»   » മലയാളികളെ വെറുപ്പിക്കാത്ത നടിമാരുടെ കൂട്ടത്തില്‍ ഈ നടിയും! ആശ അരവിന്ദിന്റെ പുതിയ ചിത്രങ്ങള്‍ കാണാം!!

മലയാളികളെ വെറുപ്പിക്കാത്ത നടിമാരുടെ കൂട്ടത്തില്‍ ഈ നടിയും! ആശ അരവിന്ദിന്റെ പുതിയ ചിത്രങ്ങള്‍ കാണാം!!

By: Teresa John
Subscribe to Filmibeat Malayalam

മോഡലിങ്ങിലുടെ സിനിമയിലേക്കെത്തിയ നടിയാണ് ആശ അരവിന്ദ്. ഇപ്പോള്‍ മലയാളത്തില്‍ സഹനടിയായി നിരവധി സിനിമകളില്‍ അഭിനയിച്ച് നല്ലൊരു പേര് എടുത്തിരിക്കുകയാണ് ആശ. 2010 ല്‍ മോഡലിങ്ങിലെത്തിയ ആശ 2012 ല്‍ ദിലീപ് നായകനായി അഭിനയിച്ച 'അരികെ'എന്ന ചിത്രത്തില്‍ വ്യത്യസ്ത വേഷത്തിലുടെയാണ് ആദ്യമായി സിനിമയില്‍ അഭിനയിച്ചിരുന്നത്.

തമിഴിലെ 'മഹേഷിന്റെ പ്രതികാര'ത്തിന് ഒരു ഭാഗ്യമുണ്ടായി! അതെന്താണെന്ന് അറിയണോ?

ചിത്രത്തിലെ വേഷം ഏറെ ജനശ്രദ്ധ നേടിയിരുന്നു. പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച് ഇപ്പോള്‍ ബഷീറിന്റെ പ്രേമലേഖനം എന്ന ചിത്രത്തിലാണ് ആശ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. സിനിമയ്ക്ക് പുറമെ ഇരുനൂറിലധികം പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചും ആശ മലയാളികളുടെ മനസിലേക്കെത്തിയിരുന്നു.

ആശ അരവിന്ദ്

മലയാള സിനിമയ്ക്ക് സുപരിചിതയായ നടിയാണ് ആശ അരവിന്ദ്. മോഡലിങ്ങില്‍ നിന്ന് സിനിമയിലേക്കെത്തിയ ആശ സഹനടിയായി ഇതിനകം പതിനൊന്ന് സിനിമകളില്‍ അഭിനയിച്ചു കഴിഞ്ഞിരിക്കുകയാണ്.

അരികെ


ദിലീപ്, മംമത മോഹന്‍ദാസ്, സംവൃത സുനില്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച അരികെ എന്ന സിനിമയിലുടെയാണ് ആശ ആദ്യമായി സിനിമയില്‍ അഭിനയിച്ചത്.

നിരവധി സിനിമകള്‍

ആദ്യ സിനിമയ്ക്ക് ശേഷം ആശയെ തേടി നിരവധി സിനിമകളായിരുന്നു എത്തിയത്. ഫ്രൈഡേ, ലോക്പാല്‍, അന്നയും റസൂലും, കുമ്പസാരം, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍, ബഷിറീന്റെ പ്രേമലഖനം എന്നിങ്ങനെ നിരവധി സിനിമകളിലാണ് ആശ അഭിനയിച്ചിരുന്നത്.

പുതിയ സിനിമ

ഇനിയും റിലീസ് ചെയ്യാത്ത ബഷീറിന്റെ പ്രേമലേഖനം എന്ന സിനിമയിലാണ് ആശ അവസാനമായി അഭിനയിച്ചിരുന്നത്. ചിത്രത്തില്‍ ഫഹദ് ഫാസിലും സന അല്‍താഫുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.

ടെലിവിഷന്‍ പരിപാടികള്‍

സിനിമയ്ക്ക് പുറമെ ആശ രണ്ട് ടെലിവിഷന്‍ പരിപാടിയിലും എത്തിയിരുന്നു. സൂര്യ ടിവിയിലെ കിച്ചന്‍ താരങ്ങള്‍, എഷ്യാനെറ്റ് പ്ലസിലെ രാരി രാരീരം രാരോ എന്ന പരിപാടിയില്‍ വിധി കര്‍ത്താവുമായിരുന്നു ആശ.

പരസ്യ ചിത്രങ്ങളില്‍

നെസ്‌ലേ, ഐഡിയ, കല്യാണ്‍ ജ്വല്ലേഴ്‌സ്, എം ഫോര്‍മാരി ഡോട്ട് കോം, കിച്ചന്‍ ട്രെഷേഴ്‌സ്, നിറപറ, ഉജാല, എന്നിങ്ങനെ ഇരുനൂറിലധികം പ്രമുഖ ബ്രാന്‍ഡുകളുടെ പ്രചരണത്തില്‍ പങ്കാളിയായും ആശ തന്റെ കഴിവ് തെളിയിച്ചിരുന്നു.

English summary
Asha Aravind's latest photos
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam