ആ സ്പേസ് അനശ്വരയും മമിതയും കീഴടക്കി, കഴിവ് മാർക്കറ്റ് ചെയ്തില്ല; ദിലീപ് ഒതുങ്ങിയപ്പോൾ നമിതയ്ക്കും തളർച്ച?

By Desk

2011ൽ ട്രാഫിക്ക് എന്ന സിനിമയിൽ റഹ്മാന്റെ മകളുടെ വേഷം ചെയ്തുകൊണ്ട് അഭിനയത്തിലേക്ക് അരങ്ങേറിയതാണ് നമിത പ്രമോദ്. കുട്ടിക്കാലം മുതൽ അക്കാഡമിക്കിൽ മാത്രമല്ല നൃത്തം അടക്കമുള്ളവയിലും നമ്പർ വണ്ണായിരുന്നു താരം. പോരാത്തതിന് കലോത്സവ വേദികളിലെ സ്ഥിരം സാന്നിധ്യവും. 2012ൽ നിവിൻ പോളിയുടെ പുതിയ തീരങ്ങളിൽ താമരയെന്ന നായിക റോൾ ചെയ്യുമ്പോൾ പതിനാറ് വയസ് മാത്രമായിരുന്നു നടിയുടെ പ്രായം.

എന്നിട്ടും വളരെ പക്വതയോടെ റോൾ മികച്ചതാക്കി. സിനിമ വലിയ വിജയം നേടിയില്ലെങ്കിലും നമിതയ്ക്ക് തുടരെ തുടരെ നിരവധി അവസരങ്ങൾ ലഭിച്ചു. അതും ദുൽഖർ സൽമാൻ, ദിലീപ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ധ്യാൻ ശ്രീനിവാസൻ, വിനീത് ശ്രീനിവാസൻ തുടങ്ങി മലയാള സിനിമയിലെ മുൻനിര താരങ്ങൾക്കൊപ്പം.

Namitha Pramod
Photo Credit: Namitha Pramod / dileep

സൗണ്ട് തോമയായിരുന്നു നമിതയുടെ സിനിമാ ജീവിതത്തിലെ വഴിത്തിരിവ്. പിന്നീട് വിക്രമാദിത്യൻ കൂട സംഭവിച്ചതോടെ നമിത മലയാളത്തിലെ തിരക്കുള്ള നായിക നടിയായി. പതിനാല് വർഷത്തെ കരിയറിനിടെ മുപ്പതോളം സിനിമകളിൽ അഭിനയിച്ചു. അതിൽ തമിഴ്, തെലുങ്ക് സിനിമകളും ഉൾപ്പെടും. സീരിയലുകളാണ് നമിതയ്ക്ക് സിനിമയിലേക്കുള്ള വഴി എളുപ്പമാക്കി കൊടുത്തത്. പക്ഷെ കമ്മാര സംഭവത്തിനുശേഷം നമിതയ്ക്ക് നല്ലൊരു ഹിറ്റ് ലഭിച്ചിട്ടില്ല.

പിന്നീട് നടി ചെയ്ത മാർ​ഗംകളി, ഈശോ, മച്ചാന്റെ മാലാഖ തുടങ്ങിയ സിനിമകൾ ശരാശരി പ്രകടനം മാത്രമാണ് കാഴ്ചവെച്ചത്. കഴിഞ്ഞ വർഷമാണ് നമിത നായികയായി അവസാനമായി ഒരു സിനിമ റിലീസ് ചെയ്തത്. ഒരു നായികയ്ക്ക് വേണ്ട എല്ലാ ഘടകങ്ങളും ഉണ്ടായിട്ടും എന്തുകൊണ്ട് നമിത ഒതുങ്ങിപ്പോകുന്നുവെന്ന സംശയമാണ് പ്രേക്ഷകർക്ക്.

ഒരു കാലത്ത് നമിത ചെയ്ത റോളുകൾ ഇപ്പോൾ ചെയ്യുന്നത് മമിത ബൈജുവും അനശ്വര രാജനും കല്യാണി പ്രിയദർശനുമെല്ലാമാണ്. ഒട്ടുമിക്ക സംവിധായകരുടേയും ആദ്യ ചോയ്സ് ഇന്ന് ഇവരാണ്. നായികയായി തിളങ്ങി നിന്ന സമയത്ത് കഴിവ് മാർക്കറ്റ് ചെയ്യുന്നതിൽ നമിതയ്ക്ക് പറ്റിയ പാളിച്ചകളാണ് കരിയറിൽ ഇപ്പോൾ സംഭവിച്ചിരിക്കുന്ന താഴ്ചയ്ക്കുള്ള ഒരു കാരണമെന്നാണ് ഒരു വിഭാ​ഗം സിനിമാപ്രേമികൾ പറയുന്നത്.

മറ്റ് ചിലർ ദിലീപ് ഒതുങ്ങിപ്പോയപ്പോൾ നമിതയുടെ കരിയറിലും ഇടിവ് സംഭവിച്ചതാണെന്നാണ് റെഡ്ഡിറ്റിൽ കുറിച്ചത്. പതിനാല് വർഷത്തെ സിനിമ ജീവിതത്തിന് ഇടയിൽ നമിത ഏറ്റവും കൂടുതൽ നായികയായിട്ടുള്ളത് ദിലീപ് സിനിമകളിലാണ്‌. അതാകും ഇ​ത്തരത്തിൽ ഒരു തോന്നൽ പ്രേക്ഷകരിൽ വരാൻ മറ്റൊരു കാരണം. സൗണ്ട് തോമ മുതൽ ദിലീപുമായും മകൾ മീനാക്ഷിയുമായും നല്ലൊരു ആത്മബന്ധം നമിതയ്ക്കുണ്ട്.

Namitha Pramod
Photo Credit: Namitha Pramod / Instagram

കമ്മാര സംഭവത്തിൽ പോലും നല്ലൊരു വേഷമാണ് നമിതയ്ക്ക് ദിലീപ് നൽകിയത്. മീനാക്ഷിയുടെ ബെസ്റ്റ് ഫ്രണ്ടുമാണ് നമിത പ്രമോദ്. രണ്ട് വർഷം മുമ്പാണ് നടി ബിസിനസിലേക്കും പണം ഇൻവസ്റ്റ് ചെയ്ത് തുടങ്ങിയത്. തുടക്കം സമ്മർ ടൗൺ കഫേ എന്ന റെസ്റ്റോറന്റ് ആരംഭിച്ചുകൊണ്ടായിരുന്നു. കൊച്ചിയിലെ ബെസ്റ്റ് ഫുഡ് സ്പോട്ടിൽ ഒന്നാണ് ഇന്ന് സമ്മർ ടൗൺ കഫെ.

ഭക്ഷണം ആസ്വദിക്കുന്നവർക്കും ശാന്തമായി കുറച്ചുനേരം വിന്റേജ് വൈബിൽ ചെലവിടാൻ ആഗ്രഹിക്കുന്നവർക്കും പറ്റിയ സ്പോട്ടാണ് നമിതയുടെ റെസ്റ്റോറന്റ്. വെസ്റ്റേൺ വിഭവങ്ങളാണ് മെനുവിൽ ഉള്ളത്. ഷെഫായി പ്രവർത്തിക്കുന്നത് നമിത കസിൻസ് തന്നെയാണ്. അടുത്തിടെ ഒരു ക്ലോത്തിങ് ബ്രാന്റും നമിത ആരംഭിച്ചിട്ടുണ്ട്.

സിനിമ ഇല്ലെങ്കിലും ബിസിനസിലൂടെയും പരസ്യ ചിത്രങ്ങൾ, ഫോട്ടോഷൂട്ടുകൾ എന്നിവയിലൂടെയും മാസം ലക്ഷങ്ങൾ നടി സമ്പാദിക്കുന്നുണ്ട്. അടുത്തിടെ നടി കൊച്ചിയിൽ പുതിയ പ്ലോട്ടുകൾ തന്റെ പേരിൽ വാങ്ങിയതായും റിപ്പോർട്ടുകളുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X