കമല്‍ഹാസനെ അങ്ങനെ വിളിക്കാന്‍ തോന്നിയില്ല! തുറന്നുപറച്ചിലുകളുമായി ആശ ശരത്ത്! കാണൂ!

സ്വതസിദ്ധമായ അഭിനയ ശൈലിയുമായി മുന്നേറുന്ന താരങ്ങളിലൊരാളാണ് ആശ ശരത്ത്. സിനിമയിലായാലും സീരിയലിലായാലും മികച്ച സ്വീകാര്യതയാണ് ഈ താരത്തിന് ലഭിച്ചിരുന്നത്. അഭിനയത്തില്‍ സജീവമായി നില്‍ക്കുമ്പോഴും നൃത്തത്തെ മുറുകെ പിടിച്ചിരുന്നു ഈ താരം. കുങ്കുമപ്പൂവ് എന്ന പരമ്പരയിലൂടെയായിരുന്നു ഈ താരം മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ സ്വന്തമായി മാറിയത്. അഭിനയത്തിനും അപ്പുറത്ത് നൃത്തത്തിലും സജീവമാണ് ഈ താരം. സ്റ്റേജ് പരിപാടികളിലും മറ്റുമായി താരം നൃത്തവുമായെത്താറുമുണ്ട്. തുടക്കം മുതലേ തന്നെ താരത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്.

നൃത്തവുമായി മുന്നേറുന്നതിനിടയില്‍ത്തന്നെ താരത്തിന് സിനിമയിലേക്കുള്ള അവസരം ലഭിച്ചിരുന്നു. എന്നാല്‍ തുടക്കത്തില്‍ അവ സ്വീകരിക്കാന്‍ തനിക്ക് കഴിഞ്ഞിരുന്നില്ലെന്നും താരം പറഞ്ഞിരുന്നു. ശരത്തുമായുള്ള വിവാഹത്തിന് ശേഷമാണ് താരം ദുബായിലേക്ക് താമസം മാറ്റിയത്. അതിനിടയിലാണ് ആര്‍ജെ ആയി ജോലി ചെയ്തത്. പിന്നീടാണ് ചിരകാല മോഹമായ കൈരളി കലാകേന്ദ്ര സ്ഥാപിച്ചത്. നൃത്തവും വാദ്യവുമൊക്കെയായി നിരവധി പേരാണ് ഇവിടെ പഠിക്കാനത്തെുന്നത്. നിരവധി ശാഖകളുണ്ട് ഇപ്പോള്‍. എല്ലായിടത്തും താന്‍ കൃത്യമായെത്താറുണ്ടെന്നും താരം പറഞ്ഞിരുന്നു. അടുത്തിടെ നക്ഷത്രത്തിളക്കത്തില്‍ അതിഥിയായെത്തിയപ്പോഴാണ് താരം കൂടുതല്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്.

വിനീതിനെ ആദ്യമായി കണ്ടത്

വിനീതിനെ ആദ്യമായി കണ്ടത്

വിനീതും ആശ ശരത്തും ഒരുമിച്ചാണെത്തിയത്. ഇതാദ്യമായാണ് തങ്ങള്‍ ഇരുവരും ഒരുമിച്ച് ഒരു ടോക്ക് ഷോയ്ക്കായി എത്തുന്നതെന്ന് ഇരുവരും പറയുന്നു. പത്താം ക്ലാസില്‍ പഠിക്കുന്ന സമയത്ത് തന്നെ വിനീതേട്ടനെ അറിയാമായിരുന്നു. നഖക്ഷതങ്ങളിലെ ഹീറോയായിരുന്നുവല്ലോ, അതിനാല്‍ അന്ന് തന്നെ അറിയാമായിരുന്നു. അത് കൂടാതെ ലോകമലയാള സമ്മേളനത്തിന് പോവുമ്പോള്‍ അമ്മയായിരുന്നു കോറിയോഗ്രാഫി ചെയ്തത്. അന്ന് അവരുടെ റിഹേഴ്‌സല്‍ ക്യാംപുണ്ടായിരുന്നു.

മടിച്ചിയായിരുന്നു

മടിച്ചിയായിരുന്നു

ഡാന്‍സ് ടീച്ചറുടെ മക്കള്‍ക്ക് പൊതുവെയുള്ള പ്രശ്‌നമാണ് മടി. അതുവരെ പഠിച്ചിരുന്നുവെങ്കിലും നയന്‍തിലൊക്കെ എത്തിയതിന് ശേഷമാണ് സീരിയസ്സായി പഠിച്ചത്. നാല് വയസ്സുള്ള കുട്ടിയുടെ പെര്‍ഫോമന്‍സ് പോലെയാണ് അച്ഛനിന്നും തന്റെ പ്രകടനത്തെ കാണുന്നത്. മുന്‍നിരയില്‍ത്തന്നെ അദ്ദേഹമുണ്ടാവാറുമുണ്ട്. കുടുംബമാമ് തന്നെ നന്നായി പിന്തുണച്ചതെന്നും താരം പറയുന്നു.

