാണ് അവിടെ സംഭവിച്ചിട്ടുള്ളത്. പിന്നെ ബിഗ് ബോസ് തരാതെ ഒരു ഗെയിം ഞങ്ങള്‍ കളിച്ചിരുന്നു. അതില്‍ രജിത് കുമാറിന്റെ വേര്‍ഷേന്‍ മാത്രമേ കാണിച്ചിരുന്നുള്ളു. യഥാര്‍ഥത്തില്‍ ഷാജി ചേട്ടനും ഫുക്രുവും കൂടി തുടങ്ങിയ ഗെയിം ആയിരുന്നു അത്.

 ആര്യ പറയുന്നതിങ്ങനെ

തെസ്‌നി ചേച്ചി ചെയ്ത വേര്‍ഷനാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. ബാക്കി ഒന്നും എപ്പിസോഡില്‍ കാണിച്ചിരുന്നില്ല. പിന്നെ സ്ഥിരമായി കാണിച്ചിരുന്നത് സുജോയുടെ പ്രോട്ടീന്‍ പൗഡര്‍ കട്ടുതിന്നുന്നതാണ്. ഫുക്രു ആയിരുന്നു അത് ലീഡ് ചെയ്തിരുന്നത്. ഫുക്രുവിനൊപ്പം വീണയും മഞ്ജു ചേച്ചിയും വിശക്കുമ്പോള്‍ ഞാനും കൂടാറുണ്ട്. ഇത് എല്ലാ ദിവസവും ഉള്ള പ്രക്രിയയാണ്. ഇത് സുജോയ്ക്ക് അറിയാമായിരുന്നു. അവന്‍ മിണ്ടാതെ ഇരുന്നതാണ്. അങ്ങനെയൊക്കെ ജോളിയായിരുന്നു അത്.

 ആര്യ പറയുന്നതിങ്ങനെ

പിന്നെ ബിഗ് ബോസ് പ്ലസില്‍ കാണിച്ചത് നിന്നെ അറിയാം സെക്ഷന്‍ ആണ് കാണിച്ചത്. അവരുടെ ഒക്കെ സ്വകാര്യ ജീവിതത്തെ കുറിച്ച് പറഞ്ഞിരുന്നു. അതൊക്കെ ചെറിയ ഭാഗമാണ്. എല്ലാവരെയും അടുത്ത് അറിയാന്‍ ഞങ്ങള്‍ക്ക് സാധിച്ചിരുന്നു. അതിന്റെ ബഹുമാനവും സ്‌നേഹവും ഞങ്ങള്‍ക്ക് ഉണ്ട്. മത്സരാര്‍ഥികള്‍ എന്നത് മത്സരത്തില്‍ മാത്രമാണ്.

Recommended Video

സോഷ്യല്‍ മീഡിയയിലെ അധിക്ഷേപത്തിനെതിരെ പൊട്ടിത്തെറിച്ച് ആര്യ
ആര്യ പറയുന്നതിങ്ങനെ

പിന്നെ രജിത്തേട്ടനും ഞാനും ഒരേ കാര്യം രണ്ട് പേരോട് സംസാരിച്ചിരുന്നു. രജിത്തേട്ടന്‍ ഫുക്രുവിനോടും ഞാന്‍ വീണയോടുമായിരുന്നു. വീട്ടിനുള്ളില്‍ നടക്കുന്ന വഴക്കുകളും പൊട്ടലും ചീറ്റലുകളുമൊക്കെ മുതലെടുക്കാന്‍ നില്‍ക്കുന്ന ആളുകളും വീടിനുള്ളില്‍ തന്നെയുണ്ട്. അത് ഗെയിമിന്റെ ഭാഗമാണെന്ന് ഞാനും രജിത്തേട്ടനും പറഞ്ഞിരുന്നു. അത് എത്രപേര്‍ ശ്രദ്ധിച്ചു എന്ന് അറിയില്ലെന്നും ആര്യ പറയുന്നു.

ആര്യയുടെ റിവ്യൂ

ആര്യയുടെ റിവ്യൂവിന് ശേഷം ആരാധകര്‍ക്ക് ചോദ്യം ചോദിക്കാനുള്ള അവസരവും ഒരുക്കിയിരുന്നു. എല്ലാവരുടെയും ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ആര്യ ശ്രമിച്ചിരുന്നു. അതിലൊന്നില്‍ ഒരു ആരാധകന്‍ ആര്യയുടെ ജാനിനെ പറ്റി ചോദിച്ചു. എന്നാല്‍ മറുപടി പറയാതെ ഒരു ഫോട്ടോ ഇടുകയാണ് ആര്യ ചെയ്തതും.

Read more about: arya ആര്യ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X