അഭിനയത്തിലേക്കെത്തിയത്

അഭിനയത്തിലേക്കെത്തിയത്

നൃത്തവുമായി മുന്നേറുന്നതിനിടയിലായിരുന്നു വിവാഹം. വിവാഹ ശേഷം ദുബായിലെത്തിയതിന് ശേഷം നൃത്തത്തിന് അത്രയധികം പ്രാധാന്യമൊന്നും ലഭിച്ചിരുന്നില്ലാത്ത സമയമായിരുന്നു അത്. അങ്ങനെയായിരുന്നു ജോലിക്കായി ശ്രമിച്ചതും ആര്‍ജെയായതും. മലയാളം കൃത്യമായി വായിക്കാനും പെട്ടെന്ന് സംസാരിക്കാനുമൊന്നും അറിയില്ലായിരുന്നു. എന്നാലും തനിക്ക് സെലക്ഷന്‍ കിട്ടി. 10 വര്‍ഷത്തോളം ആ ജോലി ചെയ്തിരുന്നു.

തിലകനൊപ്പം അഭിനയിക്കാന്‍ ആഗ്രഹം

തിലകനൊപ്പം അഭിനയിക്കാന്‍ ആഗ്രഹം

ആര്യയാണ് നക്ഷത്രത്തിളക്കമെന്ന പരിപാടി അവതരിപ്പിക്കുന്നത്. പരിപാടിയുടെ ഒരു സെഗ്മെന്റിനിടയിലാണ് ഇഷ്ടപ്പെട്ട താരത്തിന് ടോക്കണ്‍ ഓഫ് ലവ് കൊടുക്കാന്‍ നിര്‍ദേശിച്ചത്. തിലകന്‍ സാരിന് വേണ്ടിയായിരുന്നു ആശ എഴുതിയത്. ജീവിതത്തിലെ വലിയൊരാഗ്രഹമായിരുന്നു അദ്ദേഹത്തെ കാണുകയെന്നത്. ഒരുമിച്ചഭിനയിക്കണമെന്നും ആഗ്രഹിച്ചിരുന്നു. ശ്രീദേവിക്ക് വേണ്ടിയായിരുന്നു വിനീതിന്‍രെ കുറിപ്പ്.

ദൃശ്യത്തിന്‍രെ റീമേക്കില്‍ അഭിനയിച്ചപ്പോള്‍

ദൃശ്യത്തിന്‍രെ റീമേക്കില്‍ അഭിനയിച്ചപ്പോള്‍

മോഹന്‍ലാല്‍ ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ദൃശ്യത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. കുടുംബ പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത സിനിമയായിരുന്നു ഇത്. ചിത്രത്തിലെ ഡയലോഗുകളും ഗാനവുമൊക്കെ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. സിനിമയുടെ തമിഴ് റീമേക്കിലും താനഭിയിച്ചിരുന്നുവെന്ന് താരം പറയുന്നു. കമല്‍ഹസനൊപ്പം അഭിനയിക്കുന്നതിനിടയില്‍ തനിക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടിനെക്കുറിച്ചും താരം തുറന്നുപറഞ്ഞിരുന്നു.

ഡാ എന്ന് വിളിക്കാന്‍ പറ്റില്ല

ഡാ എന്ന് വിളിക്കാന്‍ പറ്റില്ല

ആദ്യ സീനില്‍ത്തന്നെ കമല്‍ഹസനെ ഡാ എന്ന് വിളിക്കണമായിരുന്നു. എത്ര ശ്രമിച്ചിട്ടും തനിക്കതിന് കഴിയുന്നില്ലെന്ന് താരം ഓര്‍ത്തെടുക്കുന്നു. എന്നടാ എന്ന് വിളിക്കണോ അയ്യാ എന്ന് വിളിച്ചാല്‍ മതിയോ എന്നൊക്കെ ചോദിച്ചിരുന്നു. ഷോട്ട് റെഡിയായപ്പോള്‍ നാമം ജപിച്ച് നില്‍ക്കുകയായിരുന്നു. എന്നയാ നിനച്ചെ എന്നായിരുന്നു അന്ന് ചോദിച്ചത്. ഡാന്‍സറാണല്ലേ എന്ന് അദ്ദേഹം ചോദിച്ചിരുന്നു. തമിഴില്‍ ഡബ്ബ് ചെയ്യാനും അദ്ദേഹം പറഞ്ഞിരുന്നു.

കമല്‍സാറിന്റെ വാക്ക്

കമല്‍സാറിന്റെ വാക്ക്

എങ്ങനെ അദ്ദേഹത്തെ ഡാ എന്ന് വിളിക്കുമെന്നറിയാതെ നില്‍ക്കുകയായിരുന്നു. മലയാളത്തിലാണ് അദ്ദേഹം സംസാരിക്കാറുള്ളത്. ആശ ഒരു പോലീസാണെന്നും തന്റെ മുന്നില്‍ നില്‍ക്കുന്നത് ഒരു ക്രിമിനലാണെന്നും ധൈര്യമായി ഡാ എന്ന് വിളിച്ചോയെന്ന് പറഞ്ഞപ്പോഴാണ് തനിക്ക് ധൈര്യം ലഭിച്ചത്. മുന്നില്‍ നില്‍ക്കുന്നത് മറ്റാരോ ആണെന്ന് കരുതി ആ രംഗം പൂര്‍ത്തിയാക്കുകയായിരുന്നുവെന്നും താരം പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